Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

വീണ്ടും അശോകന്റെ ഹരിശ്രീ


  • You cannot start a new topic
  • Please log in to reply
No replies to this topic

#1 Aquira Kurzowa™

 
Aquira Kurzowa™

    Loyal Member

  • Junior Moderator
    • Member ID: 2,389
  • 2,927 posts
  • 1,044 topics
  • Joined 21-May 10
  • Gender:Not Telling

Current mood: None chosen
Click to view battle stats
 

Posted 11 February 2013 - 09:31 PM


00204_469793.jpg



''അശോക്... നിങ്ങള്‍ എവിടെയാണ്?''- രഞ്ജിത്തിന്റെ കനമുള്ള ശബ്ദം കാതിലെത്തിയപ്പോള്‍ ഹരിശ്രീ അശോകന്‍ ആദ്യം അമ്പരന്നു. ഈ വിളി എനിക്കുതന്നെയോ എന്നായിരുന്നു സംശയം. ജീവിതത്തിന്റെ ഉപ്പുള്ള കഥകളെ തിരയായി മാറ്റുന്ന സംവിധായകന് ഒരു ഹാസ്യനടനെക്കൊണ്ട് എന്തുപയോഗം. ''എന്താണ് അടുത്ത പരിപാടി?...''- രഞ്ജിത് തുടരുകയാണ്. ആ സംഭാഷണം അവസാനിച്ചത് ഇങ്ങനെയായിരുന്നു: ''നമ്മുടെ അടുത്ത സിനിമയില്‍ നീ ഒരു വേഷം ചെയ്യുന്നു. വ്യത്യസ്തമായ ഒന്ന്...'' പിന്നീടുള്ള രാത്രികളില്‍ അശോകന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. രഞ്ജിത്തിനോടടുപ്പമുള്ള പലരോടും ചോദിച്ചിട്ടും മറുപടി അതുതന്നെ: ''വ്യത്യസ്തമായ വേഷം.'' ആ അവിശ്വസനീയത അവസാനിച്ചത് മമ്മൂട്ടിയുടെ ബാവൂട്ടിക്കു മുമ്പില്‍വെച്ച് അലവിയെന്ന ആത്മസുഹൃത്തിന്റെ കുപ്പായമണിഞ്ഞപ്പോഴാണ്.

ഒരു കാലത്ത് തമാശകള്‍ക്ക് താടിവെച്ചാല്‍ ഹരിശ്രീ അശോകനാകുമായിരുന്നു. ''മുതലാളീ ഇവന്‍ മിണ്ടണപോലെ അഭിനയിക്ക്യേണ്. ശരിക്കും ഇവന്‍ ഊമേണ്...'' തുടങ്ങിയ പല അറിവുകളുടെയും ആദ്യാക്ഷരം. അന്നൊക്കെ നായകന്‍ ആരായാലും വാലുപോലെ മുളച്ചുനിന്നത് അശോകനായിരുന്നു. പക്ഷേ, ഓരോ വെള്ളിയാഴ്ചയും പുതിയ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ ഹരിശ്രീ അശോകനെന്ന പേരിനും നിറംമങ്ങി. അവിടെ നിന്നുള്ള തിരിച്ചുവരവായിരുന്നു 'ബാവുട്ടിയുടെ നാമത്തി'ലെ അലവി. അശോകനിലെ അഭിനേതാവിനെ പുതിയ ലോകങ്ങളിലെത്തിച്ച ആ കഥാപാത്രം ഇപ്പോഴും അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തുകൊണ്ടേയിരിക്കുന്നു.

'ഇന്ത്യന്‍ റുപ്പി'യില്‍ രഞ്ജിത് പൃഥ്വിരാജിനെക്കൊണ്ട് തിലകനോട് ചോദിപ്പിച്ചപോലെ -എവിടെയായിരുന്നു ഇത്രകാലം?
ഞാന്‍ ഇവിടെത്തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് ആരും വിളിച്ചില്ലെന്നു മാത്രം. 'നോക്കിയ' ആയിരുന്നു ഒരുകാലത്ത് മൊബൈലുകളിലെ താരം. ഇപ്പോള്‍ സാംസങ് മുന്നേറി. പക്ഷേ, നോക്കിയ അവിടെത്തന്നെയുണ്ട്. സാംസങ് മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ നോക്കിയ പിന്നെയും വരും. കോമഡിയിലുമുണ്ട് ഇത്തരം മാറ്റം. പുതിയ ആള്‍ക്കാര്‍ വന്നു. പുതിയതരം കോമഡിയുണ്ടായി. അത് സിനിമയില്‍ പതിവാണ്. ഇടയ്ക്ക് എന്റെ എട്ടു ചിത്രങ്ങള്‍ ഇറങ്ങാതെ പോയി. അതാണ് ഇത്ര ഗ്യാപ് ഫീല്‍ ചെയ്തത്. പക്ഷേ, അവസാനം രഞ്ജിയേട്ടന്‍ വിളിച്ചു.

അലവിയിലേക്കുള്ള മാറ്റം വെല്ലുവിളിയായോ- പ്രത്യേകിച്ച് ഒരിടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവു കൂടിയായപ്പോള്‍?
വെല്ലുവിളിയായി തോന്നിയില്ല. രഞ്ജിയേട്ടന്‍ അവസരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു. മുമ്പ് ഓടിനടന്ന് സിനിമകള്‍ ചെയ്യുന്ന സമയത്തുപോലും ഞാന്‍ കഥാപാത്രത്തിനുവേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുമായിരുന്നു. ചെറിയ വേഷമായാലും വലിയ വേഷമായാലും എന്നാല്‍ കഴിയാവുന്ന വിധം ഭംഗിയാക്കാന്‍ ശ്രമിക്കും. അതുകൊണ്ട് അലവിയുടെ റോള്‍ കിട്ടിയപ്പോള്‍ അധികമായി അധ്വാനിക്കേണ്ടി വന്നില്ല. 

ഒടുവില്‍ ഹരിശ്രീ അശോകന്‍ തിരിച്ചറിയപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?
ചെയ്യാനാഗ്രഹമുള്ള വേഷങ്ങള്‍ പണ്ടും പലതുമുണ്ടായിരുന്നു. 'ഗോസ്റ്റ്' എന്ന സിനിമയിലെപ്പോലെ ബുദ്ധികൊണ്ടു പോരാടുന്ന ഒരു വില്ലന്‍കഥാപാത്രം ചെയ്യാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, സിനിമയില്‍ ആഗ്രഹിച്ചിട്ട് കാര്യമില്ല. കോടികളിട്ടുള്ള വ്യവസായമാണത്. അപ്പോള്‍ പരീക്ഷണങ്ങള്‍ക്കൊന്നും ആരും തയ്യാറാകില്ല. തമാശക്കാര്‍ എന്നും തമാശക്കാര്‍ ആയിപ്പോകുന്നത് അതുകൊണ്ടാണ്. പക്ഷേ, നമ്മുടെ സിനിമയിലുള്ള എല്ലാവരും എല്ലാ വേഷങ്ങളും ചെയ്യാന്‍ കഴിവുള്ളവരാണ്. പണ്ട് സംവിധായകര്‍ ചെറിയ വേഷങ്ങള്‍ക്കുപോലും വലിയ നടന്മാരെ ഉപയോഗപ്പെടുത്തിയിരുന്നു. കഥാപാത്രം മികച്ചതാകാന്‍ വേണ്ടിയായിരുന്നു അത്. ആ കാലഘട്ടം പോയി.

സിനിമകളില്ലാതിരുന്ന കാലത്ത് എന്തായിരുന്നു മനസ്സില്‍?
സിനിമയിലെ നടന്മാര്‍ ഹോട്ടല്‍ പോലെയാണ്. ഒരിടത്തുനിന്ന് കഴിച്ചു മടുക്കുമ്പോള്‍ പലരും മറ്റൊരു ഹോട്ടല്‍ തേടിപ്പോകും. അവിടെയും മടുക്കുമ്പോള്‍ അടുത്തത്. പക്ഷേ, ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സിനിമയിലെ ഇപ്പോഴത്തെ പല ആര്‍ട്ടിസ്റ്റുകളുടെയും പോസ്റ്റര്‍ ചുരണ്ടിനോക്കുക. അതിനടിയില്‍ പണ്ടുള്ള പലരുടെയും മുഖം കാണാം.

ഇനി വ്യത്യസ്തവേഷങ്ങള്‍ മാത്രം ചെയ്യാനാണോ ഉദ്ദേശ്യം?
ഞാന്‍ സിനിമയെ പ്രണയിച്ചുപോയി. മരണം വരെ സിനിമയില്‍ നിന്നേ പറ്റൂ. അതെന്റെ അത്യാഗ്രഹം. എന്റെ റേഷന്‍ കോമഡിയാണ്. അതുകൊണ്ട് ഇനി കോമഡി ചെയ്യില്ല എന്നു പറയുന്നില്ല. പക്ഷേ, മുഴുവനായി ഒരു സെറ്റപ്പൊക്കെ നോക്കി മാത്രമേ ഇനി അഭിനയിക്കൂ. എന്നുവെച്ച് പ്രത്യേക വേഷങ്ങളേ ചെയ്യൂ എന്നില്ല. നടന്‍ എല്ലാം ചെയ്യണം. വഴിയില്‍ തൂമ്പയുമായി നില്ക്കുന്നവന്‍, ഞാന്‍ കാന മാത്രമേ കോരൂ എന്നു പറയാന്‍ പാടില്ലല്ലോ.

പഞ്ചാബി ഹൗസിലെപ്പോലെയൊക്കെയുള്ള ശുദ്ധമായ ഹാസ്യത്തിന്റെ കാലം കഴിഞ്ഞു എന്നു തോന്നുന്നുണ്ടോ?
കോമഡിക്കുവേണ്ടി കോമഡിയുണ്ടാക്കുമ്പോഴാണ് അത് ബോറാകുന്നത്. ക്യാരക്ടര്‍ റോള്‍ ചെയ്യുന്നയാളില്‍നിന്നുപോലും നല്ല ഹാസ്യം സൃഷ്ടിക്കാം. അത് തിരക്കഥാകൃത്തിന്റെ കഴിവാണ്. തിരക്കഥതന്നെയാണ് എപ്പോഴും താരം. പഞ്ചാബി ഹൗസിലെ തമാശയൊക്കെ ഹിറ്റായത് തിരക്കഥാകൃത്തുക്കളായ റാഫി മെക്കാര്‍ട്ടിന്മാരുടെ കഴിവാണ്. അവരെഴുതിവെച്ചത് ഞങ്ങള്‍ പറഞ്ഞുവെന്നു മാത്രം. തട്ടിക്കൂട്ടല്ലാതെ ആവശ്യത്തിന് സമയമെടുത്ത് ചെയ്യുന്ന സിനിമകള്‍ എപ്പോഴും മികച്ചതാകാറുണ്ട്.

ദിലീപുമായുള്ള കൂട്ടുകെട്ടായിരുന്നു ഹരിശ്രീ അശോകന്റെ സുവര്‍ണകാലം. പിന്നീടെന്താണ് സംഭവിച്ചത്?
ഞാനും ദിലീപും ഇപ്പോഴും ചേട്ടാനുജന്മാരെപ്പോലെയാണ്. ഞങ്ങള്‍ക്കിടയില്‍ യാതൊരു അഭിപ്രായഭിന്നതകളുമില്ല. ഓരോ സിനിമയും കഴിയുമ്പോള്‍ ദിലീപ് വിളിക്കാറുണ്ട്. ഞാന്‍ എന്റെ അഭിപ്രായം പറയാറുമുണ്ട്.

നായകന്റെ വാലുപോലെ നടന്നതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല.

ഒരു വീടുണ്ടാക്കണമെങ്കില്‍ സിമന്റു മാത്രം പോരല്ലോ. കല്ലും ചരലും എല്ലാം വേണ്ടേ. ഇതൊരു ഫുട്‌ബോള്‍ മത്സരമാണ്. അവിടെ ഗോളടിക്കുന്നവര്‍ മാത്രമേ ഓര്‍മിക്കപ്പെടുന്നുള്ളൂ. പക്ഷേ, മറഡോണയ്ക്കും മെസിക്കുമൊക്കെ ഗോളടിക്കാന്‍ പാസു നല്കിയവരുണ്ട്. അവരെ ആരും ഉയര്‍ത്തിപ്പിടിക്കാറില്ലെന്നു മാത്രം.

ഇനി?
എനിക്ക് ഇപ്പോഴത്തെ ഗ്രാഫില്‍ പോയാല്‍ മതി. ആരെങ്കിലും എന്നെ മുറിവേല്പിച്ചാല്‍ അത് എന്റെ മനസ്സില്‍ നില്ക്കാറില്ല. പക്ഷേ, ഞാന്‍ ആരെയെങ്കിലും മുറിവേല്പിച്ചാല്‍ അത് മരണംവരെ എന്റെ മനസ്സില്‍നിന്ന് മാഞ്ഞുപോകുകയുമില്ല. ഇപ്പോഴുള്ളതുപോലെ ജീവിതം മുന്നോട്ടുപോകട്ടെയെന്നു മാത്രമാണ് പ്രാര്‍ഥന.
അവിര റബേക്കയുടെ 'പിഗ്മാന്‍' ആണ് ഹരിശ്രീ അശോകന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ആഗ്രഹിക്കുന്നതുപോലുള്ള കഥാപാത്രങ്ങളുമായി അഞ്ചു സിനിമകള്‍ കാത്തുനില്‍ക്കുന്നു. പുതിയ വേഷങ്ങളില്‍ അശോകന്‍ ഹരിശ്രീയെഴുതിത്തുടങ്ങുകയാണ്.

My Signature
Posted Image
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാലും തല്ക്കാല ആശ്വാസത്തിന് അത് ചെയ്യുന്നതില്‍ തെറ്റില്ല .......!
*****************************************************
Posted Image

aquira kurzowa




0 user(s) are reading this topic

0 members, 0 guests, 0 anonymous users