Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

എല്ലാവരും വിഡ്ഢികളല്ല ഭായ് !


 • You cannot start a new topic
 • Please log in to reply
2 replies to this topic

#1 Aquira Kurzowa™

 
Aquira Kurzowa™

  Loyal Member

 • Junior Moderator
  • Member ID: 2,389
 • 2,927 posts
 • 1,044 topics
 • Joined 21-May 10
 • Gender:Not Telling

Current mood: None chosen
Click to view battle stats
 

Posted 02 February 2013 - 08:16 PM

P.B Anoop
എല്ലാവരും വിഡ്ഢികളല്ല ഭായ് !

ഒന്നുകില്‍ ചോദ്യം ചോദിക്കുന്നവന് വിവരം വേണം. അല്ലെങ്കില്‍ ഉത്തരം പറയുന്നവന് വിവരം വേണം. രണ്ടുപേര്‍ക്കും ഈ പറഞ്ഞ സാധനമില്ലെങ്കില്‍ ഒരു അഭിമുഖം വായിക്കുക (കാണുക ) എന്നത് വളരെ ദുസ്സഹമായ ഒരു കാര്യമാണ്. സമകാലിക മലയാളം വാരികയില്‍വന്ന 'ആഷിക് അബു ചരിതം ആട്ടക്കഥ' വായിച്ചപ്പോള്‍ തോന്നിയത് കോര്‍പ്പറേഷന്‍ കാനയില്‍ ചവിട്ടിയ ഒരു വൃത്തികെട്ട അനുഭവമാണ്. 500ഗ്രാം സവര്‍ണ്ണ ഫ്യൂഡലിസം തെറി
+ 500 ഗ്രാം ന്യൂജനറേഷന്‍ + 500 ഗ്രാം എനിക്കു മുന്‍പേ ഒന്നും ഉണ്ടായിരുന്നില്ല എന്ന ഭാവം = ആഷിക് അബു അഭിമുഖം.

അഭിമുഖത്തിലെ പല ഗീര്‍വാണങ്ങളും കേട്ട് തലതല്ലി ചിരിച്ച് മരിക്കാന്‍ തോന്നി. വരിക്കാശ്ശേരി മനയുടെ മുറ്റത്ത് ആനയെ കെട്ടിയും ഉത്സവം നടത്തിയും കഴിഞ്ഞു പോന്ന മലയാളസിനിമയില്‍ നിന്നും ആനയെ അഴിച്ചു മാറ്റിയതും പിണ്ടം വാരിയതും താനാണ് എന്നാണ് ന്യൂജനറേഷന്‍കാരന്റെ അവകാശവാദം. 'ആര്‍ട്ട് സംവിധായകര്‍ വിവരദോഷികള്‍', ' തനിക്ക് മുന്‍പ് ഉണ്ടായിരുന്ന സംവിധായകരെല്ലാം ഫ്യൂഡലിസ്റ്റുകള്‍ ' , ' എല്ലാ സിനിമകളും കാലഹരണപ്പെട്ടത് ' എന്നിങ്ങനെ നീളുന്നു കണ്ടെത്തലുകള്‍. താരധിപത്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ആശാന്‍ പണ്ട് 'ഡാഡി കൂള്‍' എന്ന ഒരു പരമബോറന്‍ സിനിമയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നത്‌ വേറെകാര്യം.

കമല്‍, സിബി മലയില്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്‌, ജയരാജ് തുടങ്ങി ബ്ലെസ്സിവരെയുള്ള സമകാലിക സംവിധായകര്‍ 'മാങ്ങ പറിക്കാന്‍' നടക്കുകയായിരുന്നല്ലോ. ആര്‍ട്ട്സിനിമയില്‍ ആസ്വദിക്കാന്‍ പറ്റുന്ന, ചിരിക്കാന്‍ പറ്റുന്ന ഒന്നുമില്ല എന്നാണ് മറ്റൊരു കണ്ടെത്തല്‍. കോപ്പിയടിക്കാന്‍ വിദേശസിനിമകള്‍ കാണുന്നതിന്റെ ഇടയില്‍ 'എലിപ്പത്തായം' മുതല്‍ 'ഡാനി 'വരെയുള്ള സിനിമകള്‍ ഒന്ന് കാണുന്നത് നല്ലതാണ്. കഥാപാത്രത്തിന് അനുസരിച്ച് നായകനെ കണ്ടെത്തുന്ന വിധം കണ്ടുപിടിച്ചത് ' ടാ തടിയാ ' എന്ന ചിത്രത്തിലൂടെയാണെത്രെ... വിഷയം കഥാപാത്രത്തിന്റെ ശരീരമായതുകൊണ്ട് പറയട്ടെ, പണ്ട് പദ്മരാജന്‍ എന്ന ''' ഒരു പാവം സംവിധായകന്‍''' മുന്‍നിര നായകന്മാരെ ഒഴിവാക്കി 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്ന ചിത്രം ചെയ്തിട്ടുണ്ട്. 'ഇന്‍ഫീരിയോരിറ്റി കോംപ്ലെക്സ്' എന്ന വിഷയത്തിലാണെങ്കില്‍ ശ്രീനിവാസന്റെ ' വടക്കുനോക്കിയന്ത്രം ' എന്ന സിനിമയുടെ ഏഴയലത്ത് വരുമോ ' ടാ തടിയാ ' എന്ന തട്ടിക്കൂട്ട് സിനിമ ... ചക്കവീഴുന്നു മുയലുകള്‍ ചാകുന്നു .... എല്ലാവരും വിഡ്ഢികളല്ല ഭായ് !
483041_206772309464246_537792293_n.jpg
6
 

My Signature
Posted Image
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാലും തല്ക്കാല ആശ്വാസത്തിന് അത് ചെയ്യുന്നതില്‍ തെറ്റില്ല .......!
*****************************************************
Posted Image

aquira kurzowa

#2 Ranbir

 
Ranbir

  Active member

 • Rising Members
 • PipPipPip
  • Member ID: 18,476
 • 473 posts
 • 6 topics
 • Joined 07-April 12
 • Gender:Male
 • Location:Lotus pond
 • Interests:Making friends,Get to know people

Current mood: Musical
Click to view battle stats
 

Posted 03 February 2013 - 11:54 AM

He is Mr. 'Jack Fruit fell on Rabbit' director ;))   copy adichu 2 cinema undaakkiyappo ellam thikanjavan ennu karuthana alppan! :doh:


My Signature

Posted Image


#3 DuNcAnZ

 
DuNcAnZ

  Loyal Member

 • TM Seeders
  • Member ID: 10,946
 • 4,150 posts
 • 251 topics
 • Joined 08-June 11
 • Gender:Male

Current mood: Musical
Click to view battle stats
 

Posted 03 February 2013 - 04:20 PM

Mr. 'Jack Fruit fell on Rabbit' director >> :haha:


My Signature

Posted Image

0 user(s) are reading this topic

0 members, 0 guests, 0 anonymous users