Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ഇന്ദ്രനീലിമയില്‍ പൂര്‍ണ്ണേന്ദു..


  • You cannot start a new topic
  • Please log in to reply
2 replies to this topic

#1 anweshi

 
anweshi

    Advanced Member

  • Premium Member
    • Member ID: 20,512
  • 1,140 posts
  • 59 topics
  • Joined 13-September 12
  • Gender:Male
  • Location:oru thavalam thedi ulla yathrayil aanu
  • Interests:Anweshanam about anything and everything

Current mood: Lonely
Click to view battle stats
 

Posted 16 October 2012 - 10:09 AM

Posted Image



പേരുപോലെതന്നെ പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്ന മുഖമാണ്‌ പൂര്‍ണിമയ്‌ക്കുള്ളത്‌. ജീവിതത്തേയും,
പ്ര?ഫഷനേയും ജീവനുതുല്യം സ്‌നേഹിക്കുന്ന ഈ പെണ്‍കുട്ടി മലയാളികള്‍ക്ക്‌ എന്നും പ്രിയപ്പെട്ടവള്‍തന്നെ...


പൂര്‍ണിമ ഇന്ദ്രജിത്ത്‌ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു.

സുകുമാരന്‍ എന്ന മഹാനടന്റെ വീട്‌... അവിടേക്ക്‌ ആദ്യത്തെ മരുമകളായി, വീടിന്റെ വിളക്കായി കടന്നുവന്ന പെണ്‍കുട്ടി...അഭിനയമെന്ന കലയെ ആരാധിക്കുന്ന, സ്‌നേഹിക്കുന്ന ഈ വീട്ടിലേക്കും അവിടെയുള്ളവരുടെ മനസിലേക്കും ഒരു ദേവതയെപ്പോലെയാണ്‌ പൂര്‍ണിമ വന്നെത്തിയത്‌. സുകുമാരന്റേയും, മല്ലികയുടേയും മൂത്ത പുത്രന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയായി, പൃഥ്വിരാജിന്റെ ചേട്ടത്തിയമ്മയായി....

ഈ കലാകുടുംബത്തില്‍ എത്തുംമുന്‍പ്‌ തന്നെ അഭിനേത്രിയായും നര്‍ത്തകിയായും മോഡലായും അവതാരകയായും കേരളം അറിഞ്ഞുതുടങ്ങിയതാണ്‌ പൂര്‍ണിമയെ. രണ്ടാംഭാവം, മേഘമല്‍ഹാര്‍, വര്‍ണ്ണക്കാഴ്‌ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍ തുടങ്ങി മലയാളം അടക്കം അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌ പൂര്‍ണിമ. കുറച്ച്‌ കഥാപാത്രങ്ങളെ ചെയ്‌തുള്ളൂ എങ്കിലും ആ കഥാപാത്രങ്ങളത്രയും പൂര്‍ണിമയെ ജനമനസില്‍ അടയാളപ്പെടുത്തുന്നവയാണ്‌. ഭാര്യയുടേയും അമ്മയുടേയും റോളില്‍ നില്‍ക്കുമ്പോഴും ഇപ്പോഴും കലാകാരിയായി നമ്മുടെ മുന്നിലുണ്ട്‌ ഇവള്‍. വിവാഹ ജീവിതത്തിന്റെ പത്താം വര്‍ഷം ആഘോഷിക്കുന്ന പൂര്‍ണിമ കുടുംബവിശേഷങ്ങളുമായി.....

ആ വലിയ വീട്ടിലെ മകളായി....

ഇന്ദ്രന്റെ വീട്ടിലെ മരുമകളല്ല ,മകളാണ്‌ ഞാന്‍. വലിയ കലാകുടുംബത്തിലെ ആദ്യത്തെ മരുമകളായി കടന്നുചെന്നപ്പോള്‍ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. ഈ വീടിന്‌ ഇപ്പോഴുള്ള ഐശ്വര്യം എന്നും ഉണ്ടാവണേ എന്ന്‌. ഒരു വീട്ടിലേക്ക്‌ പുതുതായി ചെല്ലുന്ന പെണ്‍കുട്ടി അനുഭവിക്കുന്ന എല്ലാ ടെന്‍ഷനും എനിക്കും ഉണ്ടായിരുന്നു. ഇത്രയും കാലം സ്വതന്ത്രയായി നടന്നു.എല്ലാത്തിനും വീട്ടുകാരുണ്ടായിരുന്നു. അമ്മയ്‌ക്കും, ഇന്ദ്രനും, പ്രിഥ്വിക്കും എന്നെക്കുറിച്ച്‌ ധാരാളം പ്രതീക്ഷകള്‍ ഉണ്ടാകും. അതെല്ലാം ഫലവത്താക്കാന്‍ കഴിയുമോ എന്ന ടെന്‍ഷന്‍.

ജോലിത്തിരക്കുമൂലം വല്ലപ്പോഴുമേ ഇന്ദ്രന്‌ വീട്ടില്‍ വരാനാകൂ, ഭര്‍ത്താവിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ചുമതല ഭാര്യയ്‌ക്കാണല്ലോ? ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും സപ്പോര്‍ട്ടുകൊണ്ടും അതൊക്കെ ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞു;ഇപ്പോഴും ചെയ്യുന്നു. ഇന്ദ്രന്റെ അമ്മെയ വിവാഹത്തിന്‌ മുന്‍േപ അറിയാം. ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ വീട്ടില്‍ ചെന്നപ്പോള്‍ അപരിചിതത്വം തോന്നിയില്ല. നല്ല സ്‌നേഹമാണ്‌ അമ്മയ്‌ക്ക്. കല്യാണം കഴിഞ്ഞാലുടന്‍ എന്നിലെ കലാകാരി മരിച്ചു എന്ന്‌ തോന്നേണ്ട ഗതികേട്‌ വന്നിട്ടില്ല. കാരണം ഞാന്‍ കലാരംഗത്ത്‌ തുടരണമെന്ന്‌ എന്നെക്കാള്‍ ആഗ്രഹം ഇന്ദ്രനായിരുന്നു.ചെയ്യുന്ന തൊഴിലിനെ കുറിച്ച്‌ വീട്ടിലെ ചെറിയ വൃക്‌തിക്കുവരെ അറിയാം എന്നുള്ളതും പ്ര?ഫഷനിലെ വിജയമാണ്‌. കുടുംബത്തിന്‌ പ്രാധാന്യം കൊടുത്തതുകൊണ്ട്‌ സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടിവന്നു. നല്ല വീട്ടമ്മയായി ഒതുങ്ങി. അമ്മയും, ഭാര്യയും, സഹോദരിയും, ഒക്കെയാകുന്ന സുഖം ഒന്ന്‌ വേറെ! അതിന്റെയെല്ലാം സുഖം നന്നായി മനസിലാക്കി. മക്കള്‍ കുറച്ച്‌ വലുതായപ്പോള്‍ ടി.വി പ്രോഗ്രാമുകള്‍ക്കായി സമയം കണ്ടെത്തുന്നു. ഇപ്പോഴത്തെ ജോലിയില്‍ സംതൃപ്‌തയാണ്‌.

ഇന്ദ്രന്റെ ഇഷ്‌ടങ്ങള്‍....

ഇന്ദ്രനെപ്പറ്റി പറഞ്ഞാല്‍, ശരിക്കും ഒരു പാവം. വീട്ടിലായാലും, പുറത്തായാലും ഒരു ജാഡയും ഇല്ലാത്തയാള്‍. നല്ല ഭര്‍ത്താവ്‌, നല്ല അച്‌ഛന്‍, നല്ല മകന്‍. അതിലെല്ലാം നൂറില്‍ നൂറ്‌ മാര്‍ക്കും കൊടുക്കാം. വിവാഹത്തിനു മുന്‍പേ ഇന്ദ്രനും ഞാനും തമ്മില്‍ പരിചയമുണ്ട്‌. ഒന്നിനോടും അമിത ആഗ്രഹമില്ലാത്ത. ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കാത്ത, പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്നയാള്‍. സമാധാനമായി ജീവിക്കണമെന്നാണ്‌ ഇന്ദ്രന്‍ പറയാറ്‌. എന്തു തിരക്കുണ്ടെങ്കിലും കുടുംബം വിട്ടൊരു കളിയില്ല. ബോര്‍ഡിംഗ്‌ സ്‌കൂളിലെ പഠനം ഇന്ദ്രന്‌ ധാരാളം സുഹൃത്തുക്കളെ സമ്മാനിച്ചിട്ടുണ്ട്‌. സൗഹൃദങ്ങളാണ്‌ ഇന്ദ്രന്റെ ബലഹീനത. ആദ്യം ഇക്കാര്യം അഡ്‌ജസ്‌റ്റ് ചെയ്യാന്‍ എനിക്ക്‌ ബുദ്ധിമുട്ടായിരുന്നു. പിന്നെപ്പിന്നെ, ഇന്ദ്രന്റെ സുഹൃത്തുക്കള്‍ എന്റെയും സുഹൃത്തുക്കളായി. പെട്ടെന്നൊരു ആവശ്യം വന്നാല്‍ സഹായിക്കാന്‍ ചിലപ്പോള്‍ അവരേയുണ്ടാകുള്ളൂ. മക്കള്‍ പ്രാര്‍ഥനയ്‌ക്കും(പാത്തു) നക്ഷത്ര(നച്ചു)യ്‌ക്കും ജീവനാണ്‌ അച്‌ഛനെ. മാസത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ വരൂ എങ്കിലും എന്നും കൂടെയുള്ള എന്നെക്കാള്‍ അവര്‍ക്കിഷ്‌ടം ഇന്ദ്രനെയാണ്‌. കുട്ടികളുടെ അടുത്തെത്തിയാല്‍ പിന്നെ അവരുടെ കൂടെയങ്ങു ചേരും. ഇന്ദ്രന്‍ വന്നാല്‍ കുട്ടികളുടെ കാര്യമടക്കം എല്ലാം നോക്കിക്കൊള്ളും, ഞാന്‍ ഒന്നും അറിയേണ്ട. കുട്ടികളേയും കൊണ്ട്‌ സ്വിംമ്മിംഗിനുപോകും, കളിക്കാ ന്‍ ഒപ്പം കൂടും. അവരെക്കാള്‍ ചെറുപ്പമാകും പിന്നെ. ഇന്ദ്രന്‌ ദേഷ്യം വരുന്നത്‌ ഒരേയൊരു കാര്യത്തില്‍ മാത്രമാണ്‌. വിശക്കുമ്പോള്‍ അപ്പോള്‍ തന്നെ ഭക്ഷണം കിട്ടാതിരുന്നാല്‍ ആളുടെ സ്വഭാവം മാറും.. ആ ഒരു കാര്യത്തില്‍ ദേഷ്യം വന്നാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. കുഞ്ഞുകുഞ്ഞ്‌ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുമെങ്കിലും ഞങ്ങളിപ്പോള്‍ ഒരേ വേവ്‌ ലങ്‌തിലാണ്‌ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

എന്റെ ഇഷ്‌ടങ്ങള്‍...

ഇഷ്‌ടങ്ങളെന്നുപറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. എനിക്കിവിടെ ഒരു വിലക്കും ഇല്ല. പൂര്‍ണ സ്വാതന്ത്രവും പരിഗണനയും ഇന്ദ്രന്‍ തരുന്നുണ്ട്‌. നല്ലൊരു ഭര്‍ത്താവാണദ്ദേഹം. മക്കളുടെ കാര്യത്തില്‍ ഞാനാണെന്ന്‌ തോന്നുന്നു കടുംപിടുത്തക്കാരി. ഒന്നിച്ച്‌ സിനിമ കാണാന്‍ പോകുന്നതാണ്‌ ഞങ്ങള്‍ക്ക്‌ രണ്ടാള്‍ക്കുംഒരുപോലെ ഇഷ്‌ടമുള്ള കാര്യം. പക്ഷേ അപൂര്‍വ്വമായേ ആ ഭാഗ്യം കിട്ടാറുള്ളൂ. ഇന്ദ്രന്‍ എപ്പോഴും ഷൂട്ടിംഗുമായി തിരക്കിലാകും. തികച്ചും സാധാരണക്കാരായി ജീവിക്കാനാണ്‌ ഞങ്ങള്‍ക്കിഷ്‌ടം. സെലിബ്രിറ്റീസ്‌ ആയതുകൊണ്ട്‌ ആ സ്വാതന്ത്രം കിട്ടാറില്ല. എല്ലാവരേയും പോലെ ഷോപ്പിംഗിന്‌ പോകണമെന്നും, കറങ്ങാന്‍ പോകണമെന്നും ആഗ്രഹിക്കുന്ന സാധാരണ ദമ്പതികളാണ്‌ ഞങ്ങളും. സമയം കിട്ടുമ്പോള്‍ ഇന്ദ്രന്റെ ഫ്രണ്ട്‌സിന്റെ വീട്ടില്‍ പോകുക, അവരോടൊപ്പം ആ ദിവസങ്ങള്‍ ആസ്വദിക്കുക ഇതൊക്കെയാണ്‌ ഞങ്ങളുടെ വിനോദം.

പൃഥ്വിയും സുപ്രിയയും...

പൃഥ്വിയും സുപ്രിയയും എനിക്ക്‌ അനുജനും അനുജത്തിയുമാണ്‌. ഇന്ദ്രനെപ്പോലെയല്ല പൃഥ്വി. ഒതുങ്ങിയ സ്വഭാവക്കാരനാണ്‌. അധികം സംസാരിക്കില്ല. പ്രിയയും അതുപോലെ തന്നെ. അവന്റെ അതേ ക്യാരക്‌ടറാണ്‌ പ്രിയക്കും. അത്ര അടുപ്പമുള്ളവരോടെ സംസാരിക്കൂ. എന്റെ ഫ്രണ്ട്‌സടക്കം എല്ലാവരും ചോദിക്കും "പ്രിയ എങ്ങനെയുണ്ട്‌, നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയിലാണോ?" എന്നെല്ലാം. എനിക്ക്‌ പ്രിയയെ നാലു വര്‍ഷമായി അറിയാം. പൃഥ്വി അവളെ ഇഷ്‌ടപ്പെട്ടുതുടങ്ങിയ സമയത്തേ വീട്ടിലുള്ള എല്ലാവര്‍ക്കും അവള്‍ സുപരിചിതയാണ്‌. എന്തു കാര്യമുണ്ടെങ്കിലും വിളിക്കാറുണ്ട്‌. സുപ്രിയയുടെ ഏറ്റവും വലിയ ഗുണം എന്തിനോടും തുറന്ന ചിന്താഗതിയുള്ള ആളാണെന്നുള്ളതാണ്‌.

മുംബൈ പോലൊരു വലിയ നഗരത്തില്‍ സ്വന്തമായി അധ്വാനിച്ച്‌ ജീവിച്ചതുകൊണ്ടാവണം അവള്‍ക്ക്‌ ഇത്രയും ബോള്‍ഡാകാന്‍ കഴിയുന്നത്‌. വീട്ടില്‍ ഒന്നിച്ചുകൂടുന്ന സമയം കുറവാണെങ്കിലും മാനസികമായി എല്ലാവരും തമ്മില്‍ നല്ല അടുപ്പമാണ്‌. ലോകത്ത്‌ എവിടാണെങ്കിലും എല്ലാ ദിവസവും ഞങ്ങള്‍ എല്ലാവരും തമ്മില്‍ വിളിക്കാറുണ്ട്‌. പൃഥ്വിക്കാണെങ്കിലും വീടിനോടും അമ്മയോടും വല്ലാത്ത അറ്റാച്ച്‌മെന്റാണ്‌. പ്രിയ അവനു ചേരുന്ന പെണ്ണുമാണ്‌.

ഈ സൗന്ദര്യത്തിന്റെ രഹസ്യങ്ങള്‍...

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക്‌ എന്നും വ്യത്യസ്‌തത കാത്തുസൂക്ഷിക്കുന്നയാളാണ്‌ പൂര്‍ണിമ ഇന്ദ്രജിത്ത്‌. റ്റി.വി സ്‌ക്രീനിലും സ്‌റ്റേജുകളിലും ഓരോ തവണ പൂര്‍ണിമ പ്രത്യക്ഷപ്പെടുമ്പോഴും പുരുഷന്‍മാരടക്കം പറയുന്ന ഒരു ഡയലോഗുണ്ട്‌ "ഈ കുട്ടിയുടെ മുഖഭാവത്തിനും, വസ്‌ത്രധാരണത്തിനും എന്തോക്കയോ പ്രത്യേകതകള്‍ ഉണ്ട്‌. ആരും ഇഷ്‌ടപ്പെട്ടുപോകുന്ന പ്രത്യേകത." തീര്‍ച്ചയായും ശരിയാണ്‌ . ഹെയര്‍സ്‌റ്റൈല്‍ മുതല്‍ നഖങ്ങളില്‍വരെ ആ വ്യത്യസ്‌തത സൗന്ദര്യം കാണാം. മറ്റാരിലും ഇല്ലാത്ത വ്യത്യസ്‌തത. സാരി, സല്‍വാര്‍, ആഭരണങ്ങള്‍, ഹെയര്‍സ്‌റ്റൈല്‍, ഇവയിലെല്ലാം മറ്റേത്‌ അവതാരകയേയും, നടിയേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന പൂര്‍ണിമയുടെ സൗന്ദര്യരഹസ്യങ്ങള്‍ അറിയേണ്ടേ?...

പതിവ്‌ പൊട്ടിച്ചിരിയോടെ പൂര്‍ണിമ ചോദിക്കുന്നു "സൗന്ദര്യ രഹസ്യമോ, എനിക്കോ. ഒരു രസത്തിനുവേണ്ടി വസ്‌ത്രങ്ങളിലും മറ്റും നടത്തുന്ന പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അങ്ങനെ എടുത്താല്‍ പൊങ്ങാത്ത ഫാഷന്‍ രീതികളൊന്നുമില്ല . എന്തെങ്കിലും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലാണ്‌ എന്നെ ഫാഷന്‍ കോണ്‍ഷ്യസ്‌ ആക്കിയത്‌. പരമ്പരാഗതമായ ഇന്ത്യന്‍ തനിമയോട്‌ എനിക്ക്‌ പണ്ടുമുതലേ ഇഷ്‌ടമാണ്‌. എന്റെ വീട്‌ കണ്ടാല്‍ കൂടി നിങ്ങള്‍ക്കത്‌ മനസിലാകും. വീടിന്റെ ഘടന, ഫര്‍ണിച്ചറുകള്‍, തടികൊണ്ടുളള രൂപങ്ങള്‍, പെയിന്റിംഗുകള്‍, പൂജാമുറി, അടുക്കള...എന്തിന്‌ പൂച്ചട്ടികളില്‍ വരെ ആ പഴയ പാരമ്പര്യത്തിന്റെ കലയുണ്ട്‌. ആ പാരമ്പര്യം എന്റെ വസ്‌ത്രത്തിലും, ആഭരണത്തിലുമെല്ലാം കടന്നുകൂടിയിട്ടുണ്ടെന്നു മാത്രം. അതിനോടൊപ്പം അല്‍പ്പം മോഡേണ്‍ വകഭേദങ്ങളും കൂടി ന ല്‍കിയുള്ള രീതി അതാണ്‌ ഞാന്‍ പിന്‍തുടരുന്നത്‌.

ആഭരണ പ്രിയം

ആഭരണങ്ങളുടെ കാര്യത്തില്‍ പിശുക്ക്‌ കാണിക്കാറില്ല.. അതിപ്പോ സ്വര്‍ണം വേണമെന്നൊന്നും ഇല്ല. സില്‍വര്‍ , പ്ലാറ്റിനം, തടികൊണ്ടുള്ളത്‌,കല്ലുവച്ചത്‌ എല്ലാം ഒരുപോലെ. എന്തെങ്കിലും വ്യത്യസ്‌തതയുണ്ടാവണമെന്ന്‌ മാത്രം.

സ്വര്‍ണത്തിനോട്‌ പ്രിയമില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കാന്‍ പെണ്ണിനാകുമോ? പെണ്ണായാല്‍ പൊന്നുവേണമെന്നല്ലേ പറയാറ്‌. പെണ്‍കുട്ടികള്‍ക്ക്‌ അഴക്‌ തോന്നിക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റെന്തുണ്ട്‌. എന്നാല്‍ അധികമായി ഉപയോഗിക്കാറുമില്ല.മോഡേണ്‍ ഡിസൈനുകള്‍ കണ്ട്‌ ആസ്വദിക്കുമെന്നല്ലാതെ അത്രയ്‌ക്ക് വാങ്ങിക്കൂട്ടാറില്ല. പഴയ ഡിസൈനുകള്‍ തിരഞ്ഞുപിടിച്ചു വാങ്ങും. അതിനിപ്പോ പണിയിപ്പിക്കേണ്ട കാര്യമില്ലല്ലോ?കേരളത്തിലെ ജുവലറിയില്‍ സുലഭമല്ലേ അതെല്ലാം. എന്റെ ടി.വി പ്രോഗ്രാം കണ്ട്‌ ധാരാളംപേര്‍ ചോദിച്ചിട്ടുണ്ട്‌ മാലയും കമ്മലുമൊക്കെ കൊള്ളാമായിരുന്നല്ലോ"എന്ന്‌.അതുകേള്‍ക്കുമ്പോള്‍ അടുത്ത തവണ അല്‍പ്പം കൂടി നന്നാക്കാനല്ലേ തോന്നുക.

കോസ്‌റ്റ്യൂം സെലക്ഷന്‍

സാരി എനിക്ക്‌ ക്രേസാണ്‌ . ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ സാരി ഉടുത്ത്‌ കളിക്കലായിരുന്നു പ്രധാന ഹോബി. കോളജില്‍ പഠിക്കുമ്പോള്‍ സാരിയുടുത്ത്‌ പോകാന്‍ കൊതിയായിരുന്നു . പക്ഷേ അമ്മ സമ്മതിക്കില്ല. അന്നൊക്കെ കോളജില്‍ എന്തെങ്കിലും പരിപാടികള്‍ക്കായി കാത്തിരിക്കും. അമ്മയ്‌ക്ക് സാരിയുടെ നല്ല കളക്ഷന്‍ ഉണ്ട്‌. ഇപ്പോള്‍ അതെല്ലാം എന്റെ കൈവശമാണ്‌. സാരിയുടെ കാര്യത്തില്‍ ''മിക്‌സ് ആന്‍ഡ്‌ മാച്ച്‌'' ആണ്‌ എന്റെ തന്ത്രം. അതൊക്കെ പരീക്ഷണത്തിന്റെ ഭാഗമാണ്‌. സാരികളുടെ ബോര്‍ഡറുകള്‍ മാറ്റുക, ഡിസൈനുകള്‍ തയ്‌ച്ചു പിടിപ്പിക്കുക അങ്ങനെ...അതിന്‌ എനിക്കൊരു തയ്യല്‍ മെഷീനുണ്ട്‌. ബ്ലൗസിന്റെ കാര്യത്തിലും അങ്ങനെതന്നെ. സാരിക്ക്‌ അതേ പീസ്‌ ബ്ലൗസ്‌ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. പല നിറങ്ങള്‍ പരീക്ഷിക്കും. പൈപ്പിംഗ്‌, തൊങ്ങലുകള്‍, സ്‌ളീവ്‌ കൂടിയത്‌, കുറഞ്ഞത്‌ അങ്ങനെയെല്ലാം..

മേയ്‌ക്കപ്പ്‌

സ്‌കിന്‍ടോണ്‍ അറിഞ്ഞാണ്‌ മേയ്‌ക്കപ്പിടുന്നത്‌. ക്യാമറയ്‌ക്കുമുന്നില്‍ എത്തുമ്പോഴേ ഹെവി മേയ്‌ക്കപ്പ്‌ ഇടാറുള്ളൂ. മറ്റ്‌ അവസരങ്ങളില്‍ തീരെ ലൈറ്റായി മാത്രം . വീട്ടില്‍ നില്‍ക്കുമ്പോള്‍ കണ്ണെഴുതി പൊട്ടുവയ്‌ക്കും അത്രമാത്രം. തനിയെയാണ്‌ മേയ്‌ക്കപ്പെല്ലാം.പുതിയ രീതികള്‍ പഠിക്കാന്‍ ശ്രമിക്കും. മുഖത്ത്‌ ബ്രാന്‍ഡഡ്‌ ആയിട്ടുള്ളവ മാത്രമേ ഉപയോഗിക്കൂ. എന്നാല്‍ അതിനുവേണ്ടി പണം അധികം കളയാറുമില്ല. ദിവസവും കിടക്കുന്നതിന്‌ മുന്‍പ്‌ മേയ്‌ക്കപ്പ്‌ ഇട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖം നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കും. ഇത്‌ ചര്‍മ്മത്തിന്‌ സ്വതന്ത്രമായി ശ്വസിക്കാന്‍ സഹായകമാകും.

My Signature
Posted Image

#2 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,893 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 16 October 2012 - 10:31 AM

who is this ??? njaanithuvare oridathum kanditilla kettittilla :m:
My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#3 Mallika ™

 
Mallika ™

    Creeper With Flowers

  • Supporters
    • Member ID: 17,814
  • 3,730 posts
  • 196 topics
  • Joined 26-February 12
  • Gender:Female
  • Location:Middle East
  • Interests:gifs,flowers and melodies

Current mood: Sunshine
Click to view battle stats
 

Posted 16 October 2012 - 10:54 AM

kalaa :huh: indrajithinte wife ariyille




1 user(s) are reading this topic

0 members, 1 guests, 0 anonymous users