Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

പുതിയ താരം -മോളി കണ്ണമാലി


 • You cannot start a new topic
 • Please log in to reply
5 replies to this topic

#1 Aquira Kurzowa™

 
Aquira Kurzowa™

  Loyal Member

 • Junior Moderator
  • Member ID: 2,389
 • 2,927 posts
 • 1,044 topics
 • Joined 21-May 10
 • Gender:Not Telling

Current mood: None chosen
Click to view battle stats
 

Posted 08 October 2012 - 09:15 PM
from mathrubhoomi

Posted Image


മുന്നിലിരിക്കുന്ന സിനിമാതാരത്തോട് മുണ്ടംവേലി ആശുപത്രിയിലെ ഡോക്ടര്‍ ചോദിച്ചു: 'ഞങ്ങള്‍ക്ക് സിനിമയ്ക്കുള്ള ടിക്കറ്റ് മേടിച്ചുതരുമോ..'? കിട്ടിയ മറുപടിക്ക് പനിയേക്കാള്‍ ചൂടുണ്ടായിരുന്നു: 'പിന്നേ...എന്റെ ഡ്വാക്ടറേ നിങ്ങടെ കയ്യീ കാശില്ലേ..നിങ്ങയെന്താണ് മേടിക്കണത്? കാശല്ല ഇത്തിലാണാ....'പൊട്ടിത്തകര്‍ന്നൊരു തെര്‍മോമീറ്റര്‍പോലെയായ ഡോക്ടറെ നോക്കിച്ചിരിച്ച് താരം കണ്ണമാലിക്കുള്ള ബസുപിടിക്കാന്‍ നടന്നു.

ഇപ്പോള്‍ മരുന്നുംമേടിച്ച് പുത്തന്‍തോട് ഗ്യാപ്പിനടുത്തുള്ള ഇടറോഡിലൂടെ വീട്ടിലേക്ക് നടക്കുകയാണ് താരം. തോട്ടിറമ്പത്തുനിന്ന് കിഴക്കോട്ടുള്ള വളവിനടുത്തുവച്ച് മുടിയിലൊരു പൊന്തക്കാടുമായിനിന്നവനും കൂട്ടുകാരും വളഞ്ഞുവച്ചു: 'ച്യേച്ചി സിനിമാനടിയൊക്കെയായല്ലേ...ഞങ്ങക്ക് ഒരു ഫുള്ളു മ്യേടിച്ച് തന്നിട്ട് പോയാ മതി.' ഈ സീനിലെ കൗണ്ടര്‍ഡയലോഗ് മൂന്നുപെഗ്ഗിന്റെ വീര്യമുള്ളതായിരുന്നു: ഒന്നു പ്വോടാപ്പാ....ഫുള്ളാ... അങ്ങാട്ട് മാറിനിന്ന് മുള്ള്..

അതിനു തൊട്ടുപിന്നാലെയാണ് താരത്തിന്റെ വീട്ടിലേക്ക് ചെന്നത്. കണ്ടലും ചെളിനിറഞ്ഞൊരു കായല്‍ക്കഷണവുമാണ് അയല്‍ക്കാര്‍. തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചപോലെ അലുത്തുപോയ ഇഷ്ടികകളില്‍ ഒരു വീട്. മുട്ടിയാല്‍തന്നെ തുറക്കപ്പെടുന്ന വാതില്‍. രണ്ടുമുറി. അതിനെ വേര്‍തിരിക്കുന്ന തുണി, എനിക്ക് നാണമാകുന്നു എന്ന മട്ടില്‍ കാറ്റില്‍ ഇടയ്ക്കിടെ അകത്തേയ്ക്ക് മുഖമൊളിപ്പിക്കുകയും എത്തിനോക്കുകയും ചെയ്യുന്നു. കര്‍ത്താവും കന്യാമറിയവും കുരിശും കൊന്തയുമുണ്ട് കാവലിന്. ഒരു പലകത്തട്ടില്‍ സംഗീത നാടക അക്കാദമിയുടെയുള്‍പ്പെടെയുള്ള ഫലകങ്ങള്‍കൂട്ടിമുട്ടിക്കിടക്കുന്നു. അവയ്ക്കിടയില്‍ ആകെയുള്ള സൗന്ദര്യവര്‍ധക സാമഗ്രിയായി ജാസ്മിന്റെ എണ്ണക്കുപ്പി.

'ഹോാാാ...യീ യേസീടെ തണുപ്പ് സഹിക്കാമ്മേലേ...രണ്ടുമൂന്നുദിവസമായി ചെല്ലണടുത്തെല്ലാം യേസീ..കാറിലും ടീവിക്കാരുടെ മുറീലും...അവസാനമായപ്പാ പനിപിടിച്ച് ഞാന്‍ വെറയ്ക്കാന്‍ തൊടങ്ങി. ഇന്നലെ കാറീക്കേറിയ പാടെ പറഞ്ഞ്, എനിക്ക് യേസീ വേണ്ടാേേയേ..ദേ..നിങ്ങ വന്നതിനുമുമ്പ് മുണ്ടംവേലീപ്പോയീ പനിക്ക് മരുന്നും മേടിച്ചിട്ട് വന്നിട്ട് ഒന്നിരുന്നതേയൊള്ളൂ..കാലത്ത് തൊടങ്ങി ബക്ഷണം പോലും കഴിച്ചിട്ടില്ല..' മൂന്നുപേരിരുന്നപ്പോഴേ അടഞ്ഞമൂക്കുപോലെ ശ്വാസംമുട്ടിപ്പോയ മുറിയിലിരുന്ന് കണ്ണമാലിക്കാരി മോളി ഇതു പറയുന്ന നേരത്ത് കേരളത്തിലെ കൊട്ടകകളുടെ മാറ്റിനികള്‍ ഒരു പുതിയതാരത്തെക്കണ്ട് കയ്യടിക്കുകയായിരുന്നു.

ഒരു പതിനായിരം രൂപ..കിട്ടീരുന്നെങ്കീ..ഞാന്‍ സൊസ്തയായേനേ

സത്യന്‍ അന്തിക്കാടിന്റെ 'പുതിയ തീരങ്ങളി'ലെ വെറോണിയമ്മായി അടുത്തിടെ മലയാളസിനിമയിലുണ്ടായ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്. നെടുമുടിവേണുവിനും നായിക നമിതാ പ്രമോദിനും മീതേ മോളിയുടെ വെറോണി കാണിയെ കടലോളം ചിരിപ്പിക്കുന്നു. ശ്രീലങ്കയില്‍ നിന്ന് കാമുകന്‍വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവളാണ് വെറോണിയെങ്കില്‍ മോളി കടലിനും കായലിനും നടുവിലുള്ള വീട്ടിലിരുന്ന് സിനിമയിലൂടെ ജീവിതം പുതിയ തീരത്തെത്തുമെന്ന് മോഹിക്കുന്നു.

സിനിമ അതിന്റെ ആഡംബരങ്ങളുടെ ആടയാഭരണങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടില്ല ഈ താരത്തിന്. മുപ്പതിനായിരം രൂപയാണ് വെറോണിക്ക് കിട്ടിയ പ്രതിഫലം. അതു കടംവീട്ടാന്‍പോലും തികഞ്ഞില്ല. അപ്പോള്‍ കഴുത്തില്‍ കാണുന്ന മാലയോ എന്ന് ചോദിച്ചപ്പോള്‍ മോളി കടലിന്റെ മക്കളുടെ പതിവ് ശൈലിയില്‍ നെഞ്ചത്ത് തല്ലി: കര്‍ത്താവേ...യെന്നെയങ്ങ് കൊല്ല്...യിത് വരവിന്റെയാണ് കെട്ടാ...അമ്മച്ചി സിനിമേലൊക്കെ വന്നില്ലെ ഇനി എന്തെങ്കിലുമൊക്കെയിടണ്ടേയെന്നു പറഞ്ഞ് എന്റെ മരുമകള് മ്യേടിച്ച് തന്നതാണ്...മാതാവേ ഇതുകണ്ടാ നാലുപവന്റെ സൊര്‍ണ്ണം പോലൊയൊണ്ടാ...ദ്യേ സിനിമാനടിക്ക് മാലേമായി..ഇനി കഞ്ഞിവച്ചില്ലെങ്കിലും വ്യേണ്ടുകേല...'കോടികളുടെ കണക്കുകള്‍ മാത്രം കേള്‍ക്കുന്ന സിനിമയില്‍നിന്നുള്ള നടി പിന്നെപ്പറഞ്ഞ വാചകത്തില്‍ യാഥാര്‍ഥ്യം മേക്കപ്പില്ലാതെ നിന്നു: 'ഒരു പതിനായിരം രൂപ..അത്രേം കിട്ടീരുന്നെങ്കീ..തല്‍ക്കാലത്തേക്ക് ഞാന്‍ സൊസ്തയായേനേ..'

പട്ടിണിയെ ചവിട്ടിയാണ് മോളിവളര്‍ന്നത്. അപ്പന്‍ ചവിട്ടുനാടകക്കാരന്‍. പത്താംവയസ്സില്‍ ഭൂലോകരംഭയില്‍ ബാലപ്പാര്‍ട്ട് കെട്ടി മോളിയും ചവിട്ടാന്‍ തുടങ്ങി. നാടകത്തിനായി പഠിച്ച കളരിമുറകള്‍ ജീവിതത്തിനുള്ള പരിചയായി. ഒമ്പതുമാസം വളര്‍ന്ന വയറുമായി രാജകുമാരിയായി ചവിട്ടിത്തുള്ളിയിട്ടുണ്ട് മോളി. രണ്ടുമക്കളായപ്പോള്‍ ഭര്‍ത്താവുപേക്ഷിച്ചിട്ടും തളരാതെനിന്നതും അതേ ചുവടുറപ്പുകൊണ്ടുതന്നെ. പച്ചവെള്ളം കുടിച്ച് സ്റ്റേജിലെത്തുന്ന രാജകുമാരിക്കുള്ളില്‍ ദാരിദ്ര്യം കിരീടംവച്ചുനിന്നു. 60നാടകങ്ങളും 2500വേദികളും പിന്നിട്ടുള്ള മോളീചരിതംചവിട്ടുനാടകം സംഗീത നാടകഅക്കാദമിയുടെ പുരസ്‌കാരത്തില്‍ വരെയെത്തി. അപ്പോഴും അരിമേടിക്കാന്‍വേണ്ടി ചുമടുപണിക്ക് പോകുകയായിരുന്നു മോളി.

വീടുമുഴുവന്‍ മുങ്ങിക്കിടന്ന ഒരു വൃശ്ചികത്തില്‍ മോളിയെ കാണാന്‍ ഗോപന്‍ ചിദംബരം എന്ന നാടകക്കാരന്‍ മുറ്റത്തെവെള്ളംനീന്തിവന്നു. ശേഷം കഥ മോളി തന്നെ പറയട്ടെ: 'യീ ഗോപന്‍സാറ് എന്റെ കൂട കേരള സംഗീത അക്കാദമി അവാര്‍ഡിലൊണ്ടായിരുന്നു. അങ്ങേരട സദൃശ്യവാക്യങ്ങളെന്ന നാടകത്തിലോട്ട് വിളിക്കാനാണ് വന്നത്. അപ്പത്തന്നെ സാറ് പറഞ്ഞ് യേതു നാടകം ചെയ്താലും അതിന് എന്തെങ്കിലും അപകടമൊണ്ടാകൂന്ന്. ഞാനൊള്ളൊടത്തോളം കാലം മാഷ് പേടിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞ്. പക്ഷേങ്കീ നാടകം കളിക്കാറായതിന് കൊറച്ച് ദിവസം മൊമ്പ് എന്റെ അമ്മച്ചി പോയി. ഞാന്‍ കൊടുത്ത കണമ്പ് കറീം കൂട്ടി ച്വാറ് തിന്നേച്ച് കിടന്നതാണ്. വെളുപ്പിനായപ്പാ ദേ കര്‍ത്താവിന്റെ തലേന്ന് രക്തം ഒലിക്കണപോലെ അമ്മച്ചീടെ തലേന്ന് വേര്‍പ്പൊലിക്കണ്. പിന്നെ കിറിയൊക്കെ കൂട്ടി പൊറകോട്ട് വീണ്. പക്ഷേങ്കീ അഞ്ചിന്റന്ന് പള്ളീലെ പരിപാടിയൊക്കെത്തീര്‍ത്ത് ഞാന്‍ തട്ടേക്കേറി.

യീ ഗോപന്‍സാറിന്റെ പരിചയക്കാരനായിരുന്നു ബ്രിജ് എന്ന സിനിമേടെ പുള്ളിക്കാരന്‍. അങ്ങനെയാണ് ഞാന്‍ സിനിമേലെത്തിയത്'
Posted Image
എന്റെ കയ്യിലുള്ള കാശുംകൊണ്ട് കണ്ണമാലിവരെയത്തുകേല

അന്‍വര്‍റഷീദിന്റെ ബ്രിഡ്ജ് മോളിക്ക് കണ്ണമാലിയില്‍നിന്ന് സിനിമയെന്ന കടലിലേക്കുള്ള പാലമായി. പിന്നെ അന്‍വറും ചാപ്പാക്കുരിശും. സിനിമാനടിയായതിന്റെ ഗമയില്‍ വീട്ടിലിരുന്നില്ല മോളി. 'ഞാന്‍ ചൊമട്ടുപണിക്ക് പോകുമ്പാ നാട്ടുകാര് ദേ സിനിമാനടിപോണെന്ന് തമാശ പറയും. അപ്പഴൊക്ക ഞാന്‍ ആശ്വസിച്ച് എന്നെങ്കിലും അങ്ങനെയൊരു കാലം വരുവായിരിക്കും..'പക്ഷേ നായ്ക്കളി എന്ന നാടകംകളിക്കുന്നതിനിടെ മോളിതളര്‍ന്നുവീണു. ഇനി ഒരിക്കലും ഉയിര്‍പ്പുണ്ടാകില്ലെന്ന് കരുതി. 'ഒരുവശം തളര്‍ന്നുപോയതായിരുന്നു. മക്കള് നാപ്പതിനായിരം രൂപ മൊടക്കി ചികിത്സിച്ചു. എന്നെ കാണാന്‍വരണ ചവിട്ടുനാടകക്കാര് പാട്ടൊക്ക പാടുവായിരുന്നു. അതുകേള്‍ക്കുമ്പോ എത്രതളര്‍ന്നാലും നുമ്മ കിടക്കേന്ന് പൊങ്ങിപ്പോകും. അങ്ങനെയങ്ങനെ എഴുന്നേറ്റുനടക്കാമെന്നായി. മക്കള് മൊബീല് വാങ്ങിച്ച് തന്നിട്ട് പറഞ്ഞ് അമ്മച്ചി ഇനി എങ്ങാട്ടും പോകണ്ട. അങ്ങനെ ചൊമടുപണീം നാടകോം നിര്‍ത്തി.'

പക്ഷേ ഇക്കൊല്ലം ഉയിര്‍പ്പിന്റെ രണ്ടുനാള്‍ മുമ്പ് മോളിയെ സിനിമ വിളിച്ചു. ദുഖ: വെള്ളിയാഴ്ചദിവസം ബെന്നി പി നായരമ്പലത്തിന്റെ ഫോണ്‍കോള്‍ രൂപത്തില്‍വന്ന സന്തോഷം. ബെന്നിയുടെ ഭാര്യയാണ് ബ്രിഡ്ജിലെ വേലക്കാരിയെക്കുറിച്ച് പറഞ്ഞുകൊടുത്തത്. അങ്ങനെ മകന്റെ കയ്യില്‍നിന്ന് കടംവാങ്ങിയ നൂറുരൂപയുമായി മോളിയെന്ന നടി സംവിധായകനെയും തിരക്കഥാകൃത്തിനെയും തേടി കണ്ണമാലിയില്‍നിന്ന് യാത്രയായി. 'വടക്കാട്ട് എവിടെ വേണോങ്കീലും പോകാം. പക്ഷേങ്കീ തെക്കാട്ട് ഇതുവരെ പോയിട്ടില്ല. എനിക്കറിയാമ്മേലായിരുന്നു സ്ഥലോന്നും.

അവിടെ സത്യന്‍സാറും ബെന്നിസാറുമൊക്കയൊണ്ടായിരുന്നു. നാടകത്തീന്ന് എന്തെങ്കിലുമൊന്ന് ചെയ്യാന്‍ പറഞ്ഞ്. നുമ്മക്കീ നാണോം മാനോന്നും ഇല്ലല്ലാ..അങ്ങ് തകര്‍ത്തുകൊടുത്ത്. തീരണതിനുമുമ്പ് സത്യന്‍സാറ് ബെന്നിസാറിനെ കണ്ണുകാണിച്ച് കൊള്ളാലോ എന്ന മട്ടില്..ഞാന്‍ പറഞ്ഞ് ഇഷ്ടപ്പെട്ടില്ലെങ്കില് ഇപ്പത്തന്നെ പറഞ്ഞുവിട്ടേക്കണം. പക്ഷേ തിരിച്ചുപോകാന്‍ കാശുതരണം. എന്റെ കയ്യിലുള്ള കാശുംകൊണ്ട് കണ്ണമാലിവരെയത്തുകേല'
പക്ഷേ സത്യന്‍അന്തിക്കാട് എടുത്തുകൊടുത്തത് വെറോണിയമ്മായിയുടെ വേഷമാണ്. ഷൂട്ടിങ്ങിനുചെന്നപ്പോള്‍ മോളിക്ക് പനിപിടിച്ചു. മൂന്നുദിവസം കഴിഞ്ഞാണ് അഭിനയിച്ചുതുടങ്ങാനായത്. പിന്നെ 21ദിവസം അര്‍ത്തുങ്കല്‍ കടപ്പുറത്ത് മലയാളസിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം മോളിക്കും കിട്ടി കസേര. 'നാടകത്തിലാണെങ്കീ പാട്ടുമറന്നുപോയാ കള്ളപ്പാട്ടും പാടി രണ്ട് ചവിട്ടും ചവിട്ടീട്ട് പോന്നാ മതി. സിനിമേല് അത് പറ്റുകേലല്ലാ. പക്ഷേങ്കീ ഒരോ ഫോട്ട് കഴിയുമ്പഴും സത്യന്‍സാറ് പറയും കലക്കി..'

എന്റെ മാതാവേ..പണി പാലുംവെള്ളത്തീക്കിട്ടി

മോളിക്ക് ഫോണില്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ചുകൊടുത്തു. കുരുമുളകിനോളം മാത്രമുള്ള മുഖത്ത് കുന്നോളം സന്തോഷം. 'അവരുടെ ടൈമിങ്ങ് അപാരമാണ്. മലയാളസിനിമയ്ക്ക് ഏറെ പ്രയോജനപ്പെടുത്താനാകുന്ന അഭിനേത്രിയാണവര്‍' സത്യന്‍ അന്തിക്കാട് പറഞ്ഞു. മകനും മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം എറണാകുളത്ത് പോയാണ് മോളി പുതിയ തീരങ്ങള്‍ കണ്ടത്. 'എന്റെ മാതാവേ..പണി പാലുംവെള്ളത്തീക്കിട്ടി. ഞങ്ങ ടിക്കറ്റെടുക്കാന്‍ നിക്കുമ്പോ മാറ്റിനി വിട്ടുവന്നനേരാണ്. ഒരു പെങ്കൊച്ച് ദേ വെറോണിയെന്നും പറഞ്ഞ് എന്റെ നെഞ്ചത്താട്ടൊരു ചാട്ടം. പിന്നേ കൊറേയെണ്ണംവന്ന് കെട്ടിപ്പിടിച്ച്. നുമ്മക്ക് ശ്വാസം മുട്ടിപ്പോയി. അകത്ത് കേറീ സീനറീല് കണ്ടപ്പാ ഇത് ഞാന്‍തന്നെയാണാന്ന് എനിക്ക് തന്നെ സംശയംത്വോന്നി. എന്റെ ഡയലോഗൊക്ക വരുമ്പാ ഞാനും ആഞ്ഞ് കയ്യടിച്ച്..'
കയ്യടികള്‍ നിലയ്ക്കുന്നില്ല. പക്ഷേ അതുകൊണ്ട് വീടുപണിയാനാകില്ലല്ലോ. 'സുനാമി കേറിയ പെരയാണിത്. മഴപെയ്താ ഇത് ഒഴുകിക്കളിക്കും. മരിക്കണതിന്മുമ്പ് മക്കക്ക് വേണ്ടി ഒരു വീട്. അതാണ് എന്റെ യേറ്റവും വലിയ മോഹം. ഈ പഞ്ചായത്തൊക്കെ യെത്രപേര്‍ക്ക് വീടൊണ്ടാക്കിക്കൊടുക്കണ്. സംഗീത അക്കാദമി അവാര്‍ഡ് വരെ കിട്ടിയയാളെന്നെങ്കിലും വച്ചുകൂടേ..ദേ അവാര്‍ഡ് എല്ലാംകൊടെ കെടക്കണ കണ്ടാ. ഒരു പൊരയ്ക്ക് വേണ്ടി യെത്രതവണ ച്വാദിച്ചതാണെന്നറിയാമാ..ഒരുപ്രാവശ്യോം രണ്ടുപ്രാവശ്യോം മൂന്നുപ്രാവശ്യോം പറയും. നാലമത്തേതിന് മോളിയേകിട്ടൂല. '
പിന്നെ ഫോട്ടോയെടുക്കാനായി 'ഐ ആം എ റെഡി'എന്നു പറഞ്ഞ് മോളിയെന്ന താരം പുത്തന്‍തോട് കടപ്പുറത്തേക്ക് നടന്നു.

My Signature
Posted Image
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാലും തല്ക്കാല ആശ്വാസത്തിന് അത് ചെയ്യുന്നതില്‍ തെറ്റില്ല .......!
*****************************************************
Posted Image

aquira kurzowa

#2 Liver JohnY™

 
Liver JohnY™

  Active member

 • Active Member
  • Member ID: 16,281
 • 545 posts
 • 16 topics
 • Joined 30-November 11
 • Gender:Male
 • Location:Alappuzha
 • Interests:Anything beneath sky !

Current mood: Musical
Click to view battle stats
 

Posted 09 October 2012 - 09:33 AM

:mmm: kollallo videon

#3 Mallika ™

 
Mallika ™

  Creeper With Flowers

 • Supporters
  • Member ID: 17,814
 • 3,730 posts
 • 196 topics
 • Joined 26-February 12
 • Gender:Female
 • Location:Middle East
 • Interests:gifs,flowers and melodies

Current mood: Sunshine
Click to view battle stats
 

Posted 09 October 2012 - 12:13 PM

filminte clippingsil chilathil kandu 8-> seems funny

#4 anweshi

 
anweshi

  Advanced Member

 • Premium Member
  • Member ID: 20,512
 • 1,140 posts
 • 59 topics
 • Joined 13-September 12
 • Gender:Male
 • Location:oru thavalam thedi ulla yathrayil aanu
 • Interests:Anweshanam about anything and everything

Current mood: Lonely
Click to view battle stats
 

Posted 09 October 2012 - 12:35 PM

satyanu oru sthiram nadiye koode aayi :ennittu:
My Signature
Posted Image

#5 Mangalassery Neelakandan™

 
Mangalassery Neelakandan™

  Active member

 • Rising Members
 • PipPipPip
  • Member ID: 20,226
 • 417 posts
 • 6 topics
 • Joined 02-July 12
 • Gender:Male
 • Location:Pune
 • Interests:Music, Movies, Sports, Literature, vayinottam....

Current mood: Chatty
Click to view battle stats
 

Posted 09 October 2012 - 02:07 PM

kollam...

#6 JuLi™

 
JuLi™

  Best Female Uploader

 • Senior Moderator
  • Member ID: 1,491
 • 4,950 posts
 • 242 topics
 • Joined 10-March 10
 • Gender:Female
 • Location:Thanalmaram

Current mood: Sunshine
Click to view battle stats
 

Posted 12 October 2012 - 08:49 PM

njan film kandu.. nalla performance
My Signature
Posted Image
Posted Image
0 user(s) are reading this topic

0 members, 0 guests, 0 anonymous users