Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ജീവിതത്തില്‍ അഭിനയം വേണ്ട‍-menaka


  • You cannot start a new topic
  • Please log in to reply
2 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 23 May 2012 - 10:09 AM

അഗ്രഹാരത്തിന്റെ യാഥാസ്‌ഥിതികതയില്‍ നിന്ന്‌ വെള്ളിത്തിരയുടെ മായികലോകത്തേക്ക്‌ പറന്നിറങ്ങിയവള്‍... മായിക ലോകത്തെ തിരക്കുകള്‍ക്കിടയില്‍ അവളുടെ മനസിലെവിടെയോ വെള്ളരിപ്രാവിന്റെ കുറുകല്‍ കേട്ടുതുടങ്ങി... കാത്തുനില്‍ക്കാതെ അവള്‍ സുമംഗലിയായി. ചമയങ്ങള്‍ അഴിച്ചു വച്ച്‌ നല്ലൊരു കുടുംബിനിയായി... അവള്‍ മേനക...

അഭിനേത്രിയായി കടന്നുവന്ന്‌ നമ്മുടെ സ്വന്തമായി മാറിയ നടി. മറ്റൊരു സംസ്‌കാരത്തില്‍ ജനിച്ചുവളര്‍ന്നിട്ടും ഏതൊരു മലയാളി പെണ്ണിനെപ്പോലെയും ജീവിക്കുകയാണ്‌ മേനക. 16-ാം വയസില്‍ അഭിനയ രംഗത്ത്‌ എത്തി 24 ാം വയസില്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ നിര്‍മാതാവ്‌ സുരേഷ്‌കുമാറിന്റെ സഹധര്‍മിണിയായി. ഓപ്പോള്‍, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, രേവതിക്കൊരു പാവക്കുട്ടി, പൂച്ചക്കൊരു മൂക്കുത്തി, തുടങ്ങി നിറം മങ്ങാത്ത നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ മേനക ഇന്നും നിത്യവസന്തമായിത്തന്നെ തുടരുന്നു.....

ബ്രാഹ്‌മണ്യത്തിന്റെ ചട്ടക്കൂടില്‍...

തമിഴ്‌നാട്ടിലെ നാങ്ക്‌നേരിയില്‍ രാജഗോപാലിന്റേയും സരോജയുടേയും മകളായി ജനിച്ചു, കനകാംബരപൂവ്‌ ചൂടി മൂക്കുത്തിയണിഞ്ഞ്‌ പട്ടുപാവാടയുമുടുത്ത്‌ തനി തമിഴ്‌ ബ്രാഹ്‌മണ പെണ്‍കുട്ടിയായി പാറിനടന്ന മേനക 16 ാം വയസില്‍ സിനിമ ലോകത്തേക്കു ചുവടുവച്ചു. അഭിനയ രംഗത്തേക്ക്‌ വന്നിട്ടും ചിട്ടകളിലും ജീവിതരീതികളിലും ഒരു വിട്ടുവീഴ്‌ചയും വരുത്താന്‍ മേനക തയ്യാറായില്ല.

''അഗ്രഹാരത്തിലാണ്‌ ഞാന്‍ വളര്‍ന്നത്‌ വീട്ടുകാരും, ബന്ധുക്കളും എല്ലാം യാഥാസ്‌ഥിതികര്‍. സിനിമയില്‍ എന്നപോലെ ജീവിതത്തിലേക്ക്‌ കടന്നപ്പോഴും പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്‌.എന്നിരുന്നാലും ഒരു നായര്‍ കുടുംബത്തിലെ പയ്യനെ വിവാഹം കഴിക്കുന്നതില്‍ ആരും എതിര്‍പ്പ്‌ കാണിച്ചില്ല.

"ഞങ്ങളുടെ രീതിയില്‍ വിവാഹം മൂന്ന്‌ നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങാണ്‌. വലിയ ആഘോഷം. ചെറുക്കന്റേയും, പെണ്ണിന്റേയും വീട്ടുകാരെല്ലാം ഒരുമിച്ച്‌ ഒരേസ്‌ഥലത്താണ്‌ താമസം. ചടങ്ങിലെല്ലാം ഒന്നിച്ച്‌ പങ്കുകൊള്ളും. ആ സമയം കൊണ്ട്‌ രണ്ട്‌ കൂട്ടര്‍ക്കും പരസ്‌പരം അറിയാനും മനസിലാക്കാനും സാധിക്കും .

"ഇവിടുത്തെ വിവാഹങ്ങള്‍ എനിക്ക്‌ ഇഷ്‌ടമല്ല. മുഹൂര്‍ത്ത സമയത്ത്‌ മുഖം കാണിച്ച്‌ വിവാഹം കഴിയുമ്പോഴേക്കും തിരിച്ചുപോകുന്ന രീതി. ആരൊക്കെ വന്നെന്നോ, പോയെന്നോ പോലും അറിയാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ എന്റെ വിവാഹം ഇവിടുത്തെ രീതിയിലായിരുന്നു.

"താലി കഴുത്തില്‍ കയറിയപ്പോഴെ അമ്മ പറഞ്ഞ ഒരു കാര്യമുണ്ട്‌. "നീ ഒരു നടിയാണ്‌, പക്ഷേ ഇപ്പോള്‍ ജീവിതത്തിലേക്ക്‌ കടന്നിരിക്കുന്നു. ഇനി ഭര്‍ത്താവിന്റേയും അവരുടെ വീട്ടുകാരുടേയും ഇഷ്‌ടങ്ങള്‍ക്കുവേണം പ്രാധാന്യം കൊടുക്കാന്‍. നാലാള്‌ അറിയപ്പെടുന്നതുകൊണ്ട്‌ അത്രയും താഴ്‌ന്ന് എല്ലാവിധ എളിമയോടും കൂടി ജീവിക്കാനും ശ്രമിക്കുക." ആ ഉപദേശം ഇന്നുവരെ ജീവിതത്തില്‍ പാലിച്ചിട്ടുണ്ട്‌."

സ്വര്‍ണ കൂട്ടിലെ പക്ഷി

"സുരേഷേട്ടന്റെ വീട്‌ കൂട്ടുകുടുംബമായിരുന്നു. ഇവിടുത്തെ രീതികളോട്‌ പൊരുത്തപ്പെടാന്‍ കുറേ സമയമെടുത്തു. വിവാഹ ശേഷം ഏതൊരു പെണ്ണിനെപ്പോലെയും എനിക്കും ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ കൂടെ പുറത്ത്‌ പോകണം, സിനിമ കാണണം, സ്വതന്ത്രമായി നടക്കണം എന്നൊക്കെ. പക്ഷേ ഇതൊന്നും നടന്നില്ല. ഒന്നാമത്‌ പുറത്തേക്കിറങ്ങിയാല്‍ ആളുകൂടും. അതുകൊണ്ട്‌ വീട്ടില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും.

രണ്ട്‌ സംസ്‌കാരങ്ങളുടെ അന്തരം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ ചാണകം മെഴുകിയ തറയിലിരുന്നാണ്‌ ആഹാരം കഴിക്കുന്നത്‌. കസേരയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ ശാസ്‌ത്രത്തിന്‌ എതിരായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ എച്ചിലിന്റെ പുറത്തു ചാണകം മെഴുകി ശുദ്ധീകരിക്കും. കട്ടിലും, മെത്തയും ഉപയോഗിക്കാറില്ല. മുത്തശി പറയും "രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ശവത്തിനു തുല്യമാണെന്ന്‌, അപ്പോള്‍ ആത്മാവ്‌ ശരീരം ഉപേക്ഷിച്ച്‌ പോകും, ഉണരുമ്പോള്‍ വീണ്ടും ആത്മാവ്‌ ശരീരത്തില്‍ വന്നുചേരും." കിടന്നിട്ട്‌ എഴുന്നേറ്റാലും അവിടെയും ചാണകം മെഴുകി വൃത്തിയാക്കും. ഷൂട്ടിംഗിനു വന്നാലും സെറ്റില്‍ നിന്ന്‌ ഭക്ഷണം കഴിക്കാറില്ലായിരുന്നു. പ്രത്യേക പാത്രങ്ങളും, സാധനങ്ങളൂം ഒക്കെ കൊണ്ടുവന്ന്‌ അമ്മ ഉണ്ടാക്കി തരികയായിരുന്നു പതിവ്‌..

സുരേഷേട്ടന്റെ വീട്ടില്‍ ശരിക്കും ഒരു അതിഥിയെപ്പോലെയായിരുന്നു. ജോലി ചെയ്യേണ്ട, കാര്യങ്ങള്‍ നോക്കേണ്ട. ഞാന്‍ വെജിറ്റേറിയനായിരുന്നു. സുരേഷേട്ടന്റെ വീട്ടില്‍ നോണ്‍ ഒക്കെ വയ്‌ക്കും. എന്നുപറഞ്ഞ്‌ ചെന്ന്‌ കയറിയ ഉടനെ എനിക്ക്‌ മാത്രമായി പച്ചക്കറി ഉണ്ടാക്കണമെന്ന്‌ പറയാന്‍ പറ്റുമോ?

ചോറും കറികളും വയ്‌ക്കുമ്പോള്‍ എനിക്കുള്ളത്‌ മാറ്റിവയ്‌ക്കും. വിവാഹശേഷം തിരുവനന്തപുരത്തെ വീട്ടില്‍ എട്ടുവര്‍ഷം ജീവിച്ചു. ആ സമയത്ത്‌ വീട്ടില്‍ വരുന്നവര്‍ക്കും, അയല്‍പക്കത്തുള്ളവര്‍ക്കും ഒക്കെ ഞാനൊരു കാഴ്‌ചവസ്‌തുവായിരുന്നു. ശരിക്കും അവിടുത്തെ ജീവിതം സ്വര്‍ണ കൂട്ടിലടച്ച പക്ഷിയെ പോലെയായിരുന്നു.

ഭക്ഷണം കഴിക്കാത്ത ബന്ധുക്കള്‍

നായര്‍ സമുദായത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ്‌ കാണിച്ചില്ലെങ്കിലും വിവാഹത്തിന്‌ വന്നപ്പോള്‍ ഇവിടുന്ന്‌ ആരും ഭക്ഷണം കഴിച്ചില്ല. എന്നോട്‌ ദേഷ്യമുണ്ടായിട്ടല്ല. അവിടെ ആരും പുഴുക്കലരി കഴിക്കില്ല. പച്ചരി മാത്രമേ കഴിക്കൂ. ഉള്ളിയും വെളുത്തുള്ളിയും ഞങ്ങളുടെ വീട്ടില്‍ കയറ്റുകപോലുമില്ലായിരുന്നു. സദ്യയ്‌ക്ക് ഉണ്ടായിരുന്ന സാമ്പാറിലും, മറ്റ്‌ കറികളിലും എല്ലാം ഉളളിയുണ്ടായിരുന്ന കാര്യം ഇപ്പോഴും അവര്‍ പറയും. അന്നത്തെ സംഭവമോ ര്‍ത്ത്‌ ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു.

എം.ജി ചേട്ടന്റെ വീട്‌

അക്കാലത്തൊക്കെ തമിഴ്‌ സംസാരിക്കാനും, ഒരു തമിഴ്‌ സിനിമ കാണാനും ഒരു വഴിയും ഇല്ലായിരുന്നു. ഏട്ടന്റെ വീട്ടില്‍ എല്ലാവരും മലയാളം മാത്രമേ കാണൂ. അന്നത്തെ കാലത്ത്‌ ദൂരദര്‍ശന്‍ മാത്രമാണ്‌ ചാനലായി ഉള്ളത്‌. അതില്‍ എല്ലാ രണ്ടാം ശനിയാഴ്‌ചയും കാലത്ത്‌ എട്ട്‌ മണിക്ക്‌ തമിഴ്‌ സിനിമ സംപ്രേഷണം ചെയ്യും. ഇത്രയും ആളുകളുള്ള വീട്ടില്‍ സിനിമ കാണാനെന്നു പറഞ്ഞ്‌ രാവിലെതന്നെ ടി. വി തുറന്ന്‌ ഇരിക്കാന്‍ പറ്റുമോ?

എന്റെ ആഗ്രഹം മനസിലാക്കിയ സുരേഷേട്ടന്‍ തമിഴ്‌ സിനിമ വരുന്ന എല്ലാ ദിവസവും എം.ജി രാധാകൃഷ്‌ണന്‍ ചേട്ടന്റെ വീട്ടില്‍ നേരം വെളുക്കുമ്പോഴേ എന്നെ കൊണ്ടു വിടും. ഞാന്‍ ദിവസം മുഴുവന്‍ ടി.വിയില്‍ സിനിമ കണ്ടിരിക്കും. ഭക്ഷണവും അവിടെനിന്നുതന്നെ. വൈകിട്ടാകുമ്പോള്‍ ഏട്ടന്‍ വന്ന്‌ തിരികെ വിളിച്ചുകൊണ്ടുപോരും.

ഓട്ടോ യാത്ര കൊതിച്ച നടി

ചെന്നൈയില്‍ ആയിരുന്നപ്പോള്‍ വീട്ടിലെ ആവശ്യത്തിനോ, അത്യാവശ്യക്കാര്‍ക്കോ വണ്ടി കൊടുക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ കാറില്ലെങ്കിലും നടന്നിട്ടായാലും പോകണമെന്ന ചിന്താഗതിക്കാരിയാണ്‌ ഞാന്‍. പലപ്പോഴും ചെന്നൈയില്‍ വച്ച്‌ ഓട്ടോയില്‍ യാത്രചെയ്‌തിട്ടുണ്ട്‌.

ആയിടയ്‌ക്ക് അവിടുത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്ത "നടി മേനകയ്‌ക്ക് ഓട്ടോയാത്ര ഇഷ്‌ടമാണ്‌. അവരെ പലയിടങ്ങളിലും വച്ച്‌ ഓട്ടോയില്‍ കാണുന്നുണ്ടത്രേ!" നടിയായതുകൊണ്ട്‌ അടച്ചുമൂടിയ വണ്ടിയില്‍ യാത്രചെയ്യണമെന്നും, ആളുകളോട്‌ സംസാരിക്കേണ്ടന്നും കരുതുന്ന ആളല്ല ഞാന്‍. എന്റെ മക്കളേയും ബസില്‍ യാത്രചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്‌.

ചെന്നൈ ജീവിതം

എട്ട്‌ വര്‍ഷം തിരുവനന്തപുരത്ത്‌ സുരേഷേട്ടന്റെ വീട്ടില്‍ താമസം കഴിഞ്ഞ്‌ പിന്നെ ഞങ്ങള്‍ ചെന്നൈയിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴാണ്‌ എനിക്ക്‌ ആശ്വാസമായത്‌. നമ്മുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ജീവിക്കാം. ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാം, തമിഴ്‌ സംസാരിക്കാം, സിനിമയ്‌ക്ക് പോകാം, തനിയെ ഡ്രൈവ്‌ ചെയ്യാം, സുരേഷേട്ടന്റെയും മക്കളുടേയും കാര്യങ്ങള്‍ നോക്കാം. അപ്പോള്‍ ഞാനായിരുന്നു ശരിക്കും വീട്ടുകാരി.

അവിടെ എപ്പോഴും ആഘോഷമാണ്‌. ആഘോഷം എന്നു പറഞ്ഞാല്‍ കല കൊണ്ടു നിറഞ്ഞ ദിവസങ്ങള്‍. പത്മസുബ്രഹ്‌മണ്യത്തിന്റെ നൃത്തം, വയലിന്‍, കച്ചേരികള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ എന്നുവേണ്ട എന്തെല്ലാം പരിപാടികള്‍. എന്നും ഇതൊക്കെ കാണാനും കേള്‍ക്കാനും സുരേഷേട്ടന്റെ ഒപ്പം പോകുമായിരുന്നു. വീട്ടില്‍ എപ്പോഴും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ഉണ്ടാക്കൂ. സുരേഷേട്ടനും മക്കള്‍ക്കും അതുതന്നെയായിരുന്നു ഇഷ്‌ടം,"പപ്പി, (സുരേഷേട്ടന്‍ എന്നെ അങ്ങനെയാണ്‌ വിളിക്കുക)നിങ്ങളുടെ നാട്ടിലെ ഫുഡിനൊക്കെ എന്തൊരു ടേസ്‌റ്റാ" ഏട്ടന്‍ എപ്പോഴും പറയും. നോണ്‍വെജ്‌ കഴിക്കണമെന്ന്‌ തോന്നിയാല്‍ ഏട്ടന്‍ അമ്മയുടെ വീട്ടിലേക്ക്‌ പോകും. അല്ലെങ്കില്‍ ഞങ്ങള്‍ പുറത്ത്‌ പോകുമ്പോള്‍ കഴിക്കും. ഇപ്പോഴും അങ്ങനെതന്നെയാണ്‌. ഉള്ളിയും വെളുത്തുള്ളിയും മസാലയും ഒന്നും ഞാന്‍ ഉപയോഗിക്കുകയുമില്ല. വീട്ടില്‍ കയറ്റുകയുമില്ല. ഇപ്പോഴും പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ കലണ്ടറില്‍ ഏകാദശിയും, പ്രദോഷവും ഒക്കെ അടയാളപ്പെടുത്തി വയ്‌ക്കും . എന്നെപ്പോലെ ഏട്ടനും മക്കളും അതൊക്കെ നോക്കാറുണ്ട്‌.

ദാമ്പത്യത്തിലെ വിജയ രഹസ്യം

രഹസ്യമൊന്നും ഇല്ല. പരസ്‌പരമുള്ള വിശ്വാസവും, വിട്ടുവീഴ്‌ചകളും തന്നെയാണ്‌ ഏതൊരു ദാമ്പത്യത്തിന്റേയും വിജയം. കയറിച്ചെല്ലുന്ന വീട്ടില്‍ പെണ്‍കുട്ടികള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കരുത്‌. എന്റെ ഭര്‍ത്താവിനെ സംബന്ധിച്ച്‌ അദ്ദേഹത്തിന്‌ എന്നെ നന്നായി അറിയാം. ഞങ്ങള്‍ക്കിടയില്‍ ഒരു രഹസ്യങ്ങളും ഇല്ല. ഒരു ദിവസം നടക്കുന്ന എല്ലാ കാര്യങ്ങളും വൈകിട്ട്‌ ഉറങ്ങാന്‍ പോകുന്നതിന്‌ മുന്‍പ്‌ സുരേഷേട്ടനോട്‌ പറയണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമാണ്‌. ഇപ്പോള്‍ നിങ്ങളോട്‌ സംസാരിച്ചതുകൂടി പറയും. അതെനിക്ക്‌ നിര്‍ബന്ധമാണ്‌.

ഭാഗ്യലക്ഷ്‌മിയൊക്കെ എപ്പോഴും പറയും "നിന്നോട്‌ ഒരു കാര്യവും പറയാന്‍ പറ്റില്ലല്ലോ. ഉടനെ അവള്‍ സുരേഷിന്റെ ചെവിയില്‍ എത്തിക്കുമെന്ന്‌." പക്ഷേ സുരേഷട്ടന്‍ എന്നോട്‌ ഒന്നും വിട്ടുപറയാറില്ല. എല്ലാം കഴിയുമ്പോ "പപ്പി അത്‌ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചു" എന്ന്‌ പറയും. അങ്ങനെ പറയാന്‍ ഏട്ടന്‌ അറിയില്ല. അതാണ്‌ വാസ്‌തവം. ഇപ്പോള്‍ കുറെയൊക്കെ മാറിയിട്ടുണ്ട്‌.

പ്രൊഡ്യൂസറുടെ റോളില്‍

അതൊക്കെ സുരേഷേട്ടന്റെ നിര്‍ബന്ധമാണ്‌. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകള്‍ പങ്കിടുന്നതും, അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്‌ക്കാനുമൊക്കെ ഒപ്പംനില്‍ക്കുന്ന ആളാണ്‌ ഭാര്യ.. അതല്ലേ ഭര്‍ത്താക്കന്‍മാര്‍ക്കും ഇഷ്‌ടം. പിന്നെ എല്ലാകാര്യത്തിനും എനിക്ക്‌ പിറകെ നടക്കുകയും വേണ്ട, ഓഫീസും അവിടെ സഹായികളും ഒക്കെയുണ്ട്‌. എന്ത്‌ കാര്യമുണ്ടെങ്കിലും പപ്പിയെ കൂടി കാണിച്ചിട്ടേ എന്തും ചെയ്യാവൂ എന്ന്‌ ഏട്ടന്‍ അവരോട്‌ പറയും. ഇപ്പോള്‍ കണക്കുകളൊക്കെ കമ്പ്യൂട്ടറിലൂടെ വീട്ടില്‍ തന്നെയിരുന്ന്‌ നോക്കാം. പണ്ട്‌ മണിയോര്‍ഡര്‍ അയയ്‌ക്കാനും, അതിനും ഇതിനുമെല്ലാം ഓടിനടക്കണമായിരുന്നല്ലോ? ഏതെങ്കിലും പടത്തിന്‌ നായികയേയും നായകനേയും ഒക്കെ തീരുമാനിക്കുമ്പോള്‍ എന്നോടുകൂടി ആലോചിക്കും. ചിലപ്പോള്‍ ഞാന്‍ അഭിപ്രായം പറയാറുണ്ട്‌. വിലക്കെടുക്കാന്‍ കൊള്ളാവുന്നതാണെങ്കില്‍ എടുക്കും.

സുരേഷേട്ടന്റെ മാത്രം സൗഹൃദങ്ങള്‍

സിനിമയിലെ ബന്ധങ്ങളൊക്കെ എപ്പോഴും കാത്തുസൂക്ഷിക്കുന്നത്‌ സുരേഷേട്ടനാണ്‌. മോഹന്‍ലാലും ശങ്കറുമൊക്കെയായി ഇപ്പോഴും വളരെ ആഴത്തിലുള്ള സൗഹൃദമുണ്ട്‌.

കൂടെ അഭിനയിച്ച സഹനടന്‍മാരോടും, നടിമാരോടും എനിക്ക്‌ വലിയ ബന്ധമൊന്നും ഇല്ല. അവരുടെ വീട്ടില്‍പോകുന്നതും, അവര്‍ ഇങ്ങോട്ട്‌ വരുന്ന പതിവും കുറവാണ്‌. കലാരഞ്‌ജിനിയുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്‌. എന്റെയും അവളുടേയും അച്‌ഛന്‍മാര്‍ മരിക്കുന്നത്‌ ഏതാണ്ട്‌ ഒരേ സമയത്താണ്‌. അപ്പോള്‍ ഞങ്ങള്‍ ഈറ്റില്ലം എന്ന സിനിമയുടെ സെറ്റിലുണ്ട്‌. അവിടെവച്ച്‌ സങ്കടങ്ങള്‍ പറഞ്ഞും, പരസ്‌പരം ആശ്വസിച്ചുമൊക്കെയാണ്‌ അടുത്തത്‌. എന്നും വിളിക്കാറൊന്നും ഇല്ലെങ്കിലും ആ സ്‌നേഹം ഇപ്പോഴും നിലനില്‍ക്കുന്നു.

എന്റെ വിഷുക്കാലങ്ങള്‍

ഞങ്ങളുടെ നാട്ടില്‍ വിഷുവിന്‌ 'ചിത്രവര്‍ഷപിറവി' എന്നാണ്‌ പറയുന്നത്‌. വിഷുക്കാലമെന്ന്‌ കേള്‍ക്കുമ്പോള്‍ അമ്മയെയാണ്‌ ഓര്‍മവരുന്നത്‌. 76 വയസുണ്ട്‌ എന്റെ അമ്മയ്‌ക്ക്. അവിടെ അത്രവലിയ ആഘോഷങ്ങള്‍ ഒന്നുമില്ല. കണിവയ്‌ക്കും അത്രമാത്രം.

വിവാഹത്തിന്‌ ശേഷമുള്ള ആദ്യത്തെ വിഷു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്ന്‌ പൂജാമുറിയില്‍ കണിവച്ചു. രാവിലെയായപ്പോള്‍ സുരേഷേട്ടന്റെ അമ്മ കണികാണാന്‍ വന്നു വിളിച്ചു. "കണ്ണടച്ചു വന്നോളൂ" എന്ന്‌ പറഞ്ഞ്‌. അപ്പോള്‍ ഞാന്‍ ചോദിച്ചു "കുളിക്കേണ്ടേ?" ഉണര്‍ന്നാലുടനെ ആദ്യം കാണുന്നത്‌ ഭഗവാനെ ആയാല്‍ മതിയെന്നായി അമ്മ.

കണ്ണുതുറന്ന്‌ ഭഗവാനെ കണ്ടപ്പോള്‍ ഏട്ടന്റെ അമ്മ കാല്‍ പവന്റെ ഒരു നാണയം കൈയില്‍ വച്ചുതന്നു. പിന്നെ ആ നാണയം എടുത്ത്‌ അടുത്തയാള്‍ക്ക്‌ കൊടുത്തു. അപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു അതെന്താ കാല്‍ പവന്‍ നമുക്ക്‌ സ്വന്തമായി തരുന്നതല്ലേ എന്ന്‌. അച്‌ഛന്‍ 10 രൂപയുടെ ഒരു പുത്തന്‍ നോട്ടാണ്‌ കൈനീട്ടം തന്നത്‌. സുരേഷേട്ടന്‍ പറഞ്ഞു: "ഒരു രൂപയായാലും അതൊരു ചടങ്ങല്ലേ." ഇവിടുത്തെ വീട്ടിലും എല്ലാവര്‍ഷവും കണിവയ്‌ക്കും. വിഷുക്കാലമാകുമ്പോള്‍ ഞാന്‍ ചെന്നൈയില്‍ പോകും. അമ്മ എന്നെ കാത്തിരിക്കും .

അമ്മയുടെ പെണ്‍മക്കള്‍

രേവതിയുടേയും, കീര്‍ത്തിയുടേയും അമ്മ എന്ന നിലയില്‍ അറിയാനാണ്‌ എനിക്ക്‌ ആഗ്രഹം. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട്‌ അവര്‍ക്ക്‌ രണ്ടാള്‍ക്കും കലയോട്‌ വളരെ ആരാധനയാണ്‌. മൂത്തമകള്‍ വിദേശത്താണ്‌. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ പി.ജി കഴിഞ്ഞ്‌ അവിടെ തന്നെ ജോലിചെയ്യുന്നു. അവള്‍ എപ്പോഴും പറയും അമ്മ ഇനിയും അഭിനയിക്കണം,ഒതുങ്ങി കൂടരുത്‌ എന്ന്‌. അഭിനയത്തിന്‌ പ്രായമൊന്നും ഇല്ല. മലയാളത്തിലും, തമിഴിലും മാത്രം പോരാ, ബംഗാളി, മറാത്തി, അങ്ങനെ എല്ലാ ഭാഷകളിലും അമ്മയെ ഞങ്ങള്‍ക്ക്‌ കാണണം. അതാണ്‌ എന്റെ മക്കള്‍. അവരുടെ സപ്പോര്‍ട്ട്‌ വളരെ വലുതാണ്‌. ഇളയമകള്‍ ചെന്നൈയില്‍ പേള്‍ അക്കാദമിയില്‍ ഫാഷന്‍ ഡിസൈനിംഗ്‌ പഠിക്കുന്നു. അവള്‍ക്ക്‌ സിനിമയില്‍ നിന്ന്‌ ഓഫറുകളുണ്ട്‌. പക്ഷേ ഇപ്പോള്‍ പഠനം മാത്രം. അതിനുശേഷം അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ ചെയ്‌തോട്ടെ.



My Signature

Posted Image

Posted Image



Posted Image


#2 RaJu Mon™

 
RaJu Mon™

    Advanced Member

  • Premium Member
    • Member ID: 1,647
  • 1,157 posts
  • 38 topics
  • Joined 25-March 10
  • Gender:Male
  • Location:United Arab Emirates - Dubai
  • Interests:I love music! and Padmashree K.J.Yesudas is my all time favorite singer

Current mood: Inspired
Click to view battle stats
 

Posted 23 May 2012 - 03:28 PM

evarkku nalla vevaramund :kolli:
My Signature

Posted Image


#3 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,367 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Posted 23 May 2012 - 03:51 PM

niceeeeeee.......... :)
My Signature
Posted Image




1 user(s) are reading this topic

0 members, 1 guests, 0 anonymous users