Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

അയ്യങ്കാര്‌ വീട്ട്‌ അഴകേ...! - Vidya Balan


 • You cannot start a new topic
 • Please log in to reply
2 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

  Queen Of TM

 • Senior Moderator
  • Member ID: 5,108
 • 7,242 posts
 • 1,306 topics
 • Joined 07-November 10
 • Gender:Female
 • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 17 May 2012 - 10:12 AM

മലയാളസിനിമയില്‍ ഹരിശ്രീ കുറിച്ച പാലക്കാട്ടുകാരിയെ ഭാഗ്യംകെട്ട നായികയായി പടിപ്പുറത്തുനിര്‍ത്തുകയായിരുന്നു നമ്മള്‍. ഒടുവിലവള്‍ക്ക്‌ വഴിത്തിരിവായത്‌, ഇന്ത്യന്‍ നടികള്‍ സ്വപ്‌നം കാണുന്ന ഹിന്ദി സിനിമ. അതിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയായി സ്‌ഥാനമുറപ്പിക്കുമ്പോള്‍, വിദ്യാബാലന്റെ പേരില്‍ അഭിമാനിക്കുകയാണ്‌ മലയാളി. കഠിനാധ്വാനം കൊണ്ട്‌ ഉയരങ്ങള്‍ കീഴടക്കിയ വിദ്യാബാലന്റെ ജീവിതവും ദര്‍ശനങ്ങളും

ഒറ്റപ്പാലത്തുനിന്ന്‌ ഒരു പാലമിട്ടാല്‍ വിദ്യയുടെ മനസിലെത്താം. തമിഴും മലയാളവും പേശിത്തുടങ്ങിയ ബാല്യത്തില്‍നിന്ന്‌ ബോളിവുഡും കീഴടക്കാനുള്ള കരുത്തിവള്‍ക്ക്‌ കിട്ടിയത്‌ പാലക്കാടിന്റെ കാറ്റില്‍ നിന്നാണ്‌. ആ കാറ്റേറ്റ്‌ വളര്‍ന്ന വിദ്യ ഇന്ന്‌ ഇന്ത്യന്‍ സിനിമയുടെ നെറുകയിലും.

ലോഹിതദാസിന്റെ തിരക്കഥയില്‍ കമലിന്റെ സംവിധാനത്തിലൂടെ ചക്രത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരുന്നു വിദ്യ. കമല്‍ ചക്രത്തെ പമ്പരം പോലെ കറക്കി ഉപേക്ഷിച്ചപ്പോള്‍ ചക്രവുമായി ഇറങ്ങിയ ലോഹിതദാസില്‍ നായികയായി വിരിഞ്ഞത്‌ മീരാജാസ്‌മിന്‍. പിന്നെ, പ്രദീപ്‌ സര്‍ക്കാര്‍ സംവിധാനം ചെയ്‌ത, സെയിഫ്‌ അലിഖാന്റെ പരിണീത വേണ്ടിവന്നു വിദ്യയ്‌ക്ക് വെളളിത്തിരയില്‍ ഹരിശ്രീ കുറിക്കാന്‍. ഒരുറുമിയുടെ സീല്‍ക്കാരത്തോടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വിദ്യ, പോയ വര്‍ഷത്തില്‍ പ്രത്യേകിച്ച്‌ മലയാളിക്കൊന്നും അവകാശപ്പെടാനില്ലാത്ത ദേശീയ അവാര്‍ഡില്‍, മികച്ച നടിയായി മാറിയത്‌ വിധിവൈപരീത്യം. വിദ്യയെ തഴഞ്ഞ മലയാളക്കരയ്‌ക്ക് അവകാശപ്പെടാനാവാത്ത അഭിമാനം.........

അഗ്രഹാരത്തില്‍ നിന്ന്‌

അരിപ്പൊടിക്കോലം വരയ്‌ക്കുന്ന ഒറ്റപ്പാലത്തെ അഗ്രഹാരത്തെരുവില്‍നിന്നാണ്‌ വെള്ളിത്തിരയിലെ വെള്ളിനക്ഷത്രമായി വിദ്യ ഉദിച്ചത.്‌ പാലക്കാട്ടെ ഒരയ്യങ്കാര്‍ കുടുംബത്തില്‍ ഇ.ടി.സി ചാനല്‍ വൈസ്‌പ്രസിഡന്റായിരുന്ന പി.ആര്‍. ബാലന്റെയും സരസ്വതിയുടെയും മൂത്ത മകളാണ്‌ ഇന്ത്യന്‍ സിനിമയിലെ ഈ പുത്തന്‍ താരോദയം. തമിഴും മലയാളവും മാതൃഭാഷയായി വഴങ്ങുന്ന വിദ്യയ്‌ക്ക് ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും പോറ്റമ്മമാരാണ്‌. മുംബൈയിലെ ചെമ്പൂര്‍ സെന്റ്‌ ആന്റണി ഗേള്‍സ്‌ ഹൈസ്‌കൂളിലായിരുന്നു കലയുടെ ആദ്യ പാഠങ്ങള്‍ ഹൃദിസ്‌ഥമാക്കിയത്‌. പിന്നീട്‌ സെന്റ്‌ സേവ്യേഴ്‌സ് കോളജില്‍നിന്ന്‌ സോഷ്യോളജിയില്‍ ബിരുദംനേടി. മുംബൈ സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദം കരസ്‌ഥമാക്കുന്നതിനിടയിലാണ്‌ സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്.

സിനിമയെന്ന ജീവിതത്തിലേക്ക്‌

ഡിഗ്രി പഠനത്തിനൊപ്പം തന്നെ മിനിസ്‌ക്രീനില്‍ തന്റേതായ ഒരിടം വിദ്യ സ്വന്തമാക്കിയിരുന്നു. പരസ്യചിത്രങ്ങളിലൂടെയാണ്‌ ശരിക്കും വിദ്യ ഗ്‌ളാമര്‍ ലോകത്തേക്കു കടക്കുന്നത്‌. ഹമാം സോപ്പിന്റെയും മറ്റും പരസ്യങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതമായ മുഖം.

സിനിമയില്‍ മുഖം കാണിക്കാനുള്ള മൂന്ന്‌ അവസരങ്ങള്‍ നഷ്‌ടമായെങ്കിലും വിദ്യ നിരാശയായില്ല. കാത്തിരിപ്പിനൊടുവില്‍ ഫലമുണ്ടായത്‌ ബംഗാളി ഭാഷയിലാണ്‌. 2003-ല്‍ പുറത്തിറങ്ങിയ ഭലോ ദേഖോ എന്ന ബംഗാളി നാടകത്തിലൂടെ വിദ്യ അഭിനയരംഗത്തേ ക്കു നടന്നുകയറി. ബോളിവുഡിലെ ആദ്യ ചിത്രമായ പരിണീത വിദ്യയ്‌ക്ക് കൈനിറയെ പുതിയ അവസരങ്ങള്‍ നല്‍കി. തുടര്‍ന്നുവന്ന ലഗേ രഹോ മുന്നാഭായ്‌, ഹേയ്‌ ബേബി, ഗുരു, ഭൂല്‍ ഫുലയ എന്നീ ഹിറ്റ്‌ ചിത്രത്തിലൂടെ വിദ്യ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. 2009-നുശേഷം പുറത്തിറങ്ങിയ അഞ്ച്‌ ചിത്രങ്ങള്‍ വിദ്യയുടെ കരിയര്‍ഗ്രാഫ്‌ തന്നെ മാറ്റിമറിച്ചു.

സാക്ഷാല്‍ അമിതാഭ്‌ ബച്ചന്റെ അമ്മയായി, അഭിഷേകിന്റെ ഭാര്യയായി വേഷമിട്ട പാ(2009), ഇഷ്‌ക്കിയ (2010), നോ വണ്‍ കില്‍ഡ്‌ ജസ്സിക്ക (2011), ദ ഡേര്‍ട്ടി പിക്‌ചര്‍ (2011), കഹാനി (2012)...പ്രതിഛായയുടെ വിലക്കുകള്‍ ഭേദിക്കാന്‍ ആര്‍ജ്‌ജവം കാട്ടിയ വിദ്യ വച്ചടിവച്ച്‌ കയറുകയായിരുന്നു, വിലയുള്ള താരമെന്ന പദവിയിലേക്ക്‌... ബോളിവുഡ്‌ കണ്ട ധൈര്യശാലിയായ പ്രതിഭയായി മാറാന്‍ വിദ്യയ്‌ക്ക് അധികനാള്‍ വേണ്ടിവന്നില്ല. ദേശീയ അവാര്‍ഡ്‌, അഞ്ച്‌ ഫിലിംഫെയര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍.

ആദ്യനാളുകളില്‍ വിദ്യയ്‌ക്ക്‌ ബോളിവുഡ്‌ സിനിമാ പണ്ഡിറ്റുകള്‍ പല കുറവുകളും ആരോപിച്ചിരുന്നു. പൊക്കക്കുറവുള്ള കുള്ളി... ഗുണ്ടുമണി..ഉത്തരേന്ത്യന്‍ ഛായയില്ലാത്തവള്‍...അങ്ങനെയങ്ങനെ... പക്ഷേ, തന്റെ ശരീരസവിശേഷതകളെപ്പോലും അഭിനയശേഷികൊണ്ടു മറികടക്കുകയായിരുന്നു വിദ്യ. ആത്മാര്‍ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും..അതാണ്‌ വിദ്യയെ സംവിധായകരുടെ പ്രിയങ്കരിയാക്കി മാറ്റിയ ഗുണങ്ങള്‍.

സാധാരണ ബോളിവുഡ്‌ നടിമാര്‍, എന്തിന്‌ മറ്റ്‌ ഇന്ത്യന്‍ ഭാഷാനടിമാരില്‍ ബഹുഭൂരിപക്ഷവും ചെയ്യാന്‍ മടിക്കുന്നതൊക്കെ വിദ്യ സധൈര്യം ഏറ്റെടുത്തു. ഗര്‍ഭിണിയായും അമ്മയായും ഗ്‌ളാമര്‍ ഒട്ടുമില്ലാത്ത വേഷങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. ആദ്യചിത്രമായ പരിണീതയിലും ഹേയ്‌ ബേബിയിലും സലാമേ ഇഷ്‌കിലും നായകന്‍മാരോടൊപ്പം ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറരംഗങ്ങളില്‍ യാതൊരു സങ്കോചവും കൂടാതെ സഹകരിച്ചു. ഒരേ സമയം കമ്പോള മുഖ്യധാരയിലും, സമാന്തര ബുദ്ധിജീവി സിനിമകളിലും സജീവമായി. ഒരുപക്ഷേ ഇതിനവര്‍ക്ക്‌ മാതൃക അകാലത്തില്‍ അന്തരിച്ച സ്‌മിതാ പാട്ടിലാണോ എന്നു പോലും സംശയിച്ചു പോകാവുന്നതരത്തിലാണ്‌ വിദ്യ തന്റെ കരിയറില്‍ തീരുമാനങ്ങളെടുത്തത്‌.

ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞവരെയൊക്കെ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ തന്നെപ്പറ്റി നല്ലതു പറയിക്കാന്‍ അവര്‍ക്കു സാധിച്ചു. അപ്പോഴും പക്ഷേ, വിദ്യ തന്റെ സ്‌ഥായിയായ വിനയവും ലാളിത്യവും നഷ്‌ടമാക്കിയില്ല. മലയാളിയുടെ സഹജമായ ലാളിത്യത്തോടെ തന്റെ പഴയ ഫ്‌ളാറ്റില്‍ത്തന്നെ അവര്‍ തുടരുന്നു.

'സില്‍ക്കാ'യി മാറിയപ്പോള്‍

സില്‍ക്ക്‌സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു വിദ്യ. ജിതേന്ദ്രയുടെ മകളും ടിവിപരമ്പരകളുടെ തലതൊട്ടമ്മയുമായ ഏക്‌താ കപൂര്‍ നിര്‍മ്മിച്ച ദ ഡേര്‍ട്ടി പിക്‌ചറിലൂടെ വിദ്യയെ ആരാധകലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതുവരെ ചെയ്‌ത ഏത്‌ കഥാപാത്രത്തെക്കാള്‍ തികച്ചും വെല്ലുവിളി നിറഞ്ഞതും ജീവിതഗന്ധിയുമായിരുന്നു ഡേര്‍ട്ടി പിക്‌ചറിലേത്‌.

സാങ്കല്‌പിക കഥാപാത്രത്തിന്‌ ജീവന്‍ നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ്‌ ഒരു വ്യക്‌തിയുടെ ആത്മകഥ പഠിച്ച്‌ അയാളായി മാറാന്‍. ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നേരിടുന്ന നിമിഷങ്ങളാകും അത്‌. എന്നാല്‍ അതിനെയൊക്കെ മറികടക്കാന്‍ വിദ്യയ്‌ക്ക് കഴിഞ്ഞു. കഴിവും നിശ്‌ചയദാര്‍ഢ്യവും കൊണ്ട്‌ വെല്ലുവിളി നിറഞ്ഞ ആ കഥാപാത്രം ഏറ്റെടുത്തു.

യുവാക്കളുടെ ഉറക്കംകെടുത്തിയിരുന്ന ഐറ്റം ഡാന്‍സര്‍ സില്‍ക്ക്‌സ്മിതയുടെ വേഷത്തിന്‌ ലഭിച്ച അംഗീകാരങ്ങള്‍ വിദ്യയുടെ കഠിനപ്രയത്നത്തിന്റെ ഫലംതന്നെയെന്ന്‌ പറയാതെ വയ്യ. തികച്ചും അസാധാരണമായിരുന്നു ഡേര്‍ട്ടി പിക്‌ചറിലെ അഭിനയം. സില്‍ക്കിന്റെ ജീവിതത്തിലെ മറുപുറത്തേക്ക്‌ ക്യാമറ തിരിഞ്ഞപ്പോള്‍ ഒട്ടും പകച്ചുനില്‍ക്കാതെ അതിന്റേതായ തന്മയത്വത്തോടെ ആ വേഷം കൈകാര്യം ചെയ്യാന്‍ വിദ്യയ്‌ക്ക് സാധിച്ചു.

മലയാളം അംഗീകരിക്കാന്‍ വൈകിയെങ്കിലും മലയാളത്തോട്‌ മറ്റൊരടുപ്പം കൂടിയുണ്ടാക്കിയിട്ടുണ്ട്‌ വിദ്യ. മലയാളത്തിന്റെ അഭിമാനസംവിധായകന്‍ പ്രിയദര്‍ശന്‍, മണിച്ചിത്രത്താഴ്‌ ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ ആക്കിയപ്പോള്‍ അതിലെ നാഗവല്ലിയാവാന്‍ ക്ഷണിച്ചത്‌ വിദ്യയെയാണ്‌. ആ ചിത്രത്തില്‍ രാമനാഥനായി എത്തിയ വിനീതിനോടൊപ്പം ചടുലമായ നൃത്തച്ചുവടുകളാടിയും, സ്‌പ്‌ളിറ്റ്‌ പേഴ്‌സണാലിറ്റിയായി ഭാവപ്പകര്‍ച്ചനല്‍കിയും വിദ്യ ആ വേഷം അവിസ്‌മരണീയമാക്കി.

ഒരു കടങ്കഥപോലെ

അഭിനയിച്ച എല്ലാ ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ നല്‍കിയത്‌ നൂറില്‍ നൂറുമാര്‍ക്ക്‌. അഭിനയം തൊഴിലല്ല. തനിക്കിത്‌ ജീവിതമാണെന്ന്‌ വിദ്യ പറയുന്നു.

ചെയ്‌തതില്‍ ഏറെയും സ്‌ത്രീകേന്ദ്രകഥാപാത്രമായി വരുന്ന വേഷങ്ങള്‍. അതിനൊക്കെ സദസിന്റെ നിറഞ്ഞ കൈയടിയും. സിനിമയ്‌ക്ക് വേണ്ടിയും കഥാപാത്രത്തിനുവേണ്ടിയും തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതുകൊണ്ടാവാം ദേശീയ പുരസ്‌കാരം വിദ്യയെത്തേടിയെത്തിയത്‌.

"സിനിമാലോകം ഒരുപാട്‌ മാറി. എന്നാല്‍ ഈ മാറ്റം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. ഇതിന്റെ ഭാഗമായി മാറിയതില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ്‌ പായിലൂടെയും ഡേര്‍ട്ടി പിക്‌ചറിലൂടെയും നോ വണ്‍ കില്‍ഡ്‌ ജസിക്ക യിലൂടെയുമൊക്കെ എനിക്ക്‌ കിട്ടിയത്‌." വിദ്യ വിനയാന്വിതയാവുന്നു.

ആദ്യ മലയാള സിനിമയുടെ തിക്‌താനുഭവങ്ങളെപ്പറ്റി ചോദിച്ചാല്‍ വിദ്യയ്‌്ക്കു മറുപടി ഒന്നേയുള്ളു-"ഓ, അതൊക്കെ കാലത്തിന്റെ ഓരോ തമാശകള്‍. ഒരു പക്ഷേ അന്ന്‌ ആ സിനിമ അങ്ങനെ അവസാനിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ബോളിവുഡ്‌ഡിലെത്തുകയില്ലായിരുന്നിരിക്കാം, അല്ലേ? അങ്ങനെ നോക്കിക്കാണാനാണ്‌ എനിക്കിഷ്‌ടം. എല്ലാം നടക്കേണ്ടതു പോലെയേ നടക്കൂ.എന്നാലും കൂടെ അഭിനയിച്ചിടത്തോളം ലാലേട്ടനെയും ദിലീപിനെയും ഞാന്‍ ഏറെ ബഹുമാനിക്കുന്നു. ലാലേട്ടനോടൊപ്പം അഭിനയിക്കണമെന്നത്‌ എന്റെ മോഹമാണ്‌."

"അവാര്‍ഡുകള്‍ സ്‌നേഹത്തോടൊപ്പം തന്നെ ചുമതലകളെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പ്‌ കൂടിയാണ്‌. ഇനിയും എന്തൊക്കെയോ ചെയ്യാന്‍ കഴിയുമെന്ന്‌ നമ്മെ അവ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആ കര്‍ത്തവ്യങ്ങള്‍ സത്യസന്ധതയോടെ ചെയ്യാന്‍ നാം ബാധ്യസ്‌ഥരാണ്‌." 'ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും വിദ്യ പ്രതികരിച്ചു.

ഒറ്റപ്പാലത്തുകാരിയുടെ തികഞ്ഞ നിഷ്‌കളങ്കതയോടെയുള്ള ഈ വാചകങ്ങള്‍ക്ക്‌ പിന്നില്‍, ഒരു മലയാളി പെണ്‍കൊടിയുടെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിവാച്‌ഛയാണ്‌ പ്രകടമാകുന്നത്‌

My Signature

Posted Image

Posted ImagePosted Image


#2 Devootty

 
Devootty

  Advanced Member

 • Premium Member
  • Member ID: 1,314
 • 2,000 posts
 • 886 topics
 • Joined 23-February 10
 • Gender:Female
 • Location:US

Current mood: None chosen
Click to view battle stats
 

Posted 17 May 2012 - 11:08 AM

8->
My Signature
There comes a time in life where u have to let go of all the pointless drama and the people who created it and surround urself with people who make u laugh so hard that u forget the bad and focus solely on the good. After all life is too short to be anything but happy . :devu:


Posted Image

#3 KuTTaPPaYi

 
KuTTaPPaYi

  Active member

 • Active Member
  • Member ID: 10,092
 • 804 posts
 • 83 topics
 • Joined 17-May 11
 • Gender:Male
 • Location:Ponnani (Malappuram - Dist)

Current mood: Balanced
Click to view battle stats
 

Posted 17 May 2012 - 03:00 PM

:haavoo: sinnuee kurachu vaayichu ini pinne baayikkaam :athe: :thanku:
My Signature
Posted Image
0 user(s) are reading this topic

0 members, 0 guests, 0 anonymous users