Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

അദിതിയെത്തി, ആഹ്ലാദവും: റിമ ത്രില്ലിലാണ്‌


  • You cannot start a new topic
  • Please log in to reply
1 reply to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 23 April 2012 - 11:30 AM

Posted Image


കുടുംബത്തിലേക്ക് കുഞ്ഞതിഥിയായി 'അദിതി' എത്തിയതിന്റെ ആഹ്ലാദം, പ്രേക്ഷകരുടെ നല്ലവാക്കുകള്‍ നേടുന്നതിന്റെ നിര്‍വൃതി... ദിവസങ്ങള്‍ 'ശരിക്കുമൊരു ചെറുപൂര'മായിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ പറയും. 22 എഫ്.കെ. എന്ന സിനിമ കരിയറിനെയും ജീവിതത്തെത്തന്നെയും മാറ്റിമറിച്ച കാര്യം ഈ നടി തിരിച്ചറിയുന്നു. ജ്യേഷ്ഠന്‍ അഭിലാഷിന്റെ കുഞ്ഞിനെക്കാണാന്‍ ബാംഗഌരിലെത്തിയിരിക്കുകയാണ് റിമയിപ്പോള്‍. ഒരാഴ്ച മുമ്പ് പിറന്ന അദിതി എന്ന ഈ കുഞ്ഞുവാവയ്ക്ക് സിനിമയുടെ വിജയം സമ്മാനിക്കുന്ന സന്തോഷങ്ങളത്രയും സമര്‍പ്പിക്കുകയാണ് റിമ. 22 എഫ്.കെ.യിലെ ടെസ കെ. എബ്രഹാം എന്ന കഥാപാത്രത്തെക്കുറിച്ച് റിമ സംസാരിക്കുന്നു.

22 എഫ്.കെ. തിയേറ്ററില്‍ പോയി കണ്ടോ, എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?

- സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടെക്‌നീഷ്യന്‍മാരും അഭിനേതാക്കളും റിലീസിങ് ദിവസത്തെ ആദ്യഷോയ്ക്ക് എറണാകുളം പത്മ തിയേറ്ററില്‍ എത്തിയിരുന്നു. എല്ലാവരും കൂടെയുള്ളത് വലിയ ധൈര്യം നല്‍കി. ഞാനുള്‍പ്പെടെ കുറച്ചു സ്ത്രീകള്‍ മാത്രമേ തീയേറ്ററിലുണ്ടായിരുന്നു. ബാക്കി മുഴുവന്‍ പുരുഷന്‍മാര്‍. ക്ലൈമാക്‌സ് സീനുകളില്‍ കൂവല്‍ കിട്ടുമെന്ന് ഞാന്‍ പേടിച്ചു. പക്ഷേ ഞെട്ടിപ്പിക്കുന്ന നിശബ്ദതയായിരുന്നു തിയേറ്ററില്‍. എല്ലാവരും സിനിമയില്‍ തന്നെ മുഴുകിയിരിക്കുന്നതു കണ്ടപ്പോള്‍ അദ്ഭുതം തോന്നി. സിനിമ കഴിഞ്ഞയുടന്‍ തിയേറ്ററിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്നു കൈയടിച്ചപ്പോള്‍ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.

അങ്ങനെ പെട്ടെന്നു കരയുന്ന ആളാണോ റിമ?
- സെറ്റുകളില്‍ തമാശയും പാരവയ്പുമൊക്കെയായി ടെന്‍ഷനില്ലാതെ ജീവിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. പക്ഷേ 22 എഫ്.കെ. എന്നെ ഒരുപാടു കരയിച്ചു. ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഫഹദിന്റെ വീട്ടിലേക്കു വരുന്ന സീനുണ്ട് ആ സിനിമയില്‍. വീട്ടിലേക്ക് കയറിയ ഉടന്‍ സോഫയില്‍ ചെന്നിരുന്നു ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അല്പനേരം കഴിഞ്ഞിട്ടും കണ്ണീരടക്കാനായില്ല. സംവിധായകന്‍ ആഷിക് അബുവും കരയുന്നുണ്ടായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടാണ് അടുത്ത സീന്‍ ഷൂട്ട് ചെയ്തത്.

ഓരോ സീനും കഴിഞ്ഞാല്‍ അഭിനയിച്ചത് എങ്ങനെയുണ്ടെന്ന് കാണാന്‍ മോണിറ്ററിനടുത്തേക്ക് പോകുകയാണ് എന്റെ പതിവ്. ഈ സിനിമയുടെ ഷൂട്ടിങിനിടെ മോണിറ്ററിനടുത്തേക്ക് പോകാന്‍ വിഷമമായിരുന്നു. അഭിനയിച്ച സീനുകള്‍ വീണ്ടും കാണുമ്പോള്‍ കരഞ്ഞുപോകുമോ എന്ന് ഭയമായിരുന്നു കാരണം. അഭിനയം ലോകോത്തരമായി എന്നൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ, ടെസ കെ. എബ്രഹാം എന്ന പെണ്‍കുട്ടിയുടെ ജീവിതവും സ്വപ്‌നങ്ങളും ദു:ഖങ്ങളുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിരുന്നു ഞാന്‍.

-ടെസയുടെ വേഷം ശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നോ?

ഒമ്പതു മാസങ്ങള്‍ക്കു മുമ്പാണ് ഈ സിനിമയുടെ കഥ കേള്‍ക്കുന്നത്. അന്നുതൊട്ട് എന്റെ മനസിലുണ്ട് ടെസ കെ. എബ്രഹാം. ഓരോ സീനിലും ടെസ എങ്ങനെ പെരുമാറുമെന്ന് സദാ ചിന്തിച്ചുകൊണ്ടിരുന്നു. ഇത്ര കരൂത്തേറിയ കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന ചിന്തയും അലട്ടിക്കൊണ്ടിരുന്നു. സിനിമയുടെ അവസാന പതിനഞ്ചുമിനുട്ടില്‍ ഞാന്‍ മാത്രമേ കാര്യമായി സംസാരിക്കുന്നുള്ളൂ. ക്ലൈമാക്‌സ് മുഴുവന്‍ എന്റെ ഡയലോഗ് കേട്ട് ഭ്രാന്ത് പിടിച്ച് ജനം കൂവിവെളുപ്പിക്കുമോ എന്ന് പേടിയുണ്ടായിരുന്നു.


Posted Image


ഇക്കാര്യം സംവിധായകന്‍ ആഷിക്കിനോടു പലവട്ടം പറഞ്ഞതാണ്. പക്ഷേ ആഷിക്കിന് നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ഞാന്‍ പറഞ്ഞില്ലേ ഷൂട്ടിങ്ങിനിടെ പൊട്ടിക്കരഞ്ഞ ദിവസം, അന്നു വൈകീട്ട് ആഷിക്ക് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ''ഈ സിനിമ നമ്മളുടെ കൈയില്‍ നിന്നുവിട്ടുപോയി. നീ നോക്കിക്കോ, 22എഫ്.കെ.യ്ക്ക് മുമ്പും ശേഷവും എന്ന രീതിയിലാകും ഇനി റിമ കല്ലിങ്കലിന്റെ കരിയര്‍ വിലയിരുത്തപ്പെടുക'' - എന്നായിരുന്നു ആഷിക്കിന്റെ വാക്കുകള്‍. അതിപ്പോള്‍ സത്യമായെന്നു തിരിച്ചറിയുന്നു.

കോട്ടയം സ്വദേശികളായ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ടെസയുടെ കഥാപാത്രം എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്...

എന്നോടും ചിലര്‍ പരാതി പറഞ്ഞു. കോട്ടയംകാരി ടെസയെ ഈ സിനിമയില്‍ മാലാഖയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നഴ്‌സാകാന്‍ വേണ്ടി ജനിച്ച എത്രയോ കോട്ടയംകാരി പെണ്‍കുട്ടികളുടെ പ്രതിനിധിയാണവള്‍. ടെസ ഒരിക്കലുമൊരു ചീത്തപെണ്ണല്ല. അച്ഛനുമമ്മയും ഇല്ലാത്തൊരു പെണ്‍കുട്ടി സ്‌നേഹം തേടിപ്പോയപ്പോള്‍ ചതിക്കപ്പെട്ടു എന്നുമാത്രം. കോട്ടയത്തുനിന്നുള്ള പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയെന്നത് സിനിമയുടെ ലക്ഷ്യമേയല്ല. അത്തരത്തിലുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് സിനിമയില്‍ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ ഉറപ്പിച്ചുപറയുന്നു. പിന്നെ 'ഭ'യ്ക്ക് പകരം 'ഫ' എന്നുച്ചരിക്കുന്ന കാര്യം. അതുവെറും തമാശയായി എടുത്താല്‍ മതി.


മാന്യമായ ശമ്പളം കിട്ടാനായി രാജ്യം മുഴുവന്‍ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ സിനിമയില്‍ ടെസയും കൂട്ടുകാരും ആഡംബര ഫ്ലാറ്റില്‍ യാതൊരു കഷ്ടപ്പാടുകളുമില്ലാതെ ജീവിക്കുന്നത് വൈരുദ്ധ്യമല്ലേ?

നഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സിനിമ പറയുന്നില്ലെന്നത് സത്യമാണ്.
ടെസയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ നിന്ന് കഥ മാറിപ്പോകുമോ എന്നു കരുതിയാണ് അതൊക്കെ ഒഴിവാക്കിയത്. സത്താര്‍ അവതരിപ്പിച്ച ഡി.കെ. എന്ന കഥാപാത്രം ജിന്‍സിക്ക് സമ്മാനമായി നല്‍കിയ ഫ്ലാറ്റിലാണ് ടെസയും സുഹൃത്തും താമസിക്കുന്നത്. ഇക്കാര്യം സിനിമയില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആ ഭാഗം പിന്നീട് ഒഴിവാക്കിയതാണ്. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നു തോന്നുന്നു.

സിനിമ കണ്ടതിനുശേഷം ആരൊക്കെ വിളിച്ചു?


Posted Image


സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ അഭിനന്ദനം അറിയിച്ചിരുന്നു. ആദ്യമെന്നെ വിളിച്ചത് സംവിധായകന്‍ കമല്‍ സാറായിരുന്നു. സിനിമയുടെ വിവിധവശങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. പിന്നെ ഫാസില്‍ സര്‍, ലാല്‍ജോസ് സര്‍, മേജര്‍ രവി, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം വിളിച്ചു. എനിക്കേറ്റവും സന്തോഷം തോന്നിയത് എന്റെ തലമുറയില്‍ പെട്ട നടിമാരായ സംവൃത സുനില്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരൊക്കെ വിളിച്ചപ്പോഴാണ്. ഇത് ഞങ്ങളുടെ പടമാണ് എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.

നല്ല സിനിമയെന്ന പേരു കിട്ടിയിട്ടും 22 എഫ്.കെയ്ക്ക് തിയേറ്ററുകളില്‍ വലിയ ജനത്തിരക്കില്ല. ഇതേക്കുറിച്ച് എന്താണ് തോന്നുന്നത്?

ഇതൊരു സൂപ്പര്‍താര ചിത്രമോ വമ്പന്‍ സെറ്റപ്പിലുളള പടമോ ഒന്നുമല്ല. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഇനീഷ്യല്‍പുള്ളോ ജനശ്രദ്ധയോ 22 എഫ്.കെ.യ്ക്ക് ലഭിക്കില്ലെന്നുറപ്പാണല്ലോ. പക്ഷേ ആദ്യദിവസങ്ങളെ അപേക്ഷിച്ച് തിയേറ്ററുകളില്‍ ജനത്തിരക്കേറിവരുന്നുണ്ട്. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞുണ്ടാകുന്ന മൗത്ത് പബ്ഌസിറ്റി ചിത്രത്തെ കാര്യമായി സഹായിക്കുന്നു.
ടെസ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങളെക്കുറിച്ച് പറയുന്ന കൊച്ചുചിത്രമാണിത്. അതിനൊപ്പം സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും ഇത് ചര്‍ച്ച ചെയ്യുന്നു.

22 എഫ്.കെ. നൂറുശതമാനവും ഒരു സ്ത്രീപക്ഷ സിനിമയാണ്. കേരളത്തിലെ പുരുഷന്‍മാര്‍ രണ്ടുകൈയ്യും നീട്ടി ഇതിനെ സ്വീകരിച്ചുവെന്ന കാര്യം സന്തോഷം പകരുന്നു. സ്ത്രീകള്‍ക്ക് എതിരെ ദിവസവും നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്ത വായിച്ചു മടുത്തിട്ട് ഈ നാട് നന്നാവില്ല എന്നു പലവട്ടം വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴെനിക്ക് തോന്നുന്നു, നമ്മുടെ നാടും നന്നാകുമെന്ന്. െടസയുടെ ദുരന്തങ്ങള്‍ കണ്ട് ഇവിടുത്തെ പുരുഷന്‍മാര്‍ വേദനിക്കുന്നുണ്ടെങ്കില്‍, അവളോട് മനസു കൊണ്ട് ഐക്യപ്പെടുന്നുണ്ടെങ്കില്‍ നമുക്കിനിയും പ്രതീക്ഷിക്കാന്‍ വകയുണ്ട്. കോടികളുടെ കലക്ഷന്‍ റെക്കോഡുകള്‍ക്കുപരിയായി 22എഫ്.കെ.യുടെ ഏറ്റവും വലിയ നേട്ടവും മനസുകളിലുണ്ടാക്കിയ ഈ മാറ്റമാകും.

Edited by ChiNnU MoL™, 23 April 2012 - 11:39 AM.

My Signature

Posted Image

Posted Image



Posted Image


#2 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,367 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Posted 23 April 2012 - 10:06 PM

niceeeeeeee :)
My Signature
Posted Image




0 user(s) are reading this topic

0 members, 0 guests, 0 anonymous users