Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ഞാനും ജനീലിയായും തമ്മില്‍ നല്ല കെമിസ്‌ട്രിയാണ്‌-Dhanush


  • You cannot start a new topic
  • Please log in to reply
5 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 22 April 2012 - 10:33 AM

''രജനികാന്തിന്റെ മകളുടെ സംവിധാനകീഴില്‍, കമന്‍ഹാസന്റെ മകളോടൊപ്പം അഭിനയിച്ച ഞാന്‍ വലിയ ഭാഗ്യവാനാണ്‌ എന്നൊന്നും കരുതുന്നില്ല.''

നടന്‍ ധനുഷ്‌ നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു.

? '3' സിനിമയും കൊലവെറിപ്പാട്ടും ഇത്രയധികം കോളിളക്കം സൃഷ്‌ടിക്കുമെന്ന്‌ താങ്കള്‍ പ്രതീക്ഷിച്ചിരുന്നുവോ.

പ്രതീക്ഷയില്ലായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാനിത്‌ നിര്‍വഹിക്കുമായിരുന്നു.

? ഭാര്യ ഐശ്വര്യയുടെ സംവിധാന കീഴില്‍ ഇനിയും താങ്കള്‍ തുടര്‍ന്ന്‌ അഭിനയിക്കുമോ.

അഭിനയിക്കുന്നതാണ്‌.

? വ്യാപാരാടിസ്‌ഥാനത്തില്‍ '3' എന്ന ചിത്രത്തിന്‌ ലഭിച്ചിട്ടുള്ള സ്വീകരണം, ഭാര്യ ഐശ്വര്യയ്‌ക്ക്‌ തുടര്‍ന്ന്‌ സംവിധാനം ചെയ്യാനുള്ള പ്രചോദനമായി ലഭിച്ചിട്ടുണ്ടോ.

ഉണ്ടാകണമല്ലോ? പടത്തിന്‌ വാണിജ്യപരമായി ലഭിച്ചിട്ടുള്ള സ്വീകരണമാണെന്ന്‌ പറയാനാവില്ല. ഒരു സംവിധായിക ആകണമെന്നത്‌ ഐശ്വര്യയുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു. നല്ല കഥ ലഭിച്ചാല്‍ തുടര്‍ന്നും അവര്‍ സംവിധാനരംഗത്ത്‌ സജീവമായിരിക്കും. പക്ഷേ അവരുടെ സംവിധാനത്തില്‍ ഞാന്‍ തുടര്‍ന്ന്‌ അഭിനയിക്കുമ്പോള്‍ അവര്‍ക്ക്‌ ഞാനാണ്‌ ചാന്‍സ്‌ നല്‍കുന്നതെന്ന പരാമര്‍ശം ഉണ്ടാകും. ആകയാല്‍ വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമാണ്‌ ഉദ്ദേശം.

? രജനീകാന്തിന്റെ മകളുടെ സംവിധാനത്തില്‍ കമല്‍ഹാസന്റെ മകളോടൊപ്പം അഭിനയിച്ച താങ്കള്‍ ഭാഗ്യവാനല്ലേ.

ഏയ്‌....! അങ്ങനെയൊരു തോന്നല്‍ എനിക്കുണ്ടായിട്ടില്ല. ശ്രുതിയും ഐശ്വര്യയും രണ്ട്‌ പ്രഗല്‍ഭരുടെ പുത്രിമാരാണെന്നറിയാം. പക്ഷേ അവര്‍ ചെയ്യുന്ന തൊഴിലിനോടുള്ള ആത്‌മാര്‍ത്‌ഥതയും അര്‍പ്പണബോധവുമാണ്‌ ഇവിടെ പ്രശ്‌നം. അതൊരു ഭാഗധേയമെന്നോ പത്രാസെന്നോ ഞാന്‍ കരുതുന്നില്ല. മേല്‍പ്പറഞ്ഞ നടിമാര്‍ രണ്ടു പേരും വ്യത്യസ്‌തരും അഭിനയമികവും പുലര്‍ത്തുന്നവരാണ്‌. സംഗീതം അഭ്യസിച്ചുകൊണ്ട്‌ സ്വന്തം കഴിവില്‍ സിനിമാരംഗത്തേക്ക്‌ വന്നതായിരുന്നു ശ്രുതി. ഐശ്വര്യയെ സംബന്‌ധിച്ച്‌, ഇവരെ സംവിധായകയാക്കാന്‍ തുടക്കത്തില്‍ അവരുടെ പിതാവ്‌ വിചാരിച്ചാല്‍ നടക്കുമായിരുന്നു. പക്ഷേ ആ ഒരു താല്‌പര്യം അന്ന്‌ അവരില്‍ ഉണ്ടായില്ല. മറിച്ച്‌, പുറത്തുവന്ന്‌ ശരിക്കും അദ്ധ്വാനിച്ചുകൊണ്ട്‌ ഒരു സിനിമ എടുക്കണമെന്നായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഇന്ന്‌ നിറവേറിയിരിക്കുന്നു.

? ഭാവിയില്‍ താങ്കള്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന്‌ പറഞ്ഞല്ലോ.

അതെ. അങ്ങനെ ഒരാഗ്രഹം ഇന്നും മനസില്‍ സൂക്ഷിക്കുന്നു. മിക്കവാറും ഈ വര്‍ഷംതന്നെ അത്‌ പ്രതീക്ഷിക്കാം. ഇതിനിടെ ഹിന്ദിയില്‍നിന്നും ധാരാളം ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നു. കാള്‍ഷീറ്റ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.

? താങ്കളുടെ ജ്യേഷ്‌ഠന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന 'രണ്ടാം ലോകം' എന്ന ചിത്രത്തില്‍ താങ്കള്‍ അഭിനയിക്കാത്തതെന്താണ്‌.

കാരണങ്ങള്‍ ഒന്നുംതന്നെയില്ല. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. സ്‌ഥിരമായാല്‍ അത്‌ അദ്ദേഹത്തിന്‌ ബോറാകും. എന്തായാലും അദ്ദേഹത്തിന്റെ അടുത്ത ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്‌.

? സത്യം പറയണം. ഏത്‌ നടിയോടൊപ്പം അഭിനയിക്കുമ്പോഴാണ്‌ താങ്കള്‍ക്ക്‌ കെമിസ്‌ട്രി ഒത്തുകിട്ടുക.

തീര്‍ച്ചയായും ജെനീലിയയോടൊപ്പംതന്നെ.

? മക്കളായ യാധ്രാ, ലിങ്ക ഇവരില്‍ ആരെയാണ്‌ ഹീറോയാക്കാന്‍ തീരുമാനം.

അതൊക്കെ അവരുടേതായ തീരുമാനങ്ങളാണ്‌. ഞാന്‍ 'നോ' പറയില്ല. എന്റെ ഭാര്യയും പറയില്ല.

? അടുത്ത പത്ത്‌ വര്‍ഷത്തിനുശേഷം താങ്കള്‍ എങ്ങനെയിരിക്കും, എന്തായിരിക്കും.

അതൊന്നും പറയാനാവില്ല. എല്ലാം ദൈവത്തിന്റെ കൈകളിലാണ്‌. പക്ഷേ ആയുസ്‌ ഒത്തുകിട്ടിയാല്‍ ഇരുപത്‌ വര്‍ഷംവരെ ഞാന്‍ കഠിനമായി അദ്ധാനിക്കും.

? താങ്കള്‍ ഈ മെലിഞ്ഞുകാണുന്നതിന്റെ രഹസ്യമെന്താണ്‌.

തടിവയ്‌ക്കാന്‍ പറ്റിയ ആഹാരങ്ങളൊന്നും ഞാന്‍ കഴിക്കാറില്ല. ചോറും പച്ചക്കറിയുമാണ്‌ ഇഷ്‌ടഭോജ്യം. പിന്നെ വ്യായാമവും.

My Signature

Posted Image

Posted Image



Posted Image


#2 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,893 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 22 April 2012 - 10:51 AM

aa padam kand :stars: nalla njan padam :athe: :vayya:
My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#3 PuNChiRi PuSHkU™

 
PuNChiRi PuSHkU™

    Sharikkum Moylaali

  • Management
    • Member ID: 13,885
  • 1,716 posts
  • 24 topics
  • Joined 24-August 11
  • Gender:Male
  • Location:DMM
  • Interests:sleeping..

Current mood: Sad
Click to view battle stats
 

Posted 22 April 2012 - 11:41 AM

nalla chemistryaa :athe:

#4 KuTTaPPaYi

 
KuTTaPPaYi

    Active member

  • Active Member
    • Member ID: 10,092
  • 804 posts
  • 83 topics
  • Joined 17-May 11
  • Gender:Male
  • Location:Ponnani (Malappuram - Dist)

Current mood: Balanced
Click to view battle stats
 

Posted 22 April 2012 - 12:15 PM

ummm kollaam sinnuee kollaam :thanku:
My Signature
Posted Image

#5 The ReBel™

 
The ReBel™

    Loyal Member

  • Deluxe Member
    • Member ID: 4,214
  • 3,377 posts
  • 249 topics
  • Joined 03-September 10
  • Gender:Male
  • Location:USA {united states of agra}
  • Interests:kollikkittu oru pani kodukkanam.. :kollikku pani: :haha:

Current mood: Yee Haw
Click to view battle stats
 

Posted 22 April 2012 - 03:08 PM

:esc: ayyoooo
My Signature
Posted Image

#6 Nettooran Ambadi™

 
Nettooran Ambadi™

    TM PANCHAYATHU PRESIDENT

  • Management Staff
    • Member ID: 488
  • 9,322 posts
  • 606 topics
  • Joined 15-November 09
  • Gender:Male
  • Location:ThanalMaram
  • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 22 April 2012 - 03:37 PM

ee cehmistry ennu paranja entha :mmm:

chinnuuu :good:

My Signature

Posted Image



Posted Image
Posted Image





1 user(s) are reading this topic

0 members, 1 guests, 0 anonymous users