Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ടോക്ക്‌ വിത്ത്‌ സുബൈദ


  • You cannot start a new topic
  • Please log in to reply
6 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 22 April 2012 - 10:32 AM

Posted Image

അഭിനയം, അവതരണം എന്നത്‌ ഗ്ലാമറിന്റെ ലോകമാണെന്ന്‌ പൊതുവെയുള്ള ധാരണ. ഈ ധാരണ തിരുത്താന്‍ ടിവി സ്‌ക്രീനിലേക്ക്‌ ഒരു കൊച്ചിക്കാരി എത്തേണ്ടി വന്നു. യാഥാസ്‌ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സുബൈദ മിനിസ്‌ക്രീന്‍ ഗ്ലാമര്‍ലോകത്ത്‌ വേറിട്ടൊരു മുഖമായി തിളങ്ങിനില്‍ക്കുന്നു.

ഭക്ഷണം, കല, സംസ്‌കാരം, വ്യക്‌തികള്‍.... 'വാക്ക്‌ വിത്ത്‌ സുബൈദ'യില്‍ വിഷയങ്ങള്‍ വൈവിധ്യമാര്‍ന്നവയാണ്‌. വിഷയം എന്തു തന്നെയായാലും അവതരണത്തിന്‌ സുബൈദയ്‌ക്ക് തന്റേതായ ശൈലിയുണ്ട്‌. അതുകൊണ്ടായിരിക്കാം ഗ്ലാമറിന്‌ ചുറ്റും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സുബൈദയ്‌ക്കു കഴിയുന്നത്‌. ചോദ്യങ്ങള്‍ക്ക്‌ മുന്‍പില്‍ സുബൈദ മനസ്‌ തുറക്കുകയാണ്‌.. സുബൈദ സ്‌റ്റൈലില്‍

? ടി.വി. സ്‌ക്രീനിലേക്ക്‌...

ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന്‌ പണ്ടു മുതലേ മനസില്‍ ഉണ്ടായിരുന്നു. എന്റെ മനസിലെ ചിന്തകള്‍ ഏഷ്യാനെറ്റിലെ ടി.എന്‍. ഗോപകുമാറിന്റെ മനസില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ്‌

''കേരളത്തിലെ സപ്‌തവിഷയങ്ങള്‍'' എന്ന പരിപാടിയുടെ അവതാരികയായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ആ പ്രോഗ്രാം കണ്ട ഏഷ്യാനെറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എം.ആര്‍. രാജനാണ്‌ ''വാക്ക്‌ വിത്ത്‌ സുബൈദ'' എന്ന പരിപാടിക്ക്‌ തുടക്കം കുറിച്ചത്‌.

? ഗ്ലാമറിന്റെ ലോകം...

വിഷ്വല്‍ മീഡിയായിലെ ഗ്ലാമര്‍ ലോകം ഒരിക്കലും എന്നെ പേടിപ്പിച്ചിട്ടില്ല. മനസിലുള്ളവയെ എത്ര മാത്രം ഭംഗിയായി പുറത്തെത്തിക്കാം എന്ന്‌ മാത്രമാണ്‌ ഞാന്‍ ചിന്തിച്ചിട്ടുള്ളത്‌. അതായിരിക്കാം ഒരു പക്ഷേ പ്രേക്ഷകര്‍ എന്നെ അംഗീകരിക്കുവാനും 'വാക്ക്‌ വിത്ത്‌ സുബൈദ' നെഞ്ചിലേറ്റാന്‍ പ്രേരകമായി മാറിയതു.

? യാത്രകള്‍...

യാത്രകള്‍ എനിക്കെന്നും ഇഷ്‌ടമായിരുന്നു. ജോലിയുടെ ഭാഗമായി യാത്ര കൂടിയപ്പോള്‍ ആ ഇഷ്‌ടം ഒന്നുകൂടി വര്‍ധിച്ചു. എപ്പിസോഡുകള്‍ക്കായുള്ള മുഴുനീളയാത്രകള്‍ സമ്മാനിച്ചിട്ടുള്ള 'ത്രില്‍' ഒന്നു വേറെ തന്നെ. പക്ഷേ അത്‌ പരിപാടിയുടെ ഭാഗമാകുമ്പോള്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കും. ആ ഉത്തരവാദിത്വങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള യാത്രകളാണ്‌ എനിക്കേറെയിഷ്‌ടം.

? അവതരണത്തിലെ മംഗ്ലീഷ്‌...

പരിപാടിക്കിടയിലെ വിവരണങ്ങള്‍ യാദൃച്‌ഛികമായി സംഭവിക്കുന്നതാണ്‌. അതിന്‌ ചിലപ്പോള്‍ ഇംഗ്ലീഷും മലയാളവും തിരഞ്ഞെടുക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. പക്ഷേ അതൊരിക്കലും മംഗ്ലീഷാവില്ല. ചരിത്ര പ്രാധാന്യമുള്ള ഒരു സ്‌ഥലത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഒരിക്കലും വാചക കസര്‍ത്ത്‌ വിലപ്പോവില്ല. നേരത്തെ ആ സ്‌ഥലത്തെക്കുറിച്ച്‌ വിശദമായി പഠിച്ച്‌ ഏറ്റവും അനുയോജ്യമായ വാക്കുകള്‍കൊണ്ട്‌ അവയെ അവതരിപ്പിക്കാനാണ്‌ ശ്രമിക്കാറുള്ളത്‌. അതിനുപക്ഷേ എന്റേതായ ഒരു ശൈലി ഞാന്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്ന്‌ മാത്രം.

? വിഷയങ്ങളിലെ വൈവിധ്യം...

ഭക്ഷണം, കല, സാംസ്‌കാരികം എന്നിങ്ങനെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുവാന്‍ 'വാക്ക്‌ വിത്ത്‌ സുബൈദ' ശ്രദ്ധിക്കാറുണ്ട്‌. വിഷയങ്ങള്‍ എന്തു തന്നെയായാലും എന്റേതായ അഭിപ്രായങ്ങള്‍ പറയാനും അവസരോചിതമായ വ്യത്യാസങ്ങള്‍ വരുത്താനും എനിക്ക്‌ പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്‌.

? മറ്റ്‌ ടി.വി. പ്രോഗ്രാമുകള്‍

ഇപ്പോള്‍ മിക്ക പ്രോഗ്രാമുകളും, വ്യാജമായ മിഥ്യാബോധങ്ങളെ ജനിപ്പിക്കുന്നവയാണ്‌. അത്തരം വിഷയങ്ങളോട്‌ എനിക്ക്‌ താല്‍പ്പര്യമില്ല. പരിപാടികള്‍ തയാറാക്കുമ്പോള്‍ അവ സത്യത്തോട്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നവയോ അതല്ലെങ്കില്‍ അതുമായി പൊരുത്തപ്പെട്ട്‌ പോകുന്നവയോ ആകണം. എങ്കില്‍ മാത്രമേ ടെലിവിഷന്‍ എന്ന മാധ്യമം മനുഷ്യമനസിന്റെ വികാരങ്ങളെയും വിചാരങ്ങളെയും ഉത്തേജിപ്പിക്കുകയുള്ളൂ.

? മൊബൈല്‍ മാനിയ...

യാത്രയായാലും മറ്റെന്തായാലും എനിക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ മൊബൈല്‍ ഫോണ്‍... മറ്റെന്ത്‌ മറന്നാലും മൊബൈല്‍ ഫോണ്‍ ഞാന്‍ മറക്കാറില്ല. കാരണം എനിക്കെന്റെ മക്കളുമായി എപ്പോഴും സംസാരിച്ചിരിക്കണം.

? പാട്ടുകള്‍...

ഒരു ദിവസംപോലും പാട്ടുകള്‍ കേള്‍ക്കാതെ എനിക്കുറങ്ങാനാവില്ല. ആശാ ബോസ്ലെ, ലതാ മങ്കേഷ്‌കര്‍, മുഹമ്മദ്‌റാഫി എന്നിവരാണ്‌ എന്റെ ഇഷ്‌ടഗായകര്‍. അവരുടെ എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്‌ടമാണ്‌. എന്നാല്‍ ഇവരുടെ തന്നെ അത്ര താത്‌പര്യം തോന്നാത്ത പാട്ടുകളും എന്റെ ലിസ്‌റ്റിലുണ്ട്‌.

? നിസ്‌കാരം...

ദൈവം തീരുമാനിച്ചുറപ്പിച്ച സമയത്തുതന്നെ എല്ലാം നടന്നുവെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. അള്ളാഹു അലൈ ഉസല്ലത്തിന്റെ കൃപാകടാക്ഷങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ്‌. ജീവിതത്തില്‍ ഇന്നുവരെ അഞ്ചുനേരത്തെ നിസ്‌കാരം ഒരിക്കല്‍പോലും ഞാന്‍ മുടക്കിയിട്ടില്ല. അഥവാ അങ്ങനെ ഒരു സാഹചര്യത്തില്‍ അള്ളാഹു എന്നെ ഇതുവരെ എത്തിച്ചിട്ടില്ല.

? സ്വയം വിലയിരുത്തിയാല്‍...

തീര്‍ത്തും കലര്‍പ്പില്ലാത്ത ഒരു വ്യക്‌തി, വിശ്വസിക്കാവുന്നവള്‍, എന്നാല്‍ സാധാരണക്കാരിയുടെ എല്ലാവിധ ചാപല്യങ്ങളും അടങ്ങിയ മനസിന്റെ ഉടമ... (പൊട്ടിച്ചിരിക്കുന്നു...)

? കുടുംബം...

അച്‌ഛന്‍ സിവില്‍ എന്‍ജിനീയറായിരുന്നു. അമ്മ ബി.എന്‍.എന്‍.എല്ലില്‍. ഒരു സഹോദരനും രണ്ട്‌ സഹോദരിമാരും. ഒരു സഹോദരി ഐ.എ.എസ്‌. ആണ്‌. ഭര്‍ത്താവ്‌ റിയാദില്‍ സിവില്‍ എന്‍ജിനീയര്‍.


Edited by ChiNnU MoL™, 22 April 2012 - 11:06 AM.

My Signature

Posted Image

Posted Image



Posted Image


#2 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,893 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 22 April 2012 - 10:52 AM

subaida aaraa :scare: oru padam kude idu penne :punish:
My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#3 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 22 April 2012 - 11:09 AM

padam ititund :punish: ini ath kananjit pedichanda :beee: kandit :faint: aayiko :beee:
My Signature

Posted Image

Posted Image



Posted Image


#4 PuNChiRi PuSHkU™

 
PuNChiRi PuSHkU™

    Sharikkum Moylaali

  • Management
    • Member ID: 13,885
  • 1,716 posts
  • 24 topics
  • Joined 24-August 11
  • Gender:Male
  • Location:DMM
  • Interests:sleeping..

Current mood: Sad
Click to view battle stats
 

Posted 22 April 2012 - 12:11 PM

subaidatha :thanku: Chinnaz

#5 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,367 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Posted 22 April 2012 - 01:54 PM

chinuseeeeee niceeeeee...... keep postingggg....... :)
My Signature
Posted Image

#6 Nettooran Ambadi™

 
Nettooran Ambadi™

    TM PANCHAYATHU PRESIDENT

  • Management Staff
    • Member ID: 488
  • 9,322 posts
  • 606 topics
  • Joined 15-November 09
  • Gender:Male
  • Location:ThanalMaram
  • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 22 April 2012 - 03:43 PM

subaida avatharippakan program adipoliyanu :yes:
chinnuu :goodpost:

My Signature

Posted Image



Posted Image
Posted Image


#7 The ReBel™

 
The ReBel™

    Loyal Member

  • Deluxe Member
    • Member ID: 4,214
  • 3,377 posts
  • 249 topics
  • Joined 03-September 10
  • Gender:Male
  • Location:USA {united states of agra}
  • Interests:kollikkittu oru pani kodukkanam.. :kollikku pani: :haha:

Current mood: Yee Haw
Click to view battle stats
 

Posted 22 April 2012 - 03:56 PM

but wat i feel is that... not upto the standard....{its purely personal satatement...}
My Signature
Posted Image




0 user(s) are reading this topic

0 members, 0 guests, 0 anonymous users