Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

ബാപ്പയല്ല സംവിധായകനെങ്കില്‍ അന്ന്‌ കസറിയേനെ- Fahad Fazil


 • You cannot start a new topic
 • Please log in to reply
4 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

  Queen Of TM

 • Senior Moderator
  • Member ID: 5,108
 • 7,242 posts
 • 1,306 topics
 • Joined 07-November 10
 • Gender:Female
 • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 22 April 2012 - 10:30 AM

മോര്‍ണിംഗ്‌ ഷോയോടെ '22 ഫീമെയില്‍ കോട്ടയം' തുടങ്ങി.

അപ്പോള്‍ തീയേറ്ററില്‍ പകുതിയോളം പ്രേക്ഷകര്‍ മാത്രം.

മാറ്റിനി തുടങ്ങിയപ്പോള്‍ കാണികളുടെ എണ്ണം 75 ശതമാനമായി. ഫസ്‌റ്റ് ഷോയ്‌ക്ക് ഹൗസ്‌ ഫുള്‍.

പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. പ്രേക്ഷകര്‍ പറഞ്ഞ്‌പറഞ്ഞ്‌ തീയേറ്റര്‍ നിറഞ്ഞു കവിഞ്ഞു. ആരും പ്രതീക്ഷിക്കാതെ സിനിമയുടെ വിജയം ആഘോഷമായി മാറി.

ആ ചിത്രത്തിലെ നായകന്‍ ഫഹദ്‌ഫാസിലായിരുന്നു. പ്രശസ്‌തസംവിധായകന്‍ ഫാസിലിന്റെ മകന്‍.

വിജയലഹരി ആരുടെയും തലയില്‍ കയറാവുന്ന അവസരം. എങ്കിലും ഫഹദ്‌ഫാസില്‍ ആവേശത്തള്ളിച്ചയിലായിരുന്നില്ല. 'സിറില്‍ മാത്യു എന്ന കഥാപാത്രം ഏതൊരു നടന്റേയും മോഹമാണ്‌. ഇത്തരമൊരു കഥാപാത്രത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌.'- ആവേശം ആ വാക്കുകളിലൊതുങ്ങി.

?ചാപ്പാക്കുരുശിനു ശേഷം ഫഹദ്‌ ഫാസിലിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്‌ '22 ഫീമെയില്‍ കോട്ടയം' ഇതിലെ കഥാപാത്രം എളുപ്പമായിരുന്നോ ?

ഇല്ല. വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ്‌. ആഷിക്‌ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കിഷ്‌ടമായി. സിനിമ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു. നായക കഥാപാത്രത്തെ എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലായി. അയാള്‍ പലരുമാണ്‌. നല്ലവനാണ്‌, ക്രൂരനാണ്‌, ഫ്രോഡാണ്‌, വെറുക്കപ്പെട്ടവനാണ,്‌ പ്രണയജ്വരം ബാധിച്ചവനാണ്‌. പക്ഷേ , അയാളെ പെട്ടെന്നൊന്നും മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല. മനസ്സിലാക്കി വരുമ്പോള്‍ നടുക്കമായിരിക്കും. അതാണ്‌ സിറില്‍ മാത്യു.

ഭയത്തോടെയാണ്‌ ഞാന്‍ സിറില്‍ മാത്യുവിനെ അവതരിപ്പിച്ചത്‌. എന്റെ കൈയില്‍ ഒതുങ്ങുകയില്ലെന്ന്‌ മനസ്സിലായിട്ടും ഞാന്‍ വെല്ലുവിളിയോടെ സ്വീകരിച്ച കഥാപാത്രം... ഇപ്പോള്‍ ഏറെ സന്തോഷം അഭിമാനം.

? ബാപ്പ എന്തു പറഞ്ഞു ?

ഞങ്ങള്‍ വീട്ടില്‍ സിനിമയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാറില്ല. എല്ലാവിധ സ്വതന്ത്ര്യവും എനിക്കു നല്‍കിയിട്ടുണ്ട്‌. അവിടെ ഒരു രീതിയിലും ബാപ്പ കൈകടത്തുകയില്ല.

? ഇപ്പോള്‍ യാതാരു നാണവുമില്ലാതെ വളരെ ഫ്രീയായി അഭിനയിക്കുന്ന ഷാന്‍ 'കൈയെത്തും ദൂരത്ത്‌' എന്ന സിനിമയിലെ നായകനായിരുന്നു. ഫാസില്‍ സംവിധായകനായതു കൊണ്ടാണോ അഭിനയം ശരിയാകാതിരുന്നത്‌?

അന്നെനിക്ക്‌ 17 വയസ്സായിരുന്നു പ്രായം. ആ പ്രായത്തില്‍ എന്നെക്കൊണ്ട്‌ ചെയ്യാന്‍ കഴിയുന്നത്‌ ഞാന്‍ ചെയ്‌തു.

?പിതാവിന്റെ സ്‌ഥാനത്ത്‌ മറ്റൊരു സംവിധായകനായിരുന്നെങ്കില്‍ കുറെക്കൂടി നന്നായി അഭിനയിക്കാമായിരുന്നില്ലേ ?

അതു ശരിയാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. കാരണം ഒരു ആര്‍ട്ടിസ്‌റ്റിന്റെ മുന്നില്‍ അച്‌ഛനും അമ്മയും സഹോദരനൊന്നും ഉണ്ടാകാന്‍ പാടില്ല. കഥാപാത്രം മാത്രം.

ആദ്യസിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാപ്പയേയാണ്‌ സംവിധായകനില്‍ കണ്ടത്‌. ബാപ്പ എന്തുവിചാരിക്കുമെന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട്‌ എന്റെ അഭിനയത്തില്‍ വീഴ്‌ച സംഭവിച്ചു.

അന്ന്‌ ഞാന്‍ അങ്ങനെ കണ്ടതുകൊണ്ട്‌ നല്ലൊരു നടനായില്ല. ഒരു നടന്‍ അങ്ങനെ കാണാന്‍ പാടില്ല. അയാള്‍ക്കു മുന്നില്‍ കഥാപാത്രം മാത്രം. അതു വിജയിപ്പിക്കാനുള്ള കഠിനാധ്വാനം മാത്രം.

?ഇനി ഫാസിലിന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍ ?

ഞാനും വാപ്പയും തമ്മിലുളള നല്ല പ്രോജക്‌ട് വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അന്ന്‌ അഭിനയിച്ച പേടിയൊന്നും ഉണ്ടാകില്ല. പക്കാ പ്രൊഫഷണല്‍ ആയിരിക്കും.

? സിറില്‍ മാത്യുവിനെപ്പോലെ ഇത്രയും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന്‌ ചിന്തിച്ച നിമിഷം ?

അതെ കഥാപാത്രത്തെ മനസ്സിലാക്കിയ നിമിഷം മുതല്‍ ചിന്തിച്ചതു ഒന്നു മാത്രം. ഇത്രയും വെല്ലുവിളിയായ കഥാപാത്രം ഇപ്പോള്‍ ഞാന്‍ ചെയ്യണോ? അതിനു തക്ക പക്വത എനിക്കായോ? രണ്ടു മൂന്നു സിനിമകള്‍ കൂടി കഴിഞ്ഞിട്ടുപോരേ. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലെയാകുമോ എന്നാണ്‌ ചിന്തിച്ചത്‌. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. അങ്ങനെയാണ്‌ സിറില്‍ മാത്യുവിലേക്ക്‌ എത്തിയത്‌.

?തീരുമാനം ഇടയ്‌ക്ക് വെച്ചു മാറ്റണമെന്നു തോന്നിയോ ?

ഇല്ല ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതിന്റെ ഭവിഷത്ത്‌ എന്തായാലും പിന്‍മാറുന്നവനല്ല ഞാന്‍. അതു സിനിമയുടെ കാര്യത്തില്‍ മാത്രമല്ല. ജീവിതത്തിലും അങ്ങനെതന്നെ.

? '22 ഫീമെയില്‍ കോട്ടയം' കണ്ട സുഹൃത്തുക്കളുടെ കമന്റ്‌?

ഇതിലെ നായക കഥാപാത്രം ഏതൊരു നടന്റേയും സ്വപ്‌നമാണ്‌. അവിടെയാണ്‌ ഞാനെത്തിയതും ആ സ്വപ്‌നം സ്വന്തമാക്കിയതും എന്ന്‌ അവര്‍ പറഞ്ഞു. സുഹൃത്തുക്കളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു. കഷ്‌ടപ്പെട്ടതിനു ഫലമുണ്ടായതായി തോന്നി.

?സംവിധായകന്‍ ആഷിക്‌ അബു ?

തുടക്കം മുതല്‍ എന്നെ സ്വതന്ത്രനായി വിടുകയായിരുന്നു. യാതൊരു ടെന്‍ഷനും വേണ്ട്‌. ഈ സിനിമ ഒരു മാജിക്കാണ്‌. എന്നാണ്‌ ഷൂട്ടിംഗ്‌ തുടങ്ങിയ നാള്‍ മുതല്‍ ആഷിക്‌ പറഞ്ഞത്‌.

?റീമയും ഷാനുവും(ഫഹദ്‌ ഫാസില്‍) മത്സരിച്ച്‌ അഭിനയിച്ചു അല്ലെ?

എന്നെ വളരെയധികം സഹായിക്കുക മാത്രമാണ്‌ റീമ ചെയ്‌തത്‌. റീമ അത്രക്കും നന്നായി അഭിനയിച്ചതു കണ്ടാണ്‌ എന്റെ കഥാപാത്രത്തിനും നല്ല അഭിനയം കാഴ്‌ച വെക്കാന്‍ കഴിഞ്ഞത്‌.

? '22 ഫീമെയില്‍ കോട്ടയം' പ്രിവ്യു കാണാന്‍ പോയില്ലല്ലോ? റിലീസ്‌ ചെയ്‌തപ്പോള്‍ സിനിമ കാണാനും പോയില്ലല്ലോ?

എനിക്ക്‌ പേടിയായിരുന്നു സിനിമയുടെ റിസള്‍ട്ട്‌ എന്തായിരിക്കുമെന്ന ആകാംഷ. അതു കൊണ്ടാണ്‌ പ്രിവ്യു കാണാനും പ്രേക്ഷകര്‍ക്കൊപ്പമിരുന്ന്‌ സിനിമ കാണാന്‍ പോകാതിരുന്നത്‌.

? 'ചാപ്പാക്കുരിശ്‌' നല്ല സിനിമയെന്നപോലെ വിവാദവുമുണ്ടാക്കി. വിവാദം ഷാനുവും രമ്യാനമ്പീശനും തമ്മിലുളള ചുംബന രംഗം.

ആ സിനിമയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചുംബന രംഗമുണ്ടെന്ന്‌ തിരക്കഥയില്‍ തന്നെ ഉണ്ടായിരുന്നു. അക്കാര്യം ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ അതില്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

? ടെന്‍ഷന്‍ തീരെ ഉണ്ടായില്ലേ ? വീട്ടുകാര്‍ , ഷാനിനെ സ്‌നേഹിക്കുന്നവര്‍...

ഞാനെന്തോ വലിയ തെറ്റ്‌ ചെയ്‌ത്തു പോലെയാണല്ലൊ ഇങ്ങിനെയൊക്കെ പറയുന്നത്‌... സിനിമയ്‌ക്ക് അത്യന്താപേക്ഷിതമായ ഒരു രംഗം. ഇത്‌ എനിക്കും രമ്യക്കും അറിയാം. ആ സീന്‍ ചെയ്യാന്‍ തയ്യാറാണോയെന്ന്‌ ഞങ്ങളോടു ചോദിച്ചു. എന്തുകൊണ്ട്‌ പറ്റില്ല? രമ്യയും സമ്മതിച്ചു. അത്തരമൊരു രംഗം ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ ഞാനൊരു നല്ല ആക്‌ടറാകുമായിരുന്നില്ല.

?നിങ്ങള്‍ തമ്മിലുളള ചുംബന രംഗം എത്ര ടേക്കിലാണ്‌ ഓക്കെയായത്‌?

ചുംബിക്കാന്‍ ഞാന്‍ മിടുക്കനായതുകൊണ്ട്‌ ആദ്യടേക്കില്‍ തന്നെ ഓക്കെയായി.

? ചാപ്പാക്കുരിശാണോ 22 ഫീമെയില്‍ കോട്ടയമാണോ ഇഷ്‌ടം?

രണ്ടിലും രണ്ടുതരത്തിലുളള കഥാപാത്രങ്ങളാണ്‌. ചാപ്പാക്കുരിശിലെ അര്‍ജ്‌ജുന്‍ സാമുവലും 22 ഫീമെയില്‍ കോട്ടയത്തിലെ സിറിലും വ്യത്യസ്‌ത കഥാപാത്രങ്ങളാണ്‌. അര്‍ജ്‌ജുന്‍ സാമുവല്‍ കഥാപാത്രത്തിന്റെ മനസ്സില്‍ എല്ലാമുണ്ട്‌. പ്രണയമുണ്ട്‌, സംഗീതമുണ്ട്‌. അതുകൊണ്ട്‌ അയാളുടെ ഐഡിന്റിറ്റി വ്യത്യസമാണ്‌.

എന്നാല്‍ സിറില്‍ ഓന്തുമാറുന്നതു പോലെ മാറുന്ന കഥാപാത്രമാണ്‌.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഒന്നു പ്രേമിച്ചു കളയാം എന്നു പറയുന്ന വ്യക്‌തി... കാരക്‌റ്റര്‍ ഇല്ലാത്ത കഥാപാത്രം.

? ഷാനു തെരഞ്ഞെടുത്ത സിനിമകളൊന്നും കച്ചവട സിനിമകളല്ലല്ലോ.

ഞാന്‍ ഒരു സിനിമയും തെരഞ്ഞെടുത്തിട്ടില്ല. എനിക്ക്‌ കിട്ടിയ സിനിമകളിലാണു ഞാന്‍ അഭിനയിച്ചത്‌. ഏതു സിനിമയിലും ഞാന്‍ അഭിനയിക്കും. അല്ലാതെ ഒരു പ്രത്യേക സിനിമയുടെ ചട്ടകൂട്ടില്‍ ഒതുങ്ങി കൂടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

? ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഫ്രൈഡേയിലെ വേഷം ?

ഒരു ഓട്ടോ ഡ്രൈവര്‍ . ഒരു ദിവസം കൊണ്ടു നടക്കുന്ന കഥയാണ്‌. ആലപ്പുഴയുടെ കഥ.

? ലാല്‍ജോസിന്റെ ഡയ്‌മണ്ട്‌ നെക്‌ലേസില്‍ പ്രധാനപ്പെട്ട വേഷമാണോ?

അതെ ഡോക്‌ടര്‍ ഭരത്‌ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. എന്റെ ഫസ്‌റ്റ് കമേഴ്‌ഷ്യല്‍ മൂവിയാണത്‌. വളരെയേറെ പ്രത്യേകതകള്‍ ഉളള സിനിമയാണ്‌. ഭൂരിഭാഗവും ഗള്‍ഫ്രാജ്യങ്ങളില്‍ വെച്ചാണ്‌ചിത്രികരിച്ചത്‌. കുറച്ചു ഭാഗം ഒറ്റപ്പാലത്തു ചിത്രികരിച്ചു. സംവൃത സുനില്‍, ഗൗതമി നായര്‍, അനുശ്രീ എന്നിവരാണ്‌ നായികമാര്‍.

? ധാരാളം പ്രണയിനികള്‍ ഉണ്ടെന്നറിഞ്ഞു.

പലരും വിളിക്കാറുണ്ട്‌. എല്ലാവരും വിളിക്കട്ടെ, സ്‌നേഹിക്കട്ടെ. അങ്ങനെ എന്റെ സിനിമ കാണാന്‍ തരുണീമണികളും ഇരച്ചു കയറട്ടെ....

? പല യുവനടന്മാരും ഒരു സിനിമ കഴിയുമ്പോള്‍ മൊബൈല്‍ സ്വിച്ച്‌ ഓഫാക്കാറുണ്ട്‌.

മറ്റുളളവരുടെ കാര്യം എനിക്കറിയില്ല. ഞാന്‍ എപ്പോഴും റീച്ചബിള്‍ ആണ്‌. എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം.ആര്‍ക്കും വിളിക്കാം.

? ഗോസിപ്പുകള്‍ ഭയമാണോ?

ഇല്ല. വാര്‍ത്ത സത്യമാണെങ്കില്‍ എനിക്കു ഭയമില്ല. സത്യമല്ലെ എഴുതിയത്‌. പിന്നെ എന്തിനു ഭയക്കണം എന്നു കരുതും. ഇല്ലാത്തതു എഴുതുമ്പോഴാണ്‌ വേദന.

? ഏതെങ്കിലും സിനിമ വേണ്ടെന്നു വെച്ചിട്ടുണ്ടോ ?

ഉവ്വ്‌. ഞാന്‍ വേണ്ടെന്നു വെച്ച സിനിമ ഹിറ്റായിട്ടുണ്ട്‌.

? ഇനിയും അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകര്‍?

എല്ലാവരുടെമൊപ്പം വര്‍ക്കു ചെയ്യാന്‍ എനിക്കിഷ്‌ടമാണ്‌. അതേ സമയം എന്റെ കരിയറില്‍ മാറ്റമുണ്ടാക്കിയ സിനിമകള്‍ തന്ന ആഷിക്‌ അബു , സമീര്‍ താഹ, ലാല്‍ ജോസ്‌എന്നിവരുടെ സിനിമകളിലാണ്‌ വീണ്ടും അഭിനയിക്കാനിഷ്‌ടം.

? ദേഷ്യം വരാറുണ്ടോ ?

ഭയങ്കരമായി ദേഷ്യം വരാറുണ്ട്‌.

?എന്താണ്‌പ്ലസ്‌ പൊയിന്റ?

എനിക്ക്‌ അറിയാന്‍ പറ്റാത്ത കാര്യങ്ങള്‍ അറിയില്ല എന്നു പറയുന്നത്‌.

? സിനിമയില്‍ ഏറ്റവും നല്ല കൂട്ടുകാരന്‍?

സമീര്‍ താഹ. 100 ശതമാനം സത്യസന്ധനാണ്‌. ഇയാളോളം സത്യസന്ധനായ ഒരാളെ കണ്ടിട്ടില്ല. അയാള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്‌, നമുക്കെങ്ങനെയാണ്‌ നമ്മളെ ചീറ്റു ചെയ്യാന്‍ സാധിക്കുക എന്ന്‌.

?ഷാനു ഇതുവരെ അഭിനയിച്ചവരില്‍ ഇഷ്‌ടം തോന്നിയ നായികയാരാണ്‌?

റീമയാണ്‌. ഞാനിങ്ങനെ പറയുമ്പോള്‍ തെറ്റായ അര്‍ത്ഥത്തില്‍ എടുക്കരുത്‌?


My Signature

Posted Image

Posted ImagePosted Image


#2 KuTTaPPaYi

 
KuTTaPPaYi

  Active member

 • Active Member
  • Member ID: 10,092
 • 804 posts
 • 83 topics
 • Joined 17-May 11
 • Gender:Male
 • Location:Ponnani (Malappuram - Dist)

Current mood: Balanced
Click to view battle stats
 

Posted 22 April 2012 - 12:24 PM

vaayichu , sinnuee :thanku:

? ഷാനു തെരഞ്ഞെടുത്ത സിനിമകളൊന്നും കച്ചവട സിനിമകളല്ലല്ലോ.

ഞാന്‍ ഒരു സിനിമയും തെരഞ്ഞെടുത്തിട്ടില്ല. എനിക്ക്‌ കിട്ടിയ സിനിമകളിലാണു ഞാന്‍ അഭിനയിച്ചത്‌. ഏതു സിനിമയിലും ഞാന്‍ അഭിനയിക്കും. അല്ലാതെ ഒരു പ്രത്യേക സിനിമയുടെ ചട്ടകൂട്ടില്‍ ഒതുങ്ങി കൂടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.


My Signature
Posted Image

#3 AanI TeaCheR™

 
AanI TeaCheR™

  Advanced Member

 • Premium Member
  • Member ID: 7,798
 • 2,367 posts
 • 9 topics
 • Joined 06-March 11
 • Gender:Female
 • Location:KANNUR
 • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Posted 22 April 2012 - 02:04 PM

chinuseeeeeee niceee........ :)
My Signature
Posted Image

#4 Nettooran Ambadi™

 
Nettooran Ambadi™

  TM PANCHAYATHU PRESIDENT

 • Management Staff
  • Member ID: 488
 • 9,322 posts
 • 606 topics
 • Joined 15-November 09
 • Gender:Male
 • Location:ThanalMaram
 • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 22 April 2012 - 03:41 PM

chinnuuu :goodpost:
kai ethum dhoorathil kanda aale alle ippo fahad :m:

My Signature

Posted ImagePosted Image
Posted Image


#5 The ReBel™

 
The ReBel™

  Loyal Member

 • Deluxe Member
  • Member ID: 4,214
 • 3,377 posts
 • 249 topics
 • Joined 03-September 10
 • Gender:Male
 • Location:USA {united states of agra}
 • Interests:kollikkittu oru pani kodukkanam.. :kollikku pani: :haha:

Current mood: Yee Haw
Click to view battle stats
 

Posted 22 April 2012 - 03:54 PM

സിനിമ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു >> കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയമായി എന്ന് സരോജ് കുമാര്‍ പറഞ്ഞ പോലെ....

?പിതാവിന്റെ സ്‌ഥാനത്ത്‌ മറ്റൊരു സംവിധായകനായിരുന്നെങ്കില്‍ കുറെക്കൂടി നന്നായി അഭിനയിക്കാമായിരുന്നില്ലേ ?

അതു ശരിയാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. >> ഫാസിലിന്റെ തന്നെ മോസ് ആന്‍ഡ്‌ കാറ്റ് ഇല്‍ കൂടെ അഭിനയിക്കാമായിരുന്നു
...അല്ലെങ്കി നമ്മുടെ പണ്ഡിറ്റ് ചേട്ടനെ ഡയറക്റ്റ് ചെയ്യാന്‍ വിളിക്കാമായിരുന്നു...

My Signature
Posted Image
0 user(s) are reading this topic

0 members, 0 guests, 0 anonymous users