Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

നല്ല സിനിമയുടെ പാതയില്‍ 22 ഫീമെയില്‍ കോട്ടയവും


 • You cannot start a new topic
 • Please log in to reply
1 reply to this topic

#1 ChiNnU MoL™

 
ChiNnU MoL™

  Queen Of TM

 • Senior Moderator
  • Member ID: 5,108
 • 7,242 posts
 • 1,306 topics
 • Joined 07-November 10
 • Gender:Female
 • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 19 April 2012 - 01:43 PM

Posted Image


ഈ കോട്ടയംകാരിയെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്, ഒന്ന് താര സാന്നിധ്യം ഇല്ലാതെയും, സ്ഥിരം കച്ചവട ചേരുവകള്‍ ഇല്ലാതെയും മനോഹരമായി ഒരു കഥ പറയാമെന്നും വിജയം കൈ വരിക്കാം എന്നും തെളിയിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ നു ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രം; വ്യത്യസ്തതയാര്‍ന്ന, യുവ തലമുറയ്ക്ക് സുപരിചിതമായ ASL (Age, Sex, Location) തരത്തിലുള്ള തലക്കെട്ട്; നൂതന രീതിയിലുള്ള പരസ്യങ്ങള്‍, പ്രോമോകള്‍; യുവ നടന്മാരില്‍ അഭിനയ ശേഷിയിലും വ്യത്യസ്തതയാര്‍ന്ന റോളുകള്‍ തിരഞ്ഞെടുക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന ഫഹദ് ഫാസില്‍; ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ പെണ്‍മയുള്ള പേരും കഥാ ഗതിയെ മുന്നോട്ടു കൊണ്ട് പോകുന്നത് സ്ത്രീ കഥാപാത്രം ആയതു കൊണ്ടും. (തത്സമയം ഒരു പെണ്‍ കുട്ടി എന്ന മൂന്നാം കിട ചിത്രത്തെ ബോധപൂര്‍വം വിസ്മരിച്ചു കൊണ്ട്)

പ്രതീക്ഷകള്‍ക്കൊത്ത് ഉയരനാവുന്നുണ്ട് ഈ ചിത്രത്തിന്. സ്ഥിരം ഫോര്‍മുലയില്ല, പാട്ടും കൂത്തും നെടുങ്കന്‍ ഡയലോഗുകളും ഇല്ല, എക്‌സോടിക് ലോക്കെയ്ഷനും ഇല്ല, ഉള്ളത് വളരെ കുറച്ചു കഥാപാത്രങ്ങള്‍, അവര്‍ക്ക് ജീവസ്സുറ്റ റോളുകള്‍. ടി.ജി. രവി, പ്രതാപ് പോത്തന്‍, സത്താര്‍ എന്നിവര്‍ ഒരുപാട് നേരം സ്‌ക്രീനില്‍ ഇല്ലെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറക്കാത്ത മുഖങ്ങള്‍ ആവുന്നു. വ്യത്യസ്തതയാര്‍ന്ന വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്, അവരത് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്)

മാധ്യമങ്ങളില്‍ ഈയിടെയായി കത്തി നിന്ന വിഷയമാണ് നേഴ്‌സ്മാരുടെ സമരവും അവരുടെ പ്രശ്‌നങ്ങളും. 22 ഫീമെയില്‍ കോട്ടയത്തിലെ നായിക ടെസ്സ കെ അബ്രഹാമും (റിമ കല്ലിങ്ങല്‍) ഒരു നേഴ്‌സ് ആണ്. ബാംഗ്ലൂരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ടെസ്സയുടെ ഏറ്റവും വലിയ ആഗ്രഹം കാനഡയിലേക്ക് കുടിയേറണം എന്നുള്ളതാണ്, എതൊരു സാധാരണ മലയാളി നേഴ്‌സ് നെയും പോലെ. ഈ പരിശ്രമത്തിനിടയിലാണ് അവള്‍ സിറിലിനെ (ഫഹദ് ഫാസില്‍) കണ്ടു മുട്ടുന്നത്. ആ കണ്ടു മുട്ടല്‍ പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും രതിയിലേക്കും വളരുന്നു. പിന്നീട് അവള്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും ദുര്‍ഘടങ്ങളും ആണ് കഥാ തന്തു. സ്ത്രീ ശരീരം ഒരുവളെ സങ്കടങ്ങള്‍ക്ക് നടുവിലേക്കും പ്രതികാരത്തിലേക്കും നയിക്കുമ്പോള്‍ മറ്റൊരുവള്‍ ആ ശരീരം ഉപയോഗിച്ച് അവള്‍ക്കാവശ്യമുള്ളത് സുഖ ജീവിതം, വിദേശ ജോലി ഒക്കെ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ സമ്പാദിക്കുന്നുമുണ്ട്.

സിനിമയുടെ കഥാഗതിക്കു ഇണങ്ങുന്ന ടോണ്‍ ഷൈജു ഖാലിദ്‌ന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. കേരളത്തിലെ നാടന്‍ പാട്ടുകളുടെയും എഴുപതുകളിലെ ഇംഗ്ലീഷ് റോക്ക് മ്യൂസിക് ന്റെയും ലളിതമായ മിശ്രണത്തിലൂടെയാണ് 'അവിയല്‍' ബാന്‍ഡ് സ്വന്തമായി ഒരിടം കണ്ടെത്തുന്നത്. സാള്‍ട്ട് ആന്‍ഡ പെപ്പര്‍ ലെ പോലെ ഈ സിനിമയിലും അവരുടെ സാന്നിധ്യമുണ്ട്, ടൈറ്റില്‍ സോങ്ങില്‍. സിനിമയുടെ മൂഡിനു ഇണങ്ങുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് റെക്‌സും ബിജി ബാലും. അത് പോലെ തന്നെ അഭിലാഷിന്റെയും ശ്യാം പുഷ്‌ക്കരന്റെയും തിരക്കഥ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന ഘടകമാണ്, എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ കൈയൊതുക്കം അവര്‍ക്ക് നഷ്ടപ്പെടുന്നുണ്ട്.

ചില കാര്യങ്ങള്‍ പറയാതെ പറയുന്നതിലാണ് ഭംഗി, കോട്ടയംകാരുടെ ഫ/ഭ ഉച്ചാരണ പ്രശ്‌നം ടെസ്സയുടെ സംസാരത്തില്‍ സ്വാഭാവികമായി ഉള്‍ചേര്‍ന്ന് അനുഭവപ്പെട്ടത് പിന്നീട് പറഞ്ഞു പറഞ്ഞു ബോര്‍ ആക്കുന്നുണ്ട്. അത് പോലെ തന്നെ 'മുടി ബോബ് ചെയ്ത' പെണ്‍ കുട്ടി എല്ലാം തുറന്നു പറയുന്ന ആധുനിക വനിതയുടെ പകര്‍പ്പ് ആണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള ചില ഡയലോഗുകള്‍, പ്രത്യേകിച്ച് നായകന്റെ പിന്‍ഭാഗം നോക്കിയുള്ള കമന്റുകള്‍ എച്ച് കൂട്ടിയ പ്രതീതി ആണ് ഉളവാക്കിയത്. സാള്‍ട്ട് ആന്‍ഡ പെപ്പറില്‍ ആയാലും, ഫീ മെയില്‍ കോട്ടയത്തിലായാലും പുരോഗമന സ്ത്രീയും മദ്യപാനവും എന്ന ആശയവും ആവര്‍ത്തിച്ചു വരുന്നുണ്ട്.


Posted Image


പഴയ വിജയ ചിത്രങ്ങളുടെ പുതിയ പതിപ്പുകള്‍, രണ്ടാം ഭാഗങ്ങള്‍ തുടങ്ങി കഥയില്ലായ്മയും നായക താരത്തിന്റെ (തന്റേതല്ലാത്ത കാരണങ്ങളാല്‍ 'നിത്യ' അവിവാഹിതനായിരിക്കുന്ന) സ്ലോ മോഷനും, അടിപിടിയും ഒക്കെ കണ്ടു മടുത്ത സിനിമ കാഴ്ചകള്‍ക്ക് ഇടയിലാണ് ഇത് പോലെ ഒരു ചിത്രത്തിന് പ്രസക്തി ഉണ്ടാവുന്നത്. ഈ റിവഞ്ച് ത്രില്ലെര്‍ സാധാരണക്കാരായ രണ്ടു ചെറുപ്പക്കാരുടെ പ്രണയവും,രതിയും, വഞ്ചനയും പ്രതികാരവും ഒക്കെയായി ഒരു ആശ്വാസം പോലെ കടന്നു വരുന്നു.

അഭൂതപൂര്‍വമായ വിജയം കൈവരിച്ച ചിത്രത്തില്‍ നിന്നു തികച്ചും വിഭിന്നമായ കഥയും അവതരണ ശൈലിയുമാണ് ആഷിക് അബു ഈ ചിത്രത്തില്‍ പരീക്ഷിക്കുന്നത്. സാള്‍ട്ട് ന്‍ പെപ്പെര്‍ എന്ന 'ഫീല്‍ ഗുഡ്' സിനിമയുടെ ഒരു ആന്റിതെസിസ് എന്ന് പറയാവുന്ന തരത്തില്‍ ഇരുണ്ട/ മനുഷ്യ മനസ്സിലെ വന്യതകളെ തുറന്നു കാണിക്കുന്ന ഒരു ചിത്രം. (രാജമാണിക്യത്തിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി ബഹു വര്‍ണ്ണത്തിലുള്ള ഷര്‍ട്ട്കള്‍, മുറിയന്‍ ഇംഗ്ലീഷ് എന്നിവ സ്ഥിരം ഫോര്‍മുലയാക്കിയത് ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്, അവസാനം ഇറങ്ങിയ കോബ്ര വരെ)

മലയാള സിനിമയില്‍ നവതരംഗം തീര്‍ക്കുന്ന സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. സ്ത്രീ ലൈംഗിഗതയുടെ തുറന്നു പറച്ചില്‍ എന്ന രീതിയിലും ഈ ചിത്രം ആഘോഷിക്കപ്പെടുന്നുണ്ട്.
ഈയിടെ ഇറങ്ങിയ വ്യത്യസ്തത പുലര്‍ത്തിയ ചിത്രങ്ങളെ കുറിച്ചെല്ലാം ഈ രീതിയില്‍ വായന നടന്നിട്ടുണ്ട്, തൂവാന തുമ്പികള്‍, അവളുടെ രാവുകള്‍, ഓപ്പോള്‍ എന്നിവ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇറങ്ങിയതെന്ന് മറന്ന പോലെ.

പുതു വസന്തം തീര്‍ക്കാന്‍ സംവിധായകന്‍ 2004 ഇല്‍ ഇറങ്ങിയ ഹിന്ദി ചിത്രമാണ് അവലംബിച്ചിട്ടുള്ളത്. (സിനിമയുടെ അവസാനം ഫില്‌മോഗ്രഫിയില്‍ ഈ സിനിമയെ സ്വാധീനിച്ച ചിത്രങ്ങളെ കുറിച്ച് പരാമര്‍ശം ഉണ്ടെന്നു കേട്ടു. സിനിമ തീര്‍ന്നു എന്ന് തോന്നുമ്പോഴേക്കും എഴുന്നേറ്റു പോവുന്ന പ്രേക്ഷകര്‍ പിന്നീട് സ്‌ക്രീനില്‍ തെളിയുന്നതൊന്നും കാണാന്‍ അനുവദിക്കാറില്ല). ശ്രീ റാം രാഘവന്‍ മലയാളികള്‍ക്ക് ഇപ്പോള്‍ സുപരിചിതനാവും, അദ്ദേഹത്തിന്റെ ജോണി ഗദാര്‍ ആണ് സിബി മലയില്‍ 'ഉന്നം' എന്ന പേരില്‍ റീമേക് ചെയ്തത്. തമിള്‍ നാട്ടുകാരനായ ശ്രീ റാം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ലെ പഠന കാലത്ത് നിര്‍മിച്ച ഡിപ്ലോമ ഫിലിം നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പിന്നീട് ഇന്ത്യയിലെ സീരിയല്‍ കില്ലെര്‍ രാമന്‍ രാഘവനെ കുറിച്ച് ഒരു ഡോകുമെന്ററി നിര്‍മിച്ചു.

2004 ഇല്‍ ആണ് ആദ്യ ഫീച്ചര്‍ ഫിലിം ഒരുക്കുന്നത്, ഏക് ഹസിന തി എന്ന റിവഞ്ച്/ സസ്‌പെന്‍സ് ചിത്രം. വളരെയധികം പ്രശംസ നേടിയ ഈ ചിത്രം ഊര്‍മിള മതോന്കര്‍, സൈഫ് അലി ഖാന്‍ എന്നിവരുടെ ഗംഭീര പ്രകടനത്താലും ശ്രദ്ധേയമായിരുന്നു. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്കള്‍, ഉദ്വോഗം ജനിപ്പിക്കുന്ന കഥാഗതി എന്നിവ കൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രം. ഒരു പാവം പിടിച്ച പെണ്ണില്‍ നിന്നു പ്രതികാര ദുര്‍ഗയായി മാറുന്ന ഊര്‍മിളയുടെ രൂപ പരിണാമം വിസ്മയാവഹമായിരുന്നു.Posted Image


കഥാഗതിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് 22 ഫീ മെയില്‍ കോട്ടയം രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൈമാക്‌സ് രംഗം 1978 ഇല്‍ ഇറങ്ങിയ വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ച ' I spit on your grave' (directed by Meir Zarchi) എന്ന ചിത്രത്തിലെതിനു തുല്യം. സ്ത്രീ ശരീരത്തിന്റെ വിപണന സാദ്ധ്യതകള്‍, അതിന്റെ പേരിലുള്ള ചൂഷണം മുതലായ കാലിക പ്രസക്തി ഉള്ള തീം ആണെങ്കിലും ഏക് ഹസീന തി പോലെ മനസ്സിനെ മഥിക്കുന്നതാവുന്നില്ല ഈ സിനിമയിലെ നായിക കഥാപാത്രത്തിന്റെ പരിണാമം. (റിമ കല്ലിങ്ങല്‍ തീര്‍ച്ചയായും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും.)

നല്ല സിനിമയുടെ സൂചനകള്‍ ഈ ചിത്രത്തിലുണ്ട്, ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ ആഷിക് അബുവില്‍ നിന്നും പ്രതീക്ഷിക്കാം എന്ന സൂചനയും.

My Signature

Posted Image

Posted ImagePosted Image


#2 DraCulA™

 
DraCulA™

  The Prince of Darkness

 • Administrators
  • Member ID: 303
 • 6,406 posts
 • 411 topics
 • Joined 26-October 09
 • Gender:Male
 • Location:www.thanalmaram.com
 • Interests:Posting in Thanalmaram and Talking to My Sweet Heart

Current mood: Scared
Click to view battle stats
 

Posted 19 April 2012 - 03:30 PM

ithu kaananam 8->
0 user(s) are reading this topic

0 members, 0 guests, 0 anonymous users