Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ആസ്വാദനബോധത്തിന്റെ കച്ച ഉരിയുന്ന കോബ്ര‍


  • You cannot start a new topic
  • Please log in to reply
1 reply to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 19 April 2012 - 01:39 PM


ഒറ്റവരിയില്‍ നിരൂപിച്ചാല്‍ കേരളീയ പ്രേക്ഷകരുടെ ആസ്വാദനബോധത്തിന്റെ കച്ച ഉരിയുകയാണ്‌് കോബ്രഎന്ന വിഷുക്കാല മലയാളസിനിമ എന്നു കാണാം.

നമുക്കറിയാം, ലാല്‍ അതിബുദ്ധിമാനായ ഒരു നിര്‍മ്മാതാവാണ്‌. മാത്രമോ? ആള്‍ ഭേദപ്പെട്ടൊരു തിരക്കഥാകൃത്തും തരക്കേടില്ലാത്ത സംവിധായകനും ശരാശരിയ്‌ക്ക് അല്‌പം താഴെ നില്‍ക്കുന്ന നടനും ദീര്‍ഘവീക്ഷണമുള്ള വിതരണക്കാരനും കൂടിയാണ്‌. ചുരുക്കിയാല്‍ തികവൊത്ത കച്ചവട കലാകാരന്‍. ഒരു സിനിമയെ പണമാക്കി മാറ്റാനുള്ള ചെപ്പടി ചേരുവകള്‍എന്തൊക്കെയാണെന്ന്‌ വ്യക്‌തമായി അറിയാവുന്ന ഒരാളാണ്‌ അദ്ദേഹമെന്നത്‌ തര്‍ക്കമില്ലാത്ത കാര്യം. എന്നിട്ടും കോബ്ര പോലൊരു സാഹസത്തിന്‌ ലാല്‍ മുതിര്‍ന്നു എന്നത്‌ പ്രേക്ഷകരുടെ സാമാന്യബോധത്തിന്‌ നേരേയുള്ള വെല്ലുവിളിയായി കാണേണ്ടതാണ്‌. എതിര്‍ക്കേണ്ടതാണ്‌. ഒന്നുകില്‍ ലാലിന്‌ പ്രേക്ഷകരുടെ പള്‍സ്‌ അറിയാനുള്ള ശക്‌തി നഷ്‌ടപ്പെട്ടിരിയ്‌ക്കുന്നു. അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ സിനിമയെന്തെന്നതിനെക്കുറിച്ച്‌ മോശമല്ലാത്തവിധം ഒരു ധാരണ ലഭിച്ചുകഴിഞ്ഞിരിയ്‌ക്കുന്നു. അവരുടെ മനസ്സിന്റെ ആസ്വാദനനാവ്‌ പുതിയകുപ്പിയിലെ പഴകിയ വീഞ്ഞിനെ രുചിച്ചറിയാന്‍ പ്രാപ്‌തമായിരിക്കുന്നു. ലാലടക്കം ഏത്‌ വമ്പന്മാരും മലയാളികള്‍ക്കുമുന്നില്‍ ഇനി പടമിറക്കികളിയ്‌ക്കും മുന്‍പ്‌ ഓര്‍ക്കുക തലച്ചോറ്‌ വിയര്‍ത്ത്‌ പണിതില്ലെങ്കില്‍ പ്രേക്ഷകര്‍ നിങ്ങള്‍ക്ക്‌ വിശ്രമിക്കാന്‍ സ്വന്തം വീടിന്റെ തിണ്ണ ചൂണ്ടിക്കാണിച്ചുതരും എന്ന്‌.

മേല്‍ത്തരം സുമുഖനും അതേതരത്തില്‍ തന്നെ സുന്ദരനും കൂടാതെ മമ്മൂട്ടിയുടെ ആന്റണി പെരുമ്പാവൂരുമായ ആന്റോ ജോസഫിന്റെ കീശയിലെ പണമാണ്‌ കോബ്രയ്‌ക്ക് തീയേറ്ററില്‍ ഇഴയാനുള്ള ജീവന്‍ നല്‍കിയത്‌ എന്നാണ്‌ ടൈറ്റില്‍ കാര്‍ഡും പോസ്‌റ്ററും സൂചിപ്പിയ്‌ക്കുന്നത്‌. നായകന്‍ മെഗാതാരമായതുകൊണ്ട്‌ ഫാന്‍സിനെക്കൊണ്ട്‌ മകുടിയൂതിച്ച്‌ കോബ്രയെ തീയേറ്ററില്‍ തലയുയര്‍ത്തി നിര്‍ത്തി കാശാക്കാമെന്ന്‌ ആന്റോ ജോസഫ്‌ സാര്‍ കരുതിയിരിക്കും. നിര്‍ഭാഗ്യവാന്‌ മുതല്‍മുടക്ക്‌ തിരിച്ചുകിട്ടാനാവട്ടെ.

ചെറുനാണത്തോടെ കഥയെക്കുറിച്ച്‌ അല്‌പം വിവരിയ്‌ക്കാം. കഥയെന്ന സംഗതി ഫ്‌ലാഷ്‌ബാക്കിലാണെന്നതിനാല്‍ ചിത്രത്തിന്റെ തുടക്കം ബ്ലാക്ക്‌ വൈറ്റിലാണ്‌ . പഴയകാലം നിറരഹിതമായി കാണിക്കണമെന്ന കീഴ്‌വഴക്കം തെറ്റിക്കാന്‍ മാത്രമുള്ള അഹങ്കാരം സംവിധായകന്‍ കാണിച്ചിട്ടില്ല എന്നത്‌ അദ്ദേഹത്തിന്റെ മഹത്വമായി നമുക്ക്‌ വിലയിരുത്തി കഥയിലേയ്യ്‌ക്ക് കടക്കാം. കോലാലമ്പൂരിലെ ഒരു ആശുപത്രിയില്‍ തീവ്രവാദികളുടെ ആക്രമണം നടക്കുമ്പോള്‍ ജനിച്ചുവീഴുകയാണ്‌ രണ്ട്‌ പിഞ്ചുകുട്ടികള്‍. കോലാലമ്പൂര്‍ ആശുപത്രിയിലെ ആ കോലാഹലങ്ങള്‍ക്കിടയില്‍ കുട്ടികളെയുമെടുത്ത്‌ രക്ഷപെട്ട്‌ കാറില്‍ കയറുന്ന മാതാപിതാക്കള്‍ക്ക്‌ ഇരട്ടക്കുട്ടികളില്‍ ഒരാളെ മാറിപ്പോയതായി മനസ്സിലാവുന്നു. അതിനു കാരണമുണ്ട്‌. കുട്ടികളില്‍ ഒരാള്‍ വെളുത്തും മറ്റെയാള്‍ കറുത്തും കാണപ്പെട്ടും. വെളുത്തവനെയും കറുത്തവനെയും യഥാക്രമം മമ്മൂട്ടിയും ലാലും അവതരിപ്പിയ്‌ക്കുന്നു. പിന്നെ, മുന്നും പിന്നും നോക്കാതെ ബ്ലാക്ക്‌ വൈറ്റില്‍ നിന്നും കളറിലേയ്‌ക്ക് വളരുകയാണവര്‍. കോബ്രദേസ്‌ഴ്സായുള്ള അവരുടെ വളര്‍ച്ചയാണ്‌ പ്രേക്ഷകരുടെ തളര്‍ച്ചയായി വളരുന്നത്‌. അക്കമിട്ട്‌ പറയാന്മാത്രമുള്ള അനാവശ്യങ്ങള്‍ അനവധിയുണ്ടെങ്കിലും ഞാനതിന്‌ മുതിരുന്നില്ല. ഈ സിനിമ തീര്‍ച്ചയായും സിനിമയെ സ്‌നേഹിയ്‌ക്കുന്ന ഏവരും കാണണമെന്നാണ്‌ എന്റെ അഭിപ്രായം. ഒരു സിനിമ എങ്ങനെ ആവരുതെന്ന്‌ മനസ്സിലാക്കാന്‍ അത്‌ സഹായകരമാവും.

വേണുവാണ്‌ ക്യാമറ ചലിപ്പിച്ചിരിയ്‌ക്കുന്നത്‌. ചുമ്മാ ചലിപ്പിച്ചു. അത്രമാത്രം. ആള്‍ മോശക്കാരനല്ലെന്ന്‌ നമുക്കൊക്കെ അറിയാം. പിന്നെന്തേ, ഇതിലിമ്മാതിരി ഒരു ചലിപ്പിയ്‌ക്കല്‍ വേണുസാര്‍? എഡിറ്റിംഗ്‌ നടത്തിയ വി. സാജന്‍ തന്റെ കത്രിക സൂക്ഷ്‌മതയോടെ പ്രേക്ഷകരുടെ കൊരവള്ളി തന്നെ കഷ്‌ണിക്കുന്നു. ചമയം കൈകാര്യം ചെയ്‌ത രഞ്‌ജിത്‌ അമ്പാടി അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി ഒരുക്കുക മാത്രമല്ല ആവേശം മൂത്ത്‌ പ്രേക്ഷകരുടെ മുഖത്ത്‌ പുള്ളികുത്തി അവരെ ജോക്കറാക്കിവരെ ഒരുക്കി വൈഭവം വെളിവാക്കുന്നു.

പെണ്‍നടികളില്‍ പ്രമുഖര്‍ പത്മപ്രിയയും കനിഹയുമാണ്‌. സ്വാഭാവികമായും നായകന്മാരുടെ പ്രേമത്തിന്‌ ഇരയാവുക മാത്രമായിരിക്കുമല്ലോ ഇവരുടെ കഥാപാത്രങ്ങളുടെ ധര്‍മ്മം. അത്‌ അങ്ങനെതന്നെ. സലിം കുമാറിന്‌ ദേശീയ അവാര്‍ഡൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ്‌ കേള്‍വി. അദ്ദേഹം കുക്ഷിനിറയ്‌ക്കണമല്ലോ എന്ന ചിന്തയിലാണ്‌ ഇത്തരം വേഷങ്ങള്‍ കെട്ടിയാടുന്നതെങ്കില്‍ ഞാന്‍ ആ വയറിനെ മാനിച്ച്‌ പിന്‍വാങ്ങുന്നു.

ശുഭം!


My Signature

Posted Image

Posted Image



Posted Image


#2 DraCulA™

 
DraCulA™

    The Prince of Darkness

  • Administrators
    • Member ID: 303
  • 6,406 posts
  • 411 topics
  • Joined 26-October 09
  • Gender:Male
  • Location:www.thanalmaram.com
  • Interests:Posting in Thanalmaram and Talking to My Sweet Heart

Current mood: Scared
Click to view battle stats
 

Posted 19 April 2012 - 03:25 PM

athum pottiya :o




0 user(s) are reading this topic

0 members, 0 guests, 0 anonymous users