Jump to content

 • Log in with Facebook Log In with Google      Sign In   
 • Create Account

Photo

ഗ്ലാമറാകാതെ പറ്റില്ല- മേഘ്ന രാജ്


 • You cannot start a new topic
 • Please log in to reply
3 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

  Queen Of TM

 • Senior Moderator
  • Member ID: 5,108
 • 7,242 posts
 • 1,306 topics
 • Joined 07-November 10
 • Gender:Female
 • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 16 April 2012 - 10:12 AM

സായാഹ്‌നം; നെയ്യാറ്റിന്‍കര വണ്ടന്നൂരിലെ പുരാതനമായ തറവാട്‌. ജയസൂര്യ നായകനായ 'നല്ലവന്‍' എന്ന ചിത്രത്തിനുശേഷം അജി ജോണ്‍ സംവിധാനം ചെയ്യുന്ന 'നമുക്ക്‌ പാര്‍ക്കാന്‍' എന്ന ചിത്രത്തിന്റെ മുഖ്യ ലൊക്കേഷന്‍ ഇവിടെയാണ്‌. ഒരു പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുകയാണ്‌. മുമ്പും ഇത്തരമൊരു ചിത്രീകരണം ഇവിടെ നടന്നിരുന്നു. വിനയന്‍ സംവിധാനം ചെയ്‌ത 'ബോയ്‌ഫ്രണ്ട്‌' എന്ന ചിത്രത്തിലെ 'റംസാന്‍ നിലാവൊത്ത പെണ്ണാളെ' എന്ന ഗാനചിത്രീകരണമാണ്‌ അന്നിവിടെ നടന്നത്‌. ഗാനഗന്‌ധര്‍വന്‍ കെ.ജെ. യേശുദാസ്‌ പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു ചലച്ചിത്രത്തിനുവേണ്ടി പാടി അഭിനയിച്ച രംഗമായിരുന്നു അത്‌. നാലായിരം സ്‌ക്വര്‍ ഫീറ്റിലാണ്‌ ബോയ്‌ഫ്രണ്ടിനുവേണ്ടിയുള്ള സെറ്റ്‌ അന്ന്‌ കലാസംവിധായകന്‍ ഒരുക്കിയത്‌. 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തില്‍ അവതരിപ്പിച്ച മേഘ്‌നാരാജാണ്‌ 'നമുക്ക്‌ പാര്‍ക്കാന്‍' എന്ന ചിത്രത്തിലെ നായികയായി ഇവിടെയുള്ളത്‌ എന്നത്‌ മറ്റൊരു യാദൃച്‌ഛികത.

പിറന്നാള്‍ ആഘോഷമാണോ ചിത്രീകരിക്കുന്നതെന്ന്‌ അജി ജോണിനോട്‌ ചോദിക്കുമ്പോള്‍ സംവിധായകന്റെ മുഖത്ത്‌ ചിരി നിറഞ്ഞ സസ്‌പെന്‍സ്‌. അല്‌പസമയം കാത്തിരിക്കാന്‍ പറഞ്ഞിട്ട്‌ തന്റെ സിനിമയിലെ മുഴുവന്‍ അംഗങ്ങളെയും പിറന്നാള്‍ കേക്ക്‌ വച്ചിരുന്ന മേശയ്‌ക്ക്‌ പിന്നിലേക്ക്‌ വരാനുള്ള സംവിധായകന്റെ നിര്‍ദ്ദേശം. സസ്‌പെന്‍സിന്‌ വിരാമമിട്ട്‌ മേഘ്‌നാരാജിന്റെ അമ്മ സുമ ജോഷെ അവിടേയ്‌ക്ക്‌ വന്നു. മുന്‍കാല കന്നട നടികൂടിയായ സുമജോഷെ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 'ഹാപ്പി ബര്‍ത്ത്‌ഡേ റ്റു യൂ' എന്ന്‌ സെറ്റിലുള്ള എല്ലാവരുടെയും ആശംസകള്‍ക്കിടയില്‍ സുമ ജോഷെ കേക്ക്‌ മുറിച്ച്‌ മേഘ്‌നാരാജിന്റെ വായിലേക്ക്‌ വച്ചുകൊടുത്തു. 'നമുക്ക്‌ പാര്‍ക്കാന്‍' എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ ഇല്ലാത്ത രംഗമായിരുന്നു ഇത്‌. മേഘ്‌നാരാജിന്റെ പിറന്നാള്‍ ആഘോഷമാണ്‌ അന്നവിടെ നടന്നത്‌. ഈ പിറന്നാള്‍ സന്തോഷത്തിലാണ്‌ മേഘ്‌നാരാജ്‌ സിനിമാ മാംഗളത്തിനുവേണ്ടി മുഖാമുഖത്തിന്‌ തയാറായത്‌.

'നമുക്ക്‌ പാര്‍ക്കാനി'ലെ കഥാപാത്രം.

വെറ്റിനറി സര്‍ജനായ ഡോക്‌ടര്‍ രാജീവന്റെ ഭാര്യ രേണുകയെന്ന കഥാപാത്രമായാണ്‌ ചിത്രത്തില്‍ ഞാനഭിനയിക്കുന്നത്‌. ഒരു മധ്യവര്‍ത്തി കുടുംബത്തിലെ പെണ്‍കുട്ടിയായ രേണുക ൈപ്രമറിസ്‌കൂള്‍ അധ്യാപികയാണ്‌. അനൂപ്‌ മേനോനാണ്‌ ഡോക്‌ടര്‍ രാജീവനെ അവതരിപ്പിക്കുന്നത്‌. സ്വന്തമായൊരു വീട്‌ എന്ന രാജീവന്റെ സങ്കല്‌പങ്ങള്‍ക്ക്‌ ഏറെ പിന്തുണ നല്‍കുന്നയാളാണ്‌ രേണുക. രണ്ട്‌ പെണ്‍മക്കളുടെ അമ്മകൂടിയായ രേണുക ഭക്ഷണമുണ്ടാക്കുന്നതിലും വീട്‌ വൃത്തിയാക്കുന്നതിലും മക്കളെ സ്‌കൂളില്‍ അയക്കുന്നതിലുമൊക്കെ സന്തോഷം കണ്ടെത്തുന്ന ടിപ്പിക്കല്‍ മലയാളി വീട്ടമ്മയാണ്‌.

വിഭിന്ന ചിന്തകളുമായി ഡോക്‌ടര്‍ രാജീവന്‍.

വീട്‌ എന്ന സങ്കല്‌പത്തെക്കുറിച്ച്‌ രാജീവന്‌ ഏറെ മുന്‍ധാരണകളുണ്ട്‌. രാജീവന്റെ സങ്കല്‌പങ്ങളുമായി എപ്പോഴും സമരസപ്പെട്ട്‌ പോവാനുള്ള ശ്രമമാണ്‌ രേണുകയുടേത്‌. രാജീവന്റെ സഹോദരങ്ങള്‍ക്കെല്ലാം സ്വന്തമായി വീടുണ്ട്‌. എല്ലാം രാജീവന്റെ ശ്രമഫലമായുണ്ടായതാണ്‌ എന്നതാണ്‌ മറ്റൊരു വൈചിത്ര്യം. രാജീവന്റെ സങ്കല്‌പത്തില്‍ വീട്ടില്‍ നിറയെ പശുക്കളും തൊഴുത്തുമൊക്കെ വേണം. മാസ്‌റ്റര്‍ ബെഡ്‌റൂമില്‍നിന്ന്‌ പുറത്തേക്ക്‌ ബാല്‍ക്കണി ഉണ്ടാവണം. ഇതൊക്കെയാണ്‌ രാജീവന്റെ ചിന്ത. ചുരുങ്ങിയ മാസവരുമാനംകൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്നതല്ല രാജീവന്റെ സങ്കല്‌പത്തിലെ വീട്‌. എന്നാലും രാജീവന്റെ ആഗ്രഹങ്ങള്‍ക്ക്‌ എപ്പോഴും ധാര്‍മിക പിന്തുണ നല്‍കുന്നവളാണ്‌ രേണുക.

പക്വതയുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ മാത്രമോ.

രണ്ട്‌ പെണ്‍കുട്ടികളുടെ അമ്മയാണ്‌ രേണുക. ഏറെ അഭിനയ സാധ്യതയുള്ള പക്വമായ കഥാപാത്രമായതുകൊണ്ടുതന്നെ പൂര്‍ണ മനസോടെയാണ്‌ രേണുകയെ ഞാനവതരിപ്പിക്കുന്നത്‌. മലയാളത്തില്‍ മാത്രമാണ്‌ ഇത്തരം അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ ലഭിക്കുന്നത്‌. 'അച്‌ഛന്റെ ആണ്‍മക്കള്‍' എന്ന ചിത്രത്തിലും ഏറെ വൈകാരിക തലങ്ങളുള്ള ഒരു കഥാപാത്രത്തെയാണ്‌ ഞാന്‍ അവതരിപ്പിച്ചത്‌.

അച്‌ഛന്റെ ആണ്‍മക്കള്‍ സോള്‍ഡായ കഥാപാത്രം.

'അച്‌ഛന്റെ ആണ്‍മക്കള്‍' തിരുവനന്തപുരന്ത്‌ തീയേറ്ററില്‍ പോയി കണ്ടു. ഐ.പി.എസ്‌.കാരനായ പോലീസ്‌ ഓഫീസറുടെ ഭാര്യാവേഷമായിരുന്നു ചിത്രത്തില്‍ എന്റേത്‌. വളരെ ബോള്‍ഡായ കഥാപാത്രമായിരുന്നു എന്റെ കഥാപാത്രം. പാവം വീട്ടമ്മയുടെ പരിവേഷമാണ്‌ നമുക്ക്‌ പാര്‍ക്കാനിലെ രേണുകയില്‍. അതില്‍നിന്നും തികച്ചും വ്യത്യസ്‌തതയുള്ള കഥാപാത്രമായിരുന്നു അച്‌ഛന്റെ ആണ്‍മക്കളിലെ മീര എന്ന എന്റെ കഥാപാത്രം. കുറ്റാന്വേഷണത്തിന്റെ പശ്‌ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ കഥാപാത്രം എനിക്ക്‌ ഏറെ പ്രശംസ നേടിത്തന്നു.

വിവാദനായികാ പരിവേഷത്തിലൂടെ തുടക്കം.

അത്തരം പരാമര്‍ശങ്ങളോട്‌ എനിക്ക്‌ പ്രതിപത്തി തീരെയില്ല. എനിക്ക്‌ മലയാളത്തില്‍ തുടക്കവും മികച്ച അംഗീകാരവും നേടിത്തന്ന ചിത്രമാണ്‌ വിനയന്‍സാറിന്റെ 'യക്ഷിയും ഞാനും'. കന്നട, തമിഴ്‌ ചിത്രങ്ങളില്‍നിന്ന്‌ ഒരു ഡസനോളം മലയാള ചിത്രങ്ങളിലേക്കുള്ള വഴിയാണ്‌ യക്ഷിയും ഞാനും നല്‍കിയത്‌. വിനയന്‍സാറിനോട്‌ അതിലെനിക്ക്‌ വലിയ നന്ദിയുണ്ട്‌. വിനയന്‍സാറിന്റെ കഠിനാദ്ധ്വാനം ചിത്രത്തിന്‌ പിറകിലുണ്ടായിരുന്നുവെന്നാണ്‌ എന്റെ വിശ്വാസം.

വിനയന്‍സാറിന്‌ മലയാള സിനിമയില്‍ വിലക്ക്‌.

'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ കഥ എന്നോട്‌ പറയുമ്പോള്‍ വിനയന്‍സാറിന്‌ മലയാളസിനിമയില്‍ വിലക്കുണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹം മലയാളത്തില്‍ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും സമ്മാനിച്ച സീനിയര്‍ സംവിധായകനാണെന്ന്‌ ഞാന്‍ മനസിലാക്കിയിരുന്നു. ജനുവരിയിലെ കുറ്റാലം ഷെഡ്യൂളിനിടയിലാണ്‌ വിനയന്‍സാറിന്റെ വിലക്കിനെക്കുറിച്ച്‌ എന്റെ അച്‌ഛനും അമ്മയും മനസിലാക്കുന്നത്‌. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സമയത്താണ്‌ അവര്‍ എന്നോട്‌ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. ഇങ്ങനെ ഒരു വലക്കും കലാകാരന്റെയോ കലാകാരിയുടെയോ മേല്‍ പ്രയോഗിക്കാന്‍ പാടില്ലായെന്ന ചിന്താഗതിക്കാരിയാണ്‌ ഞാന്‍.

മലയാളഭാഷ പഠിച്ചുതുടങ്ങി.

ഇപ്പോള്‍ ഒരു വിധം സംഭാഷണം പറയാന്‍ ഞാന്‍ പ്രാപ്‌തയാണ്‌. തമിഴ്‌ നന്നായറിയാവുന്നതുകൊണ്ട്‌ മലയാളഭാഷ ഒരു വിധം കൈകാര്യം ചെയ്യാമെന്നുള്ള ആത്‌മവിശ്വാസം എനിക്കുണ്ട്‌. ഒരു ഡസനോളം ചിത്രങ്ങള്‍ മലയാളത്തില്‍ കരാര്‍ ചെയ്‌തതോടെ നല്ലവണ്ണം മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ മലയാളം വായിച്ച്‌ മനസിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌.

മേഘ്‌നയുടെ തെലുഗു, കന്നട, തമിഴ്‌ ചിത്രങ്ങളെക്കുറിച്ച്‌.

തെലുഗ്‌, കന്നട, തമിഴ്‌ എന്നീ ഭാഷകളില്‍ അഭിനയിച്ചതൊക്കെ തികച്ചും ഗ്ലാമര്‍ വേഷങ്ങളാണ്‌. വിശാലമായ വിപണന സാധ്യതയുള്ള ചിത്രങ്ങളായതിനാല്‍ ഗ്ലാമറാകാതെ പറ്റില്ല. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഗ്ലാമറായി അഭിനയിക്കുന്നത്‌ ഇപ്പോള്‍ സര്‍വസാധാരണമാണ്‌. ഈ ചിത്രങ്ങളിലൊക്കെ വള്‍ഗറാകാതെ ഗ്ലാമര്‍ ചെയ്യാനാണ്‌ ഞാന്‍ ശ്രമിച്ചത്‌.? ഇതില്‍ എടുത്തു പറയേണ്ട കഥാപാത്രം 'കാതല്‍ സൊല്ല വന്തേന്‍' എന്ന തമിഴ്‌ചിത്രമാണ്‌. വളരെ സ്വാഭാവികമായ കഥാപാത്രമായിരുന്നു ചിത്രത്തിലേത്‌. തിരക്കഥയായിരുന്നു ആ ചിത്രത്തിന്റെ കരുത്ത്‌.

പുതിയ ചിത്രങ്ങളെക്കുറിച്ച്‌.

രേവതി എസ്‌. വര്‍മ സംവിധാനം ചെയ്യുന്ന 'മാഡ്‌ഡാഡ്‌' എന്ന ചിത്രത്തില്‍ ലാല്‍സാറിന്റെ നായികയാവുന്നു. പിന്നെ വി. ബോസ്‌ സംവിധാനം ചെയ്യുന്ന ചിത്രം, ലാല്‍സാറുമൊത്ത്‌ ഐസക്‌ന്യൂട്ടണ്‍ സണ്‍ ഓഫ്‌ ഫിലിപ്പോസ്‌, അനീഷ്‌ അന്‍വറിന്റെ മുല്ലമൊട്ടും മുന്തിരിച്ചാറും, പിന്നെ കെ. മധു സംവിധാനം ചെയ്യുന്ന ബാങ്കിംഗ്‌ അവേഴ്‌സ്‌ ടെന്‍ റ്റു ഫോര്‍, സയ്യദ്‌ ജഫ്രി സംവിധാനം ചെയ്യുന്ന പങ്കായം തുടങ്ങിയവയാണ്‌ കരാറായ മറ്റ്‌ ചിത്രങ്ങള്‍.

My Signature

Posted Image

Posted ImagePosted Image


#2 DraCulA™

 
DraCulA™

  The Prince of Darkness

 • Administrators
  • Member ID: 303
 • 6,406 posts
 • 411 topics
 • Joined 26-October 09
 • Gender:Male
 • Location:www.thanalmaram.com
 • Interests:Posting in Thanalmaram and Talking to My Sweet Heart

Current mood: Scared
Click to view battle stats
 

Posted 16 April 2012 - 11:02 AM

Megna :m: :u:

#3 PuNChiRi PuSHkU™

 
PuNChiRi PuSHkU™

  Sharikkum Moylaali

 • Management
  • Member ID: 13,885
 • 1,716 posts
 • 24 topics
 • Joined 24-August 11
 • Gender:Male
 • Location:DMM
 • Interests:sleeping..

Current mood: Sad
Click to view battle stats
 

Posted 16 April 2012 - 11:25 AM

evarkoke pidichu nikkanel angane ayalle pattuu :ayye:

#4 Paathumma

 
Paathumma

  TM PANCHAYATHU KUDUMBASREE CONVENOR

 • Deluxe Member
  • Member ID: 1,312
 • 3,316 posts
 • 696 topics
 • Joined 23-February 10
 • Gender:Female
 • Location:CALICUT
 • Interests:Music

Current mood: Angelic
Click to view battle stats
 

Posted 16 April 2012 - 11:49 AM

endokke kelkanam :ennittu:
My Signature

Posted Image

0 user(s) are reading this topic

0 members, 0 guests, 0 anonymous users