Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല


  • You cannot start a new topic
  • Please log in to reply
2 replies to this topic

#1 Amal

 
Amal

    Royal Member

  • Royal Member
    • Member ID: 271
  • 6,412 posts
  • 915 topics
  • Joined 23-October 09
  • Gender:Male
  • Location:kuwait
  • Interests:sleeeeeeping

Current mood: Hot
Click to view battle stats
 

Posted 06 April 2012 - 03:00 AM

മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല Posted Image


അച്‌ഛന്‍ ജോസ്‌ സിനിമാനിര്‍മാതാവ്‌. അമ്മ ജയലക്ഷ്‌മി സംഗീതജ്‌ഞ. ആദ്യഗാനം പാടിയത്‌ ചിത്രയോടൊത്ത്‌. അഭിനയിക്കാന്‍ അവസരം ലഭിച്ചതാകട്ടെ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം. ഇതില്‍പ്പരം എന്തുവേണം രഞ്‌ജിനി ജോസിന്‌ അഭിമാനിക്കാന്‍. പാട്ടില്‍ നിന്ന്‌ അഭിനയത്തിലേക്കാണോ എന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ രഞ്‌ജിനിയുടെ വാക്കുകളിലേക്ക്‌.

? മലയാളത്തിലെ സൂപ്പര്‍സ്‌റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാനായല്ലോ. എന്താണ്‌ ഈ ചുവടുമാറ്റത്തിനു പിന്നില്‍.

യാദൃച്‌ഛികമായി അങ്ങനെ സംഭവിച്ചതാണ്‌. സത്യത്തില്‍ എനിക്ക്‌ അഭിനയത്തോട്‌ ഒരു താത്‌പര്യവുമില്ല. പാട്ടില്‍ തന്നെ തുടരും. അഭിനയിക്കാനുള്ള ഓഫറുകള്‍ ഇപ്പോള്‍ നിരസിക്കുകയാണ്‌. നാലു വയസുള്ളപ്പോള്‍ അച്‌ഛന്റെ സിനിമയില്‍ ബേബി ആര്‍ട്ടിസ്‌റ്റായാണ്‌ ആദ്യം ക്യാമറയ്‌ക്കു മുന്നിലെത്തിയത്‌. എനിക്കങ്ങനെ മേക്കപ്പിട്ട്‌ ക്യാമറയ്‌ക്കു മുന്നില്‍ നില്‍ക്കാനൊന്നും ക്ഷമയില്ല.

?മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാനുള്ള അവസരം വന്നത്‌.

ഡാഡി നിര്‍മാതാവായതിനാല്‍ കുട്ടിക്കാലം മുതല്‍ക്കേ സിനിമയിലെ മിക്കവരുമായും പരിചയമുണ്ട്‌. അരോമ മോഹന്‍ചേട്ടനാണ്‌ 'റെഡ്‌ ചില്ലീസി'ല്‍ അഭിനയിക്കാന്‍ വിളിച്ചത്‌. ലാലേട്ടനുമായി ഒരുദിവസം മാത്രമേ ഷൂട്ടിംഗ്‌ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത്‌ ഞാന്‍ തിരുവനന്തപുരത്ത്‌ ഒരു ചാനലിന്റെ പ്രോഗ്രാമിലാണ്‌. മുന്‍കൂട്ടി നിശ്‌ചയിച്ച പ്രോഗ്രാമായതിനാല്‍ അവിടെ നിന്നു പോകാനാകില്ല. ഞാനാകെ ധര്‍മസങ്കടത്തിലായി. കാര്യങ്ങളറിഞ്ഞ ലാലേട്ടന്‍ ഡാഡിയെ വിളിച്ചു. ''സാരമില്ല, അടുത്ത ദിവസം നമുക്ക്‌ നോക്കാം''. ഇത്രവലിയൊരു നടന്‍ നമ്മളെപ്പോലെ ചെറിയൊരാള്‍ക്കു വേണ്ടി ഷൂട്ടിംഗ്‌ ഒരു ദിവസം മാറ്റിവച്ചു. അന്നാണ്‌ ലാലേട്ടന്റെ മനസിന്റെ വലിപ്പം അറിയുന്നത്‌. പിറ്റേന്ന്‌ ഷൂട്ടിംഗിനിടയില്‍ വളരെ 'കൂള്‍' ആയിരുന്നു അദ്ദേഹം. പിന്നീട്‌ മമ്മുക്കായുടെ 'ദ്രോണ 2010'ല്‍. പാട്ടൊക്കെ കൊളളാം, അഭിനയം തുടരണം എന്നാണ്‌ മമ്മുക്കാ പറഞ്ഞത്‌. പക്ഷേ എനിക്കതില്‍ ഒട്ടും താത്‌പര്യമില്ല.

?പാട്ടില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ തോന്നിയത്‌.

പണ്ടു മുതല്‍ക്കേ പാട്ടില്‍ മാത്രമായിരുന്നു ശ്രദ്ധ. അമ്മ പിന്നണിഗായിക കൂടിയാണ്‌. കുട്ടിക്കാലത്ത്‌ മദ്രാസില്‍ അമ്മ സിനിമയ്‌ക്കു വേണ്ടി പാട്ട്‌ റെക്കോഡ്‌ ചെയ്യുന്നതു കണ്ടാണ്‌ വളര്‍ന്നത്‌. കര്‍ണാട്ടിക്കും വെസ്‌റ്റേണുമെല്ലാം അന്നേ കേട്ടുപഠിച്ചു. പിന്നീട്‌ കേരളത്തിലേക്കു താമസം മാറ്റിയപ്പോഴാണ്‌ മലയാളം പഠിച്ചത്‌. ഉണരുണരൂ.. എന്ന ഒരു പാട്ടു പാടാനായി മാത്രം നിരവധി ഗാനമേളകളില്‍ പോയിട്ടുണ്ട്‌. പിന്നീട്‌ ചിത്രച്ചേച്ചിയോടൊപ്പം സിനിമയ്‌ക്കായി ആദ്യഗാനം പാടി. ആ സമയത്താണ്‌ എനിക്ക്‌ മെഡിസിന്‍ എന്‍ട്രന്‍സിന്‌ റാങ്ക്‌ ലഭിക്കുന്നത്‌. നിനക്ക്‌ ഡോക്‌ടറാകണോ പാട്ടുകാരിയാകണോ എന്ന്‌ വീട്ടുകാര്‍ ചോദിച്ചു. ഗായികയാകണമെന്നായിരുന്നു എന്റെ ഉത്തരം. അന്നെടുത്ത തീരുമാനം ശരിയായി എന്നാണ്‌ ഇപ്പോള്‍ തോന്നുന്നത്‌.

?സ്‌റ്റേജ്‌ ഷോയില്‍ മറക്കാനാകാത്ത അനുഭവം

കണ്ണൂര്‍ താളിക്കാവില്‍ എന്റെ ഗാനമേള നടക്കുകയാണ്‌. പാട്ട്‌ തുടങ്ങിയതും നാട്ടുകാര്‍ കൂവല്‍ ആരംഭിച്ചു. പ്രശസ്‌തരായ ഗായകരെപ്പോലും കൂവി വിട്ട നാട്ടുകാരാണ്‌. എനിക്കാകെ പരിഭ്രമമായി. കൂവല്‍ കാരണം പാട്ടു കേള്‍ക്കാനാകാത്ത സ്‌ഥിതി. അച്‌ഛന്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ പാട്ടു നിര്‍ത്തി മൈക്കെടുത്തു. '' ചേട്ടന്‍മാരേ, ഞാനൊരു കൊച്ചുകുട്ടിയാണ്‌. നിങ്ങളുടെ സഹകരണമില്ലെങ്കില്‍ എനിക്കു മുന്നോട്ടു പോകാനാകില്ല''. ഇതു കേട്ടതും അവര്‍ക്ക്‌ എന്നോട്‌ സഹതാപം തോന്നി. നിശബ്‌ദമായി. ഗാനമേള തീരും വരെ അവിടെ ആരും കൂവിയില്ല.

? ശബ്‌ദം മാറ്റിപ്പാടുന്നു എന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു.

തെറ്റായ ധാരണയാണ്‌. വെസ്‌റ്റേണ്‍ ഗാനങ്ങള്‍ പാടുന്ന രീതി മലയാളത്തില്‍ തീരെ കുറവാണ്‌. സുരേഷ്‌ പീറ്റേഴ്‌സ് ആണ്‌ ഈ രീതിയില്‍ ആദ്യമായി പാടിച്ചത്‌. എന്നു കരുതി ഞാന്‍ വെസ്‌റ്റേണ്‍ മാത്രം പാടുന്ന ഗായികയല്ല. സുനീതി ചൗഹാനെപ്പോലെ വേഴ്‌സറ്റൈല്‍ ആകാനാണ്‌ താത്‌പര്യം.

?ഉത്തരേന്ത്യന്‍ ഗായികമാര്‍ അവസരങ്ങള്‍ തട്ടിപ്പറിക്കുന്നുണ്ടോ.

അവര്‍ മലയാളത്തില്‍ പാടുന്നതില്‍ വിരോധമില്ല. എന്നാല്‍ അവസരങ്ങള്‍ അവര്‍ക്കു മാത്രം നല്‍കുന്നത്‌ ശരിയല്ല. ഇവിടെയുള്ളവരെ അവിടെ അടുപ്പിക്കാറില്ലല്ലോ. സിനിമയില്‍ പാടുന്നതുകൊണ്ടാണ്‌ ഇപ്പോഴുള്ള സ്‌റ്റേജ്‌ ഷോകളെങ്കിലും ലഭിക്കുന്നത്‌. ശ്രേയാഘോഷല്‍ അടക്കമുള്ള ഉത്തരേന്ത്യക്കാര്‍ക്ക്‌ ഇവിടെ അമിതപ്രാധാന്യം കൊടുക്കുന്നുണ്ട്‌. ഗായത്രി അടക്കമുള്ള ഞങ്ങളുടെ തലമുറയിലുള്ള ആര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഇവിടെ പലപ്പോഴും മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല.

?ഈസ്‌റ്റര്‍ ആഘോഷമൊക്കെ.

വിപുലമായ ആഘോഷങ്ങള്‍ ഉണ്ടാകാറില്ല. പെസഹായ്‌ക്ക് ഡാഡിയുടെ പെരുമ്പാവൂരുള്ള വീട്ടില്‍ പോകും. ദുഃഖവെള്ളിക്ക്‌ നോണ്‍ ഒഴിവാക്കും. ഈസ്‌റ്ററിന്‌ യാത്ര കുറയ്‌ക്കും. ഇതിലൊതുങ്ങുന്നു ഈസ്‌റ്റര്‍. പക്ഷേ അന്ന്‌ ഒരുപിടി പഴയ നല്ല പാട്ടുകള്‍ റേഡിയോയില്‍ കേള്‍ക്കാം. പാവനനാം ആട്ടിടയാ, ദീപം കാട്ടുക നീലാകാശമേ, ആകാശങ്ങളില്‍ വാഴും, സ്‌നേഹസ്വരൂപനാം നാഥാ തുടങ്ങിയ പാട്ടുകളാണ്‌ എനിക്ക്‌ ഏറെ ഇഷ്‌ടം.

?വിവാഹാലോചനകള്‍ നടക്കുന്നു. ആരെയെങ്കിലും മനസില്‍ കണ്ടിട്ടുണ്ടോ.

ഇല്ല. ഡാഡി ക്രിസ്‌ത്യനും മമ്മി ബ്രാഹ്‌മിനും ആണെങ്കിലും ഞങ്ങള്‍ ഫ്രണ്ട്‌സിനെപ്പോലെയാണ്‌. ഇക്കൊല്ലം തന്നെ വിവാഹം നടന്നേക്കും. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നെടുക്കുന്ന തീരുമാനമേ അംഗീകരിക്കൂ. വരന്‍ ഏതു മതക്കാരനായാലും പ്രശ്‌നമില്ല. കൂടുതലും ഹിന്ദു ആലോചനകളാണ്‌ വരുന്നത്‌. എന്റെ പ്രൊഫഷനെ ബാധിക്കാത്ത ആളാകണം. സിനിമക്കാരെ മാത്രമേ പരിഗണിക്കൂ എന്നില്ല. കക്ഷി ഒരു ഭര്‍ത്താവുദ്യോഗക്കാരനായിരിക്കരുത്‌. സ്വന്തമായ കരിയര്‍ ഉള്ള, വ്യക്‌തിത്വമുള്ള ആളായിരിക്കണമെന്നു മാത്രം.

രഞ്‌ജിനിയുടെ ഇഷ്‌ടഗാനം (ഈസ്‌റ്റര്‍ സ്‌പെഷല്‍)

ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല

ഗായിക: എസ്‌. ജാനകി, ബി. വസന്ത

സംഗീതസംവിധായകന്‍: എം.എസ്‌. ബാബുരാജ്‌

രചന: പി. ഭാസ്‌കരന്‍

വര്‍ഷം: 1967



പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ

പാവങ്ങള്‍ ഞങ്ങളാശ്വസിക്കട്ടെ

ദേവാ നിന്‍ തിരുസന്നിധിയില്‍ (2)



ഇന്നു മുന്നിലിരിക്കുമീ അന്നം

നിന്റെ സമ്മാനമല്ലയോ (2)

ഇന്നു ഞങ്ങള്‍തന്‍ പാനപാത്രത്തില്‍

നിന്റെ കാരുണ്യ ജീവനം (2)



(പാവനനാം ആട്ടിടയാ...)



താവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ (2)

യഹോവ ഞങ്ങളെ നീ കിടത്തുന്നു

പ്രാണനില്‍ കുളിരേകുന്നു (2)

(പാവനനാം ആട്ടിടയാ...)

My Signature

Posted Image


സ്നേഹിക്കയില്ല ഞാന്‍നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാത്രത്തെയും....


#2 Nettooran Ambadi™

 
Nettooran Ambadi™

    TM PANCHAYATHU PRESIDENT

  • Management Staff
    • Member ID: 488
  • 9,322 posts
  • 606 topics
  • Joined 15-November 09
  • Gender:Male
  • Location:ThanalMaram
  • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 06 April 2012 - 03:09 AM

amaluuuu :thanku: ranjini super thanne :yes:
My Signature

Posted Image



Posted Image
Posted Image


#3 NeeRkkOli NamBolaN™

 
NeeRkkOli NamBolaN™

    TM Naughty Boy

  • Super Moderator
    • Member ID: 5,816
  • 1,923 posts
  • 75 topics
  • Joined 31-December 10
  • Gender:Male
  • Location:Kanhangad
  • Interests:Music,Science,Films

Current mood: Angelic
Click to view battle stats
 

Posted 06 April 2012 - 10:30 AM

Ivalude vicharam enda...... Shreya ghoshal malayalathil pidichu nilkunnath kazhivu kondane....
ivale pole malayalavum english um koodiya language alla shreyayudeth
Shreyaye pole akshara shudiyode ival padatte ..enittu theerumanikkam muttathe mullayke manamillayo enne

My Signature
Posted Image


എന്റെ സിരകളില്‍ നിന്റെ സംഗീതം



I am a Shreya FAN




0 user(s) are reading this topic

0 members, 0 guests, 0 anonymous users