Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ഗവി ഗേള്‍ സ്പീക്കിങ്‌ - ശ്രിത ശിവദാസ്


  • You cannot start a new topic
  • Please log in to reply
3 replies to this topic

#1 ChiNnU MoL™

 
ChiNnU MoL™

    Queen Of TM

  • Senior Moderator
    • Member ID: 5,108
  • 7,242 posts
  • 1,306 topics
  • Joined 07-November 10
  • Gender:Female
  • Location:angu dufaiyinnnaaa :)

Current mood: Confused
Click to view battle stats
 

Posted 27 March 2012 - 12:13 PM

ഗവിയുടെ മനോഹര കാഴ്ചകളൊരുക്കി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'ഓര്‍ഡിനറി'യിലൂടെ മലയാളത്തിലേക്ക് ഒരു പുതുമുഖ നായിക കൂടി... ശ്രിത ശിവദാസ്. ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ച് എല്ലാവരുടെയും ഗവി ഗേളായി ശ്രിത മാറിക്കഴിഞ്ഞു...

കോളേജില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സും കാത്തുനിന്നിരുന്ന കാലത്തൊന്നും അവള്‍ വിചാരിച്ചിട്ടുണ്ടാവില്ല, ഈ ഓര്‍ഡിനറി തന്റെ ജീവിതത്തെ അടിമുടി മാറ്റുമെന്ന്. അന്ന് അവള്‍ പാര്‍വതിയായിരുന്നു. ആലുവയിലെ ഉളിയന്നൂരില്‍നിന്ന് കാലടി ശ്രീശങ്കര കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സില്‍, സ്ഥിരമായി യാത്രചെയ്തിരുന്ന ഒരു സാധാരണ പെണ്‍കുട്ടി.

ആ യാത്രകളില്‍ റോഡോരങ്ങളിലെ വമ്പന്‍ സിനിമാ പോസ്റ്ററുകള്‍ കാണുമ്പോള്‍ എല്ലാവരെയും പോലെ അവളും ഒന്ന് നോക്കും... നോക്കി കടന്നുപോകും... അത്രമാത്രം. ഒരുനാള്‍ ആ ചുമരുകളില്‍ തന്റെ മുഖം പതിഞ്ഞ സിനിമാ പോസ്റ്ററുകളും പതിയുമെന്ന് അന്ന് അവള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ല.

എന്നാല്‍, അന്ന് അവള്‍ കാണാത്ത ആ സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. അതും ഒരു കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സിന്റെ കഥ പറയുന്ന സിനിമയില്‍ നായികയായി അരങ്ങേറ്റംകുറിച്ചുകൊണ്ട്. ആ പഴയ പാര്‍വതി ഇന്ന് പക്ഷേ, ശ്രിതയാണ്. ഗവിയുടെ മനോഹര കാഴ്ചകളൊരുക്കി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'ഓര്‍ഡിനറി'യിലെ പുതുമുഖ നായിക.

ഓര്‍ഡിനറി ഗേള്‍ ടു ഗവി ഗേള്‍

'ഓര്‍ഡിനറി' റിലീസ് ചെയ്ത ദിവസം മുതല്‍ ശ്രിതയുടെ മൊബൈലിന് വിശ്രമമേയില്ല. ''സുന്‍ സുന്‍ സുന്ദരി തുമ്പീ...'' എന്ന ഓര്‍ഡിനറി പാട്ടിന്റെ ഈണത്തില്‍ മൊബൈല്‍ ചിലച്ചുകൊണ്ടേയിരിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും എല്ലാം അഭിനന്ദന വാക്കുകള്‍ കേട്ട് ശ്രിത ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്. ''സിനിമ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍, ഇത്ര വലിയ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല.

എല്ലായിടത്തുനിന്നും നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഗവി എന്ന നാട്ടിന്‍പുറത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവിടത്തെ ഒരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് എനിക്ക്. യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ വരെ വിളിച്ച്, കല്യാണി എന്ന എന്റെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡാണ്. 'ഗവി ഗേള്‍' എന്ന് വിളിച്ച് അവര്‍ പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.'' എല്ലാവരുടേയും ഗവി ഗേളായി മാറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ശ്രിത മനസ്സ് തുറക്കുന്നു.

പാര്‍വതിയില്‍ നിന്ന് ശ്രിതയിലേക്ക്

Posted Imageസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറച്ചുനാള്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ടെന്നല്ലാതെ കലാപരമായി മറ്റ് പിന്‍ബലമൊന്നും എനിക്കില്ല. കൈരളി ചാനലില്‍ താരോത്സവം, ഡ്യൂ ഡ്രോപ്‌സ് തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്നു. അത് കണ്ടിട്ടാണ് സംവിധായകന്‍ സുഗീതേട്ടന്‍ ഓര്‍ഡിനറിയിലേക്ക് വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. പാര്‍വതി എന്ന പേര് സാധാരണമായതിനാല്‍, അത്ര കോമണ്‍ അല്ലാത്ത ഒരു പേര് എന്ന നിലയിലാണ് ശ്രിതയിലേക്ക് മാറുന്നത്.

ആദ്യ ഷോട്ട് തന്ന ആത്മവിശ്വാസം

അവതാരകയായി കുറച്ചുനാള്‍ വര്‍ക്ക് ചെയ്തതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ വലിയ വിറയൊന്നും ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, ലൊക്കേഷനില്‍ എത്തിയപ്പോഴേക്കുതന്നെ എന്റെ ടെന്‍ഷന്‍ കൂടി. സിനിമയുടെതന്നെ ആദ്യ ഷോട്ടാണ് എന്നെവെച്ച് എടുക്കുന്നതെന്നുകൂടി അറിഞ്ഞതോടെ അത് ഇരട്ടിച്ചു.

കുഞ്ചാക്കോ ബോബനെ ഞാന്‍ നോക്കിനില്‍ക്കുന്ന ഒരു സീനായിരുന്നു ആദ്യം എടുത്തത്. സുഗീതേട്ടന്റെയും ചാക്കോച്ചന്റെയും യൂണിറ്റിലെ മറ്റുള്ളവരുടെയും എല്ലാം സഹായത്താലാണ് അത് ഒറ്റ ടേക്കില്‍ത്തന്നെ ഓക്കെയാക്കാന്‍ കഴിഞ്ഞത്. അതിന് ശേഷമാണ് ആത്മവിശ്വാസമായത്.

കുട്ടിക്കാനത്തെ താമസവും പാചകവും

കുട്ടിക്കാനത്ത് ഒരു ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, ആസിഫ് അലി, ആന്‍ അഗസ്റ്റിന്‍, ജിഷ്ണു, ഹേമന്ദ്... ഇവരില്‍ ഞാനായിരുന്നു ഏറ്റവും ജൂനിയര്‍. അവര്‍ക്കെല്ലാവര്‍ക്കും നേരത്തെതന്നെ പരസ്പരം അറിയുകയും ചെയ്യാം. ഞാനാണെങ്കില്‍ എല്ലാവരേയും ലൊക്കേഷനില്‍വെച്ചാണ് പരിചയപ്പെടുന്നത്.

പക്ഷേ, അവര്‍ എനിക്ക് പ്രത്യേക പരിഗണന നല്‍കി. വളരെ നാളായി പരിചയമുള്ളവരെപ്പോലെയാണ് എല്ലാവരും എന്നോട് ഇടപെട്ടത്. ചില ദിവസങ്ങളില്‍ ചാക്കോച്ചന്റെ ഭാര്യ പ്രിയച്ചേച്ചി ഗസ്റ്റ്ഹൗസില്‍ വരും. ആ ദിവസങ്ങളില്‍ ഞങ്ങള്‍ പാചക പരീക്ഷണങ്ങളുമായി ഗസ്റ്റ്ഹൗസിന്റെ അടുക്കള കൈയടക്കും. ശരിക്കും 72 ദിവസത്തെ ഷൂട്ടിങ് ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു.

ബിജുച്ചേട്ടന്റെ ഡ്രൈവിങ്

ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സാണ് ചിത്രത്തിലെ പ്രധാനതാരം. ബിജുച്ചേട്ടന്‍ അതിന്റെ ഡ്രൈവറും ചാക്കോച്ചന്‍ കണ്ടക്ടറും. ബസ്സിനുള്ളിലെ ഷൂട്ടിങ്ങായിരുന്നു ഏറ്റവും രസകരം. ഞങ്ങള്‍ എല്ലാവരും ഒരു ടൂറിന് പോകുന്നത് പോലെ ബസ്സില്‍ കയറി ഇരിക്കും.

എന്നിട്ട് വാഗമണ്‍ റൂട്ടില്‍ വെറുതെ പോകും.

അതിനിടയിലാണ് ഷൂട്ടിങ്. ആദ്യമൊക്കെ ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. കാരണം ബിജുച്ചേട്ടന് ബസ് ഓടിച്ച് പരിചയമുണ്ടായിരുന്നില്ല. വഴിയാണെങ്കിലോ, കയറ്ററും ഇറക്കവും കൊടുംവളവുകളുമെല്ലാമുള്ളതും. ഒരു വശത്താണെങ്കില്‍ വലിയ കൊക്ക. പക്ഷേ, ബിജുച്ചേട്ടന്‍ എല്ലാം വളരെ കൂളായി കൈകാര്യം ചെയ്തു.

മറ്റ് വണ്ടികളില്‍ പോകുന്നവരും വഴിസൈഡില്‍ നില്‍ക്കുന്നവരുമെല്ലാം ആദ്യം ഞങ്ങളുടെ ബസ്സിനെ സാധാരണ യാത്രാബസ്സായിട്ടാണ് നോക്കിയിരുന്നത്. പക്ഷേ, ഡ്രൈവിങ് സീറ്റില്‍ ബിജുച്ചേട്ടനെ കാണുമ്പോള്‍ എല്ലാവരും അന്തംവിടും. പോരാത്തതിന് കണ്ടക്ടര്‍ വേഷത്തില്‍ ചാക്കോച്ചനും. അവരുടെ മുഖം മാറുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു.

ആ ബസ്സില്‍ അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ എന്റെ പഴയ ഓര്‍ഡിനറി ബസ്‌യാത്ര ഓര്‍ക്കുമായിരുന്നു. ഞങ്ങളുടെ സ്റ്റോപ്പില്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളൊന്നും നിര്‍ത്താത്തതിനാല്‍ കോളേജിലേക്ക് പോകാനും വരാനും ഏക ആശ്രയം ഓര്‍ഡിനറി ബസ്സുകളായിരുന്നു.

കോളേജ് വിട്ട് കൂട്ടുകാരെല്ലാം ഫാസ്റ്റില്‍ കയറി പോകും. പിന്നെ ഞാന്‍ മാത്രമാവും സ്റ്റോപ്പില്‍. കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ് വരുന്നതും കാത്ത് ഒറ്റയ്ക്ക് അങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും. കൂട്ടുകാരുടെയൊക്കെ ഒരു ഭാഗ്യം. അവര്‍ക്കൊക്കെ നേരത്തെ വീട്ടിലെത്താമല്ലോയെന്ന്. എന്നാല്‍, ഇന്ന് ആ ഓര്‍ഡിനറി എന്റെ ഭാഗ്യമായി.

ആദ്യ ഷോയുടെ ഓര്‍മ

Posted Imageസുഗീതേട്ടന്റെയും ഭാര്യയുടെയും ഒപ്പം എറണാകുളം സരിത തീയേറ്ററിലാണ് സിനിമയുടെ ആദ്യ ഷോ കണ്ടത്. അതും വേറിട്ട ഒരു അനുഭവമായിരുന്നു. ശരിക്കും ടെന്‍ഷനടിച്ചിരുന്നാണ് പടം കണ്ടുതീര്‍ത്തത്. സിനിമ ആളുകള്‍ എങ്ങനെ സ്വീകരിക്കും? എന്റെ അഭിനയത്തെക്കുറിച്ചുള്ള പ്രതികരണമെന്തായിരിക്കും? എന്നൊക്കെ ചിന്തിച്ച് ഞാനാകെ ടെന്‍ഷനിലായിരുന്നു. ആളുകളില്‍നിന്ന് നല്ല അഭിപ്രായം കേട്ടപ്പോഴാണ് സമാധാനമായത്.

വീടും പഠനവും

സിനിമയുടെ വിജയത്തില്‍ എന്നേക്കാള്‍ വീട്ടുകാര്‍ക്കാണ് ഏറെ സന്തോഷം. അച്ഛന്‍ ശിവദാസ് ഫാക്ടില്‍ ജോലിചെയ്യുന്നു. അമ്മ ഉമ. അനിയന്‍ വിഘ്‌നേഷ് ബിടെക്കിന് പഠിക്കുന്നു. ഞാന്‍ കാലടി ശ്രീശങ്കര കോളേജില്‍നിന്ന് മൈക്രോ ബയോളജിയില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. സിനിമക്കൊപ്പം പഠിത്തവും തുടരണമെന്നാണ് ആഗ്രഹം.

Edited by ChiNnU MoL™, 27 March 2012 - 12:15 PM.

My Signature

Posted Image

Posted Image



Posted Image


#2 PuNChiRi PuSHkU™

 
PuNChiRi PuSHkU™

    Sharikkum Moylaali

  • Management
    • Member ID: 13,885
  • 1,716 posts
  • 24 topics
  • Joined 24-August 11
  • Gender:Male
  • Location:DMM
  • Interests:sleeping..

Current mood: Sad
Click to view battle stats
 

Posted 27 March 2012 - 12:19 PM

Angane oru narika koodi bannu :good:

#3 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,893 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 27 March 2012 - 12:22 PM

paavam pennu :potte:
My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#4 Nettooran Ambadi™

 
Nettooran Ambadi™

    TM PANCHAYATHU PRESIDENT

  • Management Staff
    • Member ID: 488
  • 9,322 posts
  • 606 topics
  • Joined 15-November 09
  • Gender:Male
  • Location:ThanalMaram
  • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 27 March 2012 - 12:45 PM

oru nalla nayikaye kittiyathil santhoshikkaam :hug:
My Signature

Posted Image



Posted Image
Posted Image





0 user(s) are reading this topic

0 members, 0 guests, 0 anonymous users