തമിഴ്-മലയാള സിനിമാലോകത്ത് പ്രസിദ്ധിയുടെ സിംഹാസനം നേടിയെടുത്ത ഒരു താരമാണ് പത്മപ്രിയ. അവര്‍ ചില സ്വകാര്യ പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇവിടെ. മാത്രമല്ല, ചിത്രീകരണവേളയില്‍ നടിമാര്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വളരെ രൂക്ഷമായിത്തന്നെ അവര്‍ വിവരിക്കുന്നു.
? പഠിക്കാന്‍ പോകുകയാണ്, അല്ലേ.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് പഠനത്തിനായി എനിക്ക് അനുമതി ലഭിച്ചിരിക്കുകയാണ്. ലോകപ്രശസ്തരായ പലരും പഠിച്ചിട്ടുള്ള ഒരു സര്‍വകലാശാലയാണിത്. ഇവിടെ സാമ്പത്തിക സഹായത്തോടുകൂടിയാണ് പ്രവേശനാനുമതി ലഭിച്ചിട്ടുള്ളത്.
എനിക്ക് എന്റേതായ ദിനചര്യകള്‍ ചെയ്തുതീര്ക്കാന് ഇരുപത്തിനാല് മണിക്കൂര്‍ അധികമാണ്. വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വ്യായാമത്തിനുമൊക്കെ അത്ര വേണ്ടിവരുന്നില്ല.
? പുരുഷമേധാവിത്വത്തെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നു.
എല്ലാ മേഖലകളിലും പുരുഷമേധാവിത്വമാണ് അന്നും ഇന്നും. അതുപോലെ സിനിമാരംഗത്താണ് ഇത് ഏറെയും നിലനിന്നുപോരുന്നത്. ഒരു നടന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്തിലൊരു ശതമാനംപോലും നടിമാര്‍ക്ക് ലഭിക്കാറില്ല. ഞാന്‍ പത്ത് ശതമാനം ചോദിച്ചുവാങ്ങുകയാണ് ചെയ്യുക. ഇപ്പോഴുള്ള പുതുമുഖ നടിമാര്‍ക്ക് രണ്ട് ശതമാനം പ്രതിഫലമാണ് ലഭിക്കുന്നത്. പടം വിജയിച്ചാല്‍ നടന്റെ പ്രതിഫലം 200 ശതമാനമായി ഉയരുന്നു. അതേ സമയം നടിമാര്‍ക്ക് പറഞ്ഞിരുന്ന പ്രതിഫലംപോലും തരാതെ തര്‍ക്കവും വഴക്കും പതിവാണ്.
? എന്താണ് നടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍.
വാതില്‍പ്പുറ ചിത്രീകരണത്തിന് പോകുമ്പോള്‍ ഞങ്ങളെപ്പോലുള്ള നടിമാരുടെ കാര്യമാണ് ദയനീയം. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മറവുള്ള ഒരിടം കണ്ടെത്താനാവില്ല. ചിലപ്പോള്‍ ചിത്രീകരണം താഴ്വാരങ്ങളിലോ മൈതാനങ്ങളിലോ ആയിരിക്കും. ഷൂട്ടിംഗ് സംഘത്തിലുള്ളവരോട് ചോദിച്ചാല്‍, 'എവിടെങ്കിലും പോയിരിക്ക്. ഇനീപ്പോ ബാത്ത്റൂമിന്റെ സെറ്റിടാനേ പറ്റൂ.' ഇതാവും മറുപടി. എന്നെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ല. പുരുഷന്മാരുടെ ബാത്ത്റൂമിലും ഞാന്‍ കടന്നുചെല്ലും. കാണുന്നവര്‍ കണ്ടോട്ടെ. ബാത്ത്റൂമില്‍ കയറുന്നത് മറ്റൊന്നിനുമല്ലല്ലോ. അതേ സമയം പുരുഷന്മാര്ക്ക് വൃക്ഷത്തിന്റെ മറവ് മതിയാകും.
? വിവാഹം കഴിക്കുന്നില്ലേ.
വിവാഹിതയാകാനും അമ്മയാകാനും പതിനെട്ട് വയസ് മുതല്‍ ഞാന്‍ ആഗ്രഹിച്ചുപോയിട്ടുള്ളതാണ്. പക്ഷേ, എനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനെ ഇന്നുവരെ കണ്ടെത്താനായിട്ടില്ല. അതേ സമയം വിവാഹം കഴിക്കാനായി എന്നെ സമീപിച്ച ഒരു വ്യക്തി, ബാങ്കില്‍ എത്ര തുക നിക്ഷേപമുണ്ടെന്ന് ചോദിക്കുകയുണ്ടായി. മറ്റൊരാളുടെ ആവശ്യം അയാളുടെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ അമ്മയാകണമെന്നതാണ്.
? ലിവിംഗ് ടുഗെദര്‍.
തൊഴിലിന് മുന്‍ഗണന കൊടുക്കുന്നതുമൂലം പ്രേമവിവാഹത്തിന് ഞാനൊരുക്കമല്ല. വിവാഹിതയാകാതെ ഒരു പുരുഷനോടൊപ്പം ജീവിക്കുന്ന രീതിയും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത്തരം ജീവിതം നയിക്കുന്നവരുടെ അനുഭവങ്ങള്‍ എനിക്ക് നേരിട്ടറിയാം. അംഗീകാരമില്ലാത്ത ഈ ജീവിതത്തില്‍ അടിപതറുന്നത് സ്ത്രീയാണ്. വിവാഹം എന്നത്പ അത്ഭുതകരമായ ഒരു വരദാനമാണ്. അത് അനുഭവിച്ചുതന്നെ മരിക്കണം.
? ഇത്രയും ധൈര്യം എവിടുന്നു കിട്ടി.
ഞാന്‍ ഒരു മിലിട്ടറി കുടുംബത്തില്‍ ജനിച്ചവളാണ്. എന്തിലും ധൈര്യമായി എന്റേതായ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് കഴിയും. എന്നെ വളര്‍ത്തിയതും വളര്‍ന്നതും ആ ഒരു ചുറ്റുപാടിലായിരുന്നു.
? യാത്രകള്‍ തനിച്ചാണല്ലോ.
അതെ. എന്റെ കുടുംബത്തിന് എന്നെ വിശ്വാസമാണ്. എംബിഎ പഠനത്തിനുശേഷം ഞാന്‍ ബാംഗ്ലൂരില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് സിനിമയില്‍ അഭിനയിച്ചത്. അമ്മയ്ക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ കടുത്ത എതിര്‍പ്പായിരുന്നു. ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ഞാന്‍ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അമ്മ എന്റെ ഒരു സിനിമപോലും കണ്ടിട്ടില്ല. അച്ഛന് ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുള്ളതായി അറിഞ്ഞു. എന്നാല്‍ യാതൊരുവിധ അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
? പത്മപ്രിയ തഴയപ്പെടുകയാണോ.
ഇന്ന് സിനിമയില്‍ എനിക്ക് സഹനടിമാരുടെ വേഷമാണ് ലഭിക്കുക. കോളജ്കുമാരിയുടെ വേഷം ആഗ്രഹിച്ചാലും അമ്മയുടെ വേഷമാണെങ്കില്‍ തരാമെന്നാണവര്‍ പറയുന്നത്. വസ്ത്രധാരണത്തില്‍ എന്നെ സംബന്ധിച്ച് വലിയ മാന്യതയൊന്നും കല്പിക്കാറില്ല. വീട്ടില്‍ സ്കേര്‍ട്ടും ബ്രേസിയറും മാത്രമാണ് ധരിക്കാറ്. പിന്നെ... എന്റെ ആഗ്രഹങ്ങള്‍ അമ്പത് വയസുവരെ സിനിമയില്‍ അഭിനയിക്കണമെന്നതാണ്. പിന്നീട് ചോക്ളേറ്റ് വില്‍ക്കുന്ന ഒരു കട തുടങ്ങണം. കൂടാതെ ഒരു നൃത്തവിദ്യാലയവും.

നടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍-പത്മപ്രിയ
Started by
ChiNnU MoL™
, Mar 26 2012 05:49 PM

6 replies to this topic
#1
Posted 26 March 2012 - 05:49 PM

#2
Posted 26 March 2012 - 05:55 PM
padma aalu kollallo


#3
Posted 26 March 2012 - 07:05 PM
. വസ്ത്രധാരണത്തില്‍ എന്നെ സംബന്ധിച്ച് വലിയ മാന്യതയൊന്നും കല്പിക്കാറില്ല. വീട്ടില്‍ സ്കേര്‍ട്ടും ബ്രേസിയറും മാത്രമാണ് ധരിക്കാറ്.
Veedu evdeyano avoo



#5
Posted 26 March 2012 - 08:56 PM
വസ്ത്രധാരണത്തില്‍ എന്നെ സംബന്ധിച്ച് വലിയ മാന്യതയൊന്നും കല്പിക്കാറില്ല. വീട്ടില്‍ സ്കേര്‍ട്ടും ബ്രേസിയറും മാത്രമാണ് ധരിക്കാറ്. avale onnu poyi interview cheythechum baraaam













"Life is not about waiting for the storms to pass...
It's about learning how to dance in the rain."
Life...........is to Express YOURSELF,
Not to Impress others!!

#6
Posted 26 March 2012 - 10:14 PM



#7
Posted 26 March 2012 - 11:46 PM
ivale onnu kaananamayirunnu


0 user(s) are reading this topic
0 members, 0 guests, 0 anonymous users