koottukare varoooo Oru sandoosha vartha arinjO ![]()
TM
introduces QR code technology ![]()
![]()
1st Time in india for a Forum
Rockz

![]()
Ellarum onningu vanneee
E sandoosha vartha namukku orumich E marachuvattil
agoshikkam ![]()
ക്യു .ആര്‍ .കോഡ് എന്ന അത്ഭുതചതുരം
കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാന്‍ പോകുന്ന ക്യു.ആര്‍. കോഡിന്റെ വിശേഷങ്ങളാണ് ഇവിടെ.
ക്വിക് റെസ്‌പോണ്‍സ്
കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് 'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.
കട: മാതൃഭൂമി
നോക്കിയ ഫോണ്‍ ഉള്ളവര്‍ താഴേ പറയുന്ന ലിങ്കില്‍ പോയി ഈ കോഡ് സ്കാന്‍ ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‍. ഇന്‍സ്റ്റാള്‍ ചെയ്തതിന്നു ശേഷം അപ്ലികേഷന്‍ ഓപ്പണ്‍ ചെയ്ത് മുകളില്‍ കാണിച്ചിരിക്കുന്ന കോഡിനുനേറേ കാമറ ഫോക്കസ് ചെയ്യുക. നിങ്ങള്‍ക്ക ആ കോഡീല്‍ അടങ്ങിയിരിക്കുന്ന ഇന്‍ഫൊര്‍മേഷന്‍ നിങ്ങള്ളൂടേ ഫോണില്‍ ലഭിക്കും.
http://mobilecodes.nokia.com/scan.htm
ക്യൂ ആർ കോഡ് നിർമ്മിക്കാൻ http://qrcode.kaywa.com/ ഇവിടേ പോകുക. നിങ്ങൾക്ക് സ്വന്തമായി കോഡ് നിർമ്മിക്കാവുന്നതാൺ.
Edited by Kolliyan Antony, 16 March 2011 - 11:29 AM.












































